മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ

July 2nd, 2018

crime-epathram
കൊച്ചി : മഹാരാജാസ് കോളേജിൽ എസ്. എഫ്. ഐ. പ്രവര്‍ത്ത കനായ അഭിമന്യു (20) വിന്റെ കൊല പാതക ത്തില്‍ മൂന്നു പേർ കസ്റ്റഡി യിൽ. കോട്ടയം സ്വദേശി ബിലാല്‍, പത്തനം തിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നി വരെ യാണ് പോലീസ് കസ്റ്റഡി യില്‍ എടു ത്തി ട്ടുള്ളത്.

കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കളുടെ പ്രവേശനം പ്രമാണിച്ച് നവാ ഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പതി ക്കുന്നതു മായി ബന്ധ പ്പെട്ട് ഞായറാഴ്​ച വൈകുന്നേരം എസ്. എഫ്. ഐ. – കാമ്പസ് ഫ്രണ്ട് പ്രവര്‍ ത്തകര്‍ തമ്മില്‍ കോളേ ജില്‍ വാക്കു തര്‍ക്കം ഉണ്ടാ യി രുന്നു. ഇതേ ത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഉണ്ടായ സംഘ ര്‍ഷ ത്തിലാണ് മഹാ രാജാ സിലെ രണ്ടാം വർഷ കെമിസ്​ട്രി വിദ്യാർത്ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു കുത്തേറ്റു മരിച്ചത്.

മഹാ രാജാസിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർ ത്ഥിയായ കോട്ടയം സ്വദേശി അർജുനനും ആക്രമണ ത്തിൽ പരി ക്കേറ്റി ട്ടുണ്ട്. ഗുരു തരാ വസ്ഥ യിലുള്ള ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്ര‌ി യില്‍ പ്രവേശി പ്പിച്ചു. കൊല പാതക ത്തില്‍ പ്രതി ഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്. എഫ്. ഐ. പഠിപ്പ്​ മുടക്കിന്​ ആഹ്വാനം ചെയ്​തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

June 5th, 2018

panmana-ramachandran-nair-passed-away-ePathram
തിരുവനന്തപുരം : മലയാള ഭാഷാപണ്ഡിതനും എഴുത്തു കാരനു മായ പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹ ജമായ അസുഖത്തെ ത്തുടര്‍ന്ന് തിരു വനന്ത പുരം വഴുതക്കാട്ടെ വസതി യില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകു ന്നേരം 4 മണിക്ക് തൈക്കാട് ശാന്തി കവാടം ശ്മശാന ത്തില്‍ നടക്കും.

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായർ, ലക്ഷ്മി ക്കുട്ടി യമ്മ ദമ്പതി മാരുടെ മകനായ അദ്ദേഹം സംസ്‌കൃത ത്തില്‍ ശാസ്ത്രിയും ഭൗതിക ശാസ്ത്ര ത്തില്‍ ബിരുദവും നേടി. തിരു വനന്ത പുരം യൂണി വേഴ്‌ സിറ്റി കോളേജില്‍ നിന്ന് 1957 ല്‍ മലയാളം എം. എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദ വര്‍മ്മ സ്മാരക സമ്മാനം കരസ്ഥമാക്കി.

പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരു വനന്ത പുരം എന്നി വിട ങ്ങളിലെ സര്‍ ക്കാര്‍ കലാ ലയ ങ്ങളില്‍ അദ്ധ്യാ പകനായി സേവനം അനു ഷ്ടിച്ചി ട്ടുണ്ട്. 1987-ല്‍ യൂണി വേഴ്‌സിറ്റി കോളേജി ലെ മല യാള വിഭാഗം മേധാവി യായിരിക്കുമ്പോള്‍ വിരമിച്ചു.

മലയാള ഭാഷ യുടെ തെറ്റില്ലാത്ത പ്രയോഗ ത്തി ന്നു വേണ്ടി നില കൊണ്ട പന്മന രാമചന്ദ്രന്‍ നായര്‍ ഇതിന് സഹായ കമാ കുന്ന ഒട്ടേറെ പുസ്തക ങ്ങള്‍ രചിച്ചിട്ടുണ്ട്.

തെറ്റും ശരിയും, നല്ല ഭാഷ, തെറ്റില്ലാത്ത മലയാളം, ശുദ്ധ മല യാളം തുടങ്ങി യവ യാണ് പ്രധാന കൃതികള്‍.

ഭാഷ യുടെ ഉപയോഗ ത്തില്‍ സര്‍വ്വ സാധാരണ മായി സംഭ വി ക്കുന്ന അക്ഷര പ്പിശകു കളും വ്യാകരണ പ്പിശ കു കളും ചൂണ്ടി ക്കാണിച്ച് ആനു കാലിക ങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി യിട്ടുണ്ട്.

കേരള ഗ്രന്ഥ ശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാ മണ്ഡലം, സാഹിത്യ പ്രവര്‍ ത്തക സഹ കരണ സംഘം എന്നിവയുടെ സമിതി കളിലും, കേരള സര്‍വ്വ കലാ ശാല യുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒന്നു മുതല്‍ പത്തു വരെ എല്ലാ സ്‌കൂളു കളിലും മലയാളം നിര്‍ബ്ബന്ധം

May 9th, 2018

aa- malayalam-compulsory-in-kerala-schools-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളു കളിലും ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ മലയാളം പഠിപ്പിക്കണം എന്ന് നിര്‍ ബ്ബന്ധ മാക്കുന്ന നിയമം ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രാബല്യ ത്തില്‍ വരും.

സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, തുട ങ്ങിയ കേന്ദ്ര സിലബസ്സ് സ്‌കൂളു കള്‍, ഭാഷാ ന്യൂന പക്ഷ സ്‌കൂളു കള്‍, ഓറിയന്റല്‍ സ്‌കൂളു കള്‍ എന്നിവിട ങ്ങളില്‍ അടക്കം പത്താം ക്ലാസ് വരെ മലയാളം ഒരു ഭാഷയായി പഠിപ്പി ക്കണം.

2017 ജൂണ്‍ ഒന്നിന് മലയാള ഭാഷാ നിയമം ഗവര്‍ണ്ണര്‍ അംഗീ കരിച്ചു എങ്കിലും സര്‍ക്കാര്‍ ചട്ടങ്ങള്‍ ആകാത്ത തിനാല്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഇത് നടപ്പായി രുന്നില്ല. ഈ വര്‍ഷം മുതല്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടര്‍ ഇത് ഉറപ്പാക്കണം. മാത്രമല്ല മലയാളം പഠിപ്പി ക്കുന്നുണ്ട് എന്ന് എല്ലാ വര്‍ ഷാ രംഭവും പരി ശോധന യുണ്ടാകും.

വിദ്യാ ഭ്യാസ ഓഫീസര്‍ മാരും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളു കളിലെ മലയാളം അദ്ധ്യാപ കരുടെ പ്രതി നിധി കളും അട ങ്ങുന്ന പാനല്‍ ആയി രിക്കും പരിശോധന നടത്തുക. എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കുന്ന പാഠ പുസ്തകം മാത്രമേ പഠിപ്പിക്കാവൂ. മൂല്യ നിര്‍ണ്ണയത്തിന് പരീക്ഷ യും ഉണ്ടാകും.

ഭാഷാ ന്യൂന പക്ഷ സ്‌കൂളു കളിലും ഓറിയ ന്റല്‍ സ്‌കൂളു കളിലും നിലവിലെ പാഠ്യ പദ്ധതി പ്രകാരം മല യാള ഭാഷാ പഠനം നിര്‍ബ്ബന്ധമല്ല. ഇത്തരം സ്‌കൂളു കള്‍ക്ക് എസ്. സി. ഇ. ആര്‍. ടി. പ്രത്യേക പാഠ പുസ്തകം നല്‍കും. ഇവിടെ പരീക്ഷയും ഉണ്ടാകും.

             

മലയാളം ,  *  വെബ് സൈറ്റ്  

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം

May 3rd, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര്‍ വിജയിച്ചു. 4,41,103 പേര്‍ പരീക്ഷ എഴുതി യതില്‍ 4,31,162 പേര്‍ വിജ യിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി. കഴിഞ്ഞ വർഷ ത്തേ ക്കാ ൾ (95.98 ശതമാനം) ഉയര്‍ ന്നതാണ് ഇത്ത വണ ത്തെ വിജയ ശത മാനം.

517 സർക്കാർ സ്കൂളു കളും 659 എയ്ഡഡ് സ്കൂളു കളും ഈ വര്‍ഷം 100 ശത മാനം വിജയം കരസ്ഥ മാക്കി.

സ്‌കൂൾ തല ത്തിലുള്ള ഫലം അറിയുന്നതിന് ഈ വെബ് സൈറ്റിലും പരീക്ഷാ ഭവന്റെ വെബ് സൈറ്റ് എന്നിവ സന്ദർശിക്കാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥി കള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഇളവു നൽകില്ല : സ്വകാര്യ ബസ്സുടമകള്‍

April 28th, 2018

sslc-plus-two-students-ePathram
കൊച്ചി : സ്വകാര്യബസ്സുകളില്‍ സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥി കളെ കൊണ്ടു പോകണം എങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി യും ഇളവു കളും അനു വദി ക്കണം.

അല്ലാത്ത പക്ഷം ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ഇളവു നൽകില്ല എന്നും കണ്‍സഷന്‍ സംവിധാനം എടുത്തു കളയണം എന്നാ വശ്യ പ്പെട്ട് കോടതിയെ സമീ പിക്കു വാനും സ്വകാര്യ ബസ്സുടമകള്‍ തീരുമാനിച്ചു.

ഇന്ധന വില കുറ ക്കണം എന്നും വിദ്യാര്‍ത്ഥി കളുടെ യാത്രാ ഇള വിന്റെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കണം എന്നും ഉള്ള ആവശ്യ ങ്ങള്‍ ഉന്ന യിച്ച് മെയ് എട്ടിന് സെക്രട്ടറിയേ റ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും എന്നും ഭാര വാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാനത്ത് ദലിത്​ സംഘടനകൾ റോഡ്​ ഉപരോധിച്ചു
Next »Next Page » എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine