ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍

June 17th, 2011

medical-entrance-kerala-epathram

കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവ് ഇ. പി. ജയരാജനും ഡി. വൈ. എഫ്. ഐ. നേതാവ്  വി. വി. രമേശനുമെതിരെ കാഞ്ഞങ്ങാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി. വൈ. എഫ്. ഐ. യുടേയും എസ്. എഫ്. ഐ. യുടേയും പേരിലാണ് പോസ്റ്ററുകള്‍. ഡി. വൈ. എഫ്. ഐ.
സംസ്ഥാന ട്രഷററായ രമേശന്‍ അമ്പതു ലക്ഷം മതിപ്പു വിലയുള്ള സീറ്റില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. കോട്ടയില്‍ എം. ബി. ബി. എസിന് അഡ്മിഷന്‍ തരപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രവാസിയല്ലാത്ത രമേശന്‍ ഇത്രയും തുക എങ്ങിനെ കണ്ടെത്തും എന്ന് ആദ്യം ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എന്‍. ആര്‍. ഐ. ആയ ഒരു ബന്ധുവാണ് സീറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ചൂടു പിടിച്ചതോടെ സീറ്റ് വേണ്ടെന്ന് വച്ച് രമേശന്‍ വിഷയം ഒതുക്കുവാന്‍ ശ്രമിച്ചിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി. വൈ. എഫ്. ഐ. നടത്തിയ സമരത്തിനിടെ കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് സ്വന്തം മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് തരപ്പെടുത്തി യതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല ഇ. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി ഇത്തരത്തില്‍ ഒരു സീറ്റ് നല്‍കിയതിന്റെ ധാര്‍മ്മികതയേയും അണികള്‍ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്. എഫ്. ഐ. യും ഡി. വൈ. എഫ്. ഐ. യും സമരവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ രമേശന്റെ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് നല്‍കിയത് ഒരു തിരിച്ചടിയാകാന്‍ ഇടയുണ്ട്. തങ്ങള്‍ തെരുവില്‍ പോലീസിന്റെ തല്ലു കൊള്ളുമ്പോള്‍ നേതൃത്വത്തില്‍ ഉള്ളവര്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍‌വാതിലിലൂടെ സീറ്റു തരപ്പെടുത്തുന്നത് അണികളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നേതാവായി അറിയപ്പെടുന്ന രമേശനെതിരെ വി. എസ്. പക്ഷം ശക്തമായ നടപടി ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി

June 15th, 2011

കാസര്‍ഗോഡ്‌: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്‌ പ്രവേശനം നേടിയത്‌ വന്‍ വിവാദമായ സാഹചര്യത്തില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടുള്ള 40 സെന്റ്‌ ഭൂമിയിലാണ്‌ ചെങ്കൊടി നാട്ടിയത്‌. ഈ ഭൂമി രമേശന്‍ വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ചെങ്കൊടി നാട്ടിയത്‌. രാവിലെ തന്നെ കൊടി ആരോ മാറ്റുകയും ചെയ്‌തു. ഒരു ഡി.വൈ.എഫ്. ഐ നേതാവിന്റെ  മകള്‍ക്ക്‌ 50 ലക്ഷം മുടക്കി  സീറ്റ്‌ നേടി എന്നത് പാര്‍ട്ടി അണികളെ ഏറെ ആശയക്കുഴപ്പത്തി ലാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ന് അതേ സംഘടനയുടെ സംസ്ഥാന നേതാവ് പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്പതു ലക്ഷത്തോളം വിലവരുന്ന മെഡിക്കല്‍ സീറ്റ് എന്‍.ആര്‍.ഐ കോട്ടയുടെ മറവില്‍ കൈക്കലാക്കിയത് ഒരു വിഭാഗം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പാര്‍ട്ടി അണികള്‍ സമരം നടത്തുമ്പോള്‍ നേതാക്കന്മാരുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ രമേശന്‍ മകളുടെ സീറ്റ്‌ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു എങ്കിലും  രമേശന്‍ ലക്ഷങ്ങള്‍ മുടക്കി മകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതിനെതിരേ ഡിവൈഎഫ്‌ഐ നേതൃത്വം  തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രമേഷന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടിയത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമൃതയിലെ ഒറ്റ സീറ്റും സര്‍ക്കാരിനില്ല

June 12th, 2011

aims-epathram

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റ്‌  ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. വിവാദ മായ ഈ നടപടി ഇരു മുന്നണികളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവു പ്രകാരം സ്വകാര്യ കോളേജുകളിലെ പകുതി സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കഴിഞ്ഞ മൂന്നു വര്‍ഷമായി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഒരു സീറ്റ് പോലും സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടില്ല എന്നതാണ് സത്യം. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണ് അമൃത. 73 മെഡിക്കല്‍ സീറ്റുകളുള്ള അമൃതയില്‍ സംവരണതത്വങ്ങള്‍ പാലിക്കാതെയാണ്പ്രവേശനം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയ്ക്ക് സ്വന്തമായി പ്രവേശനവും ഫലപ്രഖ്യാപവും നടത്താന്‍ കഴിയുമെങ്കിലും ഭരണഘടനാചട്ടപ്രകാരമുള്ള സംവിരണതത്വത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ല. കൂടാതെ ഓരോ സീറ്റിലും അഞ്ചര ലക്ഷത്തോളം രൂപയാണ് അമൃത ഫീസിനത്തില്‍ ഇടാക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണു വര്‍ഷം തോറും കോളെജ് മാനെജ്‌മെന്റിനു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചു

May 25th, 2011

medical-entrance-kerala-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചു. മലപ്പുറം മറ്റത്തൂര്‍ സ്വദേശി വി. ഇര്‍ഫാന്‍ ഒന്നാം റാങ്കും, കൊല്ല വടക്കേവിള  സ്വദേശി എം. ഷമ്മി രണ്ടാം റാങ്കും, എറണാകുളം  പെരുമ്പാവൂര്‍ സ്വദേശിനിയായ പി. അഷിത മൂന്നാം റാങ്കും നേടി, ആദ്യ പത്ത്‌ റാങ്കില്‍ ആണ്‍കുട്ടികള്‍ ഏഴെണ്ണം കരസ്ഥമാക്കി. പട്ടിക ജാതി വിഭാഗത്തില്‍ കോഴിക്കോട്‌ രാമനാട്ടുകര സ്വദേശി കൃഷ്ണ മോഹന്‍ ഒന്നാം റാങ്കും കല്ലുവാതുക്കല്‍ സ്വദേശി ശ്യാം രണ്ടാം റാങ്കും നേടി. പട്ടിക വര്‍ഗം വിഭാഗത്തില്‍  വയനാട്‌ മുണ്ടേരി സ്വദേശിനി ഗീതു ദിവാകര്‍ ഒന്നാം റാങ്കും എറണാകുളം കുമ്മനോട്‌ സ്വദേശിനി സ്നേഹ ജോണി രണ്ടാം റാങ്കും നേടി. 77,335 പേര്‍ പരീക്ഷ എഴുതിയതില്‍ 64,814 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്പെട്ടു. ഇതില്‍ 20,373 ആണ്‍കുട്ടികളും 44,441 പെണ്‍കുട്ടികളുമാണ്.

മെഡിക്കല്‍ പ്രവേശനത്തിന്റെ റാങ്ക് മാത്രമാണ് പ്രഖ്യാപിച്ചത്. പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിക്കേണ്ടതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലത്തിന്റെ സ്കോര്‍ മാത്രമേ  പ്രഖ്യാപിച്ചിട്ടുള്ളൂ. 1,01,905 പേരാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 65632 പേര്‍ പ്രവേശന യോഗ്യത നേടി. 33,653 ആണ്‍കുട്ടികളും 31979 പെണ്‍കുട്ടികളുമാണ്. വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ റബ്ബാണ്  പരീക്ഷാ ഫലം പ്രഖ്യാപിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

ഹയര്‍സെക്കന്‍ഡറി സംസ്ഥാനത്ത്‌ മികച്ച വിജയം 82.25%

May 21st, 2011

തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 82.25 ശതമാനത്തിന്റെ മികച്ച വിജയം. കഴിഞ്ഞ വര്‍ഷമിത്‌ 74.97 ശതമാനം ആയിരുന്നു. ഇപ്രാവശ്യം 1697 വിദ്യാലയങ്ങളിലായി 2,76,115 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയവരില്‍ 2,27,112 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി.  പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി വഴുതക്കാട് കാര്‍മല്‍ ഹൈ സ്കൂളിലെ  അഞ്ജു ചന്ദ്രന്‍ സംസ്ഥാനത്ത്‌  ഒന്നാമതെത്തി. എസ്. എ. പി. ക്യാമ്പിലെ എ. എസ്‌. ഐ പേരൂര്‍ക്കട ദേവിനഗര്‍ അഞ്ജലിയില്‍ കെ. രാമചന്ദ്രന്‍ പിള്ളയുടെയും പ്രിയയുടെയും മകളാണ്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

31 of 351020303132»|

« Previous Page« Previous « അടൂര്‍ പ്രകാശിനെതിരായ കേസ് പുനരന്വേഷണത്തിന്
Next »Next Page » എം. കെ. മുനീര്‍ ഇന്ത്യാ വിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine