എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു

December 27th, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാ പിച്ചു. 2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ ആയി രിക്കും പരീക്ഷ കൾ നടക്കുക. ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റി ക്സ്) പരീക്ഷ യും നടക്കും.

entrance-exam-kerala-engineering-ePathram

കേരള ത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങ ളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങളിലും എഞ്ചി നീയ റിംഗ് പ്രവേശന പരീക്ഷ നടത്തു ന്നതായി രിക്കും എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ ഡിസംബർ 29 ന്

December 25th, 2018

education-epathram
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ ജിയോ ളജി വിഭാഗ ത്തിൽ ലീവ് വേക്കൻസി യിൽ ഉണ്ടായ ഒരു ഒഴിവിൽ ഗസ്റ്റ് അദ്ധ്യാപക നിയമന ത്തിന് ഇന്റർവ്യൂ ഡിസംബർ 29 ന് രാവിലെ 11 മണിക്ക് യൂണി വേഴ്‌ സിറ്റി കോളേജിൽ വെച്ച് നടത്തും എന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കി.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ട റേ റ്റിൽ പാനൽ രജിസ്‌ട്രേഷൻ നടത്തിയ യോഗ്യ രായ വർ പ്രിൻസി പ്പൽ മുൻപാകെ നേരിട്ട് അസ്സൽ രേഖകൾ സഹിതം എത്തണം.

പി. എൻ. എക്സ്. 5621/18

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

December 10th, 2018

kerala-school-kalolsavam-state-youth-festival-ePathram
ആലപ്പുഴ : അമ്പത്തി ഒന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തില്‍ 930 പോയിന്റ് നേടി പാലക്കാട് ജില്ല ജേതാക്കളായി. 927 പോയിന്റ് നേടിയ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.

പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കു ന്നതി ന്റെ ഭാഗ മായി ഡിസംബര്‍ 7, 8, 9 എന്നീ മൂന്നു ദിവസ ങ്ങളി ലായി ട്ടാണ് 29 വേദി കളി ലായി കലോത്സവം അരങ്ങേറിയത്.

ഇതേ രീതി യിൽ വരും വര്‍ഷ ങ്ങളിലും തുടരുവാന്‍ ആലോചന ഉണ്ട് എന്നും അധ്യയന ദിന ങ്ങള്‍ നഷ്ട പ്പെടാ തിരി ക്കുന്നതി നായി കഴിയു മെങ്കില്‍ കലോത്സവം രണ്ടു ദിവസ ങ്ങളിലായി ചുരുക്കു ന്നതിനെ പ്പറ്റി ആലോ ചിക്കും എന്നും വിദ്യാ ഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറി യിച്ചു. അടുത്ത വര്‍ഷം കലോത്സവം കാസര്‍കോട് ജില്ല യില്‍ നടത്തും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും

September 12th, 2018

kerala-school-kalolsavam-state-youth-festival-ePathram

തിരുവനന്തപുരം : ആർഭാട ങ്ങളും ആഘോഷ ങ്ങളും ഇല്ലാതെ ‘സെലക്ഷൻ പ്രൊസ്സസ്സിൽ’ സംസ്ഥാന സ്കൂൾ കലോല്‍സവ വും ശാസ്ത്ര, കായിക മേള കളും നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ്.

കലാ മേള എങ്ങനെ വേണം എന്നുള്ളതും ഏതൊ ക്കെ ഇന ങ്ങൾ ഏതൊക്കെ തല ങ്ങളിൽ നടത്തണം എന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യു വാൻ ഈ മാസം 17 ന് മാന്വൽ കമ്മിറ്റി യോഗം ചേരും.

കലോത്സവ മാന്വലി ലും ചില മാറ്റ ങ്ങൾ വരു ത്തിയാലേ ആർഭാട ങ്ങള്‍ ഇല്ലാതെ മത്സരം നടത്തു വാന്‍ കഴിയൂ. അതിനു വേണ്ടി യാണ് മാന്വൽ കമ്മിറ്റി ചേരുന്നത്.

ഇക്കാര്യത്തിൽ തുടർ നട പടി സ്വീകരി ക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടറെ ചുമതല പ്പെടുത്തി. പന്തൽ കെട്ടി യുള്ള ആഘോ ഷങ്ങൾ ഉണ്ടാവില്ല. വിദ്യാർത്ഥി കൾക്ക് സർഗ്ഗ ശേഷി പ്രകടി പ്പി ക്കുവാനും അതു വില യിരു ത്തു വാനും അവസരം ഒരുക്കുക യാണ് ലക്ഷ്യം.

പ്രളയ ത്തിന്റെ പശ്ചാത്തല ത്തിൽ സ്കൂൾ മേള കളും ചലച്ചിത്ര മേളയും ഉപേക്ഷിക്കും എന്നറി യിച്ച് പൊതു ഭരണ വകുപ്പ് നേരത്തെ ഉത്ത രവ് ഇറക്കി യിരുന്നു.

എന്നാൽ കുട്ടിക ളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടും എന്ന തിനാല്‍ വിവിധ ഭാഗ ങ്ങളിൽ നിന്നും പ്രതിഷേധം ഉണ്ടാ വു കയും ചെയ്തു. ഈ സാഹ ചര്യ ത്തി ലാണ് പുതിയ തീരുമാനം. ആഘോഷങ്ങള്‍ ഒഴിവാക്കി ചല ച്ചിത്ര മേള നടത്തു വാനും ആലോ ചന യുണ്ട്.

സംസ്ഥാന സ്കൂൾ കലോല്‍സവം

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കേരള ത്തിനു വായ്പ നല്‍കാം : ലോക ബാങ്ക്

August 30th, 2018

world-bank-is-ready-to-lend-money-kerala-flood-2018-ePathram
തിരുവനന്തപുരം : പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാണ ത്തിന് വായ്പ നല്‍കാം എന്ന് ലോക ബാങ്ക്. കുടി വെള്ളം, വിദ്യാ ഭ്യാസം, ഗതാഗതം, ഡ്രൈനേജ് എന്നീ മേഖല കളിലെ പദ്ധതിക്ക് പണം നല്‍കും. നടപടി ക്രമ ങ്ങള്‍ ലളിത മാക്കാം എന്നുള്ള വാഗ്ദാനവും ഉണ്ട്. ചീഫ് സെക്രട്ട റിയും വകുപ്പ് സെക്രട്ടറി മാരും ലോക ബാങ്ക് പ്രതി നിധി കളുമായി നടത്തിയ ചര്‍ച്ച യിലാണ് തീരുമാനം.

kerala-flood-2018-ePathram

സംസ്ഥാനം രൂപം നല്‍കുന്ന പദ്ധതി കള്‍ക്ക് കേന്ദ്ര സര്‍ ക്കാരിന്റെ അംഗീ കാരവും ലഭി ക്കണം. പദ്ധതി രേഖ കളുടെ അടി സ്ഥാന ത്തി ലാണ് ലോക ബാങ്ക് സഹായം നല്‍കുക.

kochi-in-kerala-flood-2018-ePathram

ലോക ബാങ്ക് വായ്പ അനു വദിച്ചു കിട്ടു വാന്‍ സാധാ രണ ഗതി യില്‍ മൂന്ന് വര്‍ഷം വരെ സമയം എടു ക്കാ റുണ്ട്. എന്നാല്‍ കേരള ത്തിലെ പ്രത്യേക അവസ്ഥ പരി ഗണിച്ച് നടപടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കാം എന്ന് ലോക ബാങ്ക് പ്രതി നിധി കള്‍ അറി യിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

21 of 351020212230»|

« Previous Page« Previous « ദുരിതാശ്വാസ ധന സഹായം അർഹത പ്പെട്ട വർക്ക് ലഭിക്കും എന്ന് ഉറപ്പു വരുത്തണം
Next »Next Page » കേരളം വിദേശ സഹായം തേടും »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine