- ലിജി അരുണ്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, മതം
- ലിജി അരുണ്‍
വായിക്കുക: ആനക്കാര്യം, ദുരന്തം, വന്യജീവി
വാടാനപ്പള്ളി : വാടാനപ്പള്ളി നടുവില്‍ക്കര പുത്തിലത്ത് ക്ഷേത്രത്തിലെ പാലക്കൊമ്പ് എഴുന്നള്ളി പ്പിനിടെയുണ്ടായ സംഘട്ടന ത്തിനിടയില്‍ ആനയിടഞ്ഞു. ഗുരുവയൂര്‍ ദേവസ്വത്തിന്റെ ‘ശേഷാദ്രി’ കൊമ്പന് സംഘട്ടന ത്തിനിടയില്‍ മടലു കൊണ്ട് അടിയേല്‍ക്കുകയായിരുന്നു. അടി കൊണ്ട് വേദനിച്ച ആന രണ്ടു പേരെ പുറത്തിരുത്തി ഓടി. ഇടഞ്ഞ ആന ചില വീടുകള്‍ക്കും മതിലുകള്‍ക്കും കേടു വരുത്തി. ആനയുടെ അടിയേറ്റ് സത്യന്‍ എന്ന ആള്‍ക്ക് കാലിനു പരിക്കേറ്റു. മേപ്പുറത്ത് അരുണിന്റെ വീട്ടിലെ വളര്‍ത്തു നായയെ ആന തുമ്പി കൊണ്ട് എടുത്ത് നിലത്ത് അടിച്ചു കൊന്നു. അര്‍ദ്ധരാത്രി 12:45 നു ആനയെ തളച്ചു. നാശ നഷ്ടമുണ്ടായവര്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ പരാതി നല്‍കുവാന്‍ ആലോചിക്കുന്നുണ്ട്.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം
മൂന്നാര്‍: മൂന്നാറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു. ആറു ആനകളുള്ള ഒരു കൂട്ടത്തിലെ ഇരുപത് വയസ്സു പ്രായമുള്ള പിടിയാനയാണ് ചൊക്കനാട്ടെ ഫാക്ടറി ഡിവിഷനിലെ സെപ്റ്റിക് ടാങ്കില്‍ വീണത്. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ആനകളുടെ ചിഹ്നം വിളിയും കരച്ചിലും കേട്ട് ആളുകള്‍ ഉണര്‍ന്നെത്തിയെങ്കിലും അവ ആക്രമിക്കുമോ എന്ന് ഭയന്ന് അടുത്തേക്ക് ചെന്നില്ല. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ആനയെ ടാങ്കില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ അസി. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി.
- എസ്. കുമാര്‍
വായിക്കുക: അപകടം, ആനക്കാര്യം
പനമരം: വയനാട്ടിലെ പനമരത്തിനടുത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കാറിലുണ്ടായിരുന്ന നടവയല്‍ സ്വദേശി ബിനു, പയ്യമ്പള്ളി സ്വദേശി ജോയി എന്നിവര്‍ ആനയെ കണ്ടതോടെ ഡോര്‍ തുറന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഉണ്ടായില്ല. പനമരം പുഞ്ചവയലിനു സമീപം കല്ലമ്പലത്തെ ഒരു വളവില്‍ വച്ചായിരുന്നു സംഭവം. വളവായിരുന്നതിനാല്‍ ദൂരെ നിന്നും ആനയെ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കണ്ടില്ല. വളവു തിരിഞ്ഞപ്പോള്‍ റോഡിനു നടുവില്‍ കാട്ടാനയെ കണ്ടപ്പോള്‍ ഹോണടിച്ചെങ്കിലും ആന റോഡില്‍ നിന്നും മാറിയില്ല. തുടര്‍ന്ന് അത് അടുത്തേക്ക് വരുന്നത് കണ്ടതോടെ ഇരുവരും കാറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ആന കാര്‍ തുമ്പി കൊണ്ട് അടിച്ചു തകര്‍ത്തു.
വയനാട്ടിലെ കാടിനുള്ളിലൂടെ പോകുന്ന റോഡുകളില്‍ ആനകളെ സ്ഥിരമായി കാണാമെങ്കിലും സാധാരണ ഗതിയില്‍ അവ വാഹനങ്ങളെ ആക്രമിക്കുക പതിവില്ല. തനിക്ക് എന്തെങ്കിലും അപകടം ഉണ്ടാക്കും എന്ന് കരുതിയാകാം ആന കാറിനു നേരെ തിരിഞ്ഞതെന്ന് കരുതുന്നു.
- ജെ.എസ്.
വായിക്കുക: അപകടം, ആനക്കാര്യം