
- ലിജി അരുണ്‍
വായിക്കുക: അപകടം, ആനക്കാര്യം, വന്യജീവി
തൃശ്ശൂര്‍ : കേരളത്തില്‍ ഇനി ഉത്സവകാലമാണ്. മിക്കവാറും അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മാസങ്ങളിലാണ് ഉത്സവങ്ങള്‍ അരങ്ങേറുന്നത്. വേനല്‍ ചൂടിന്റെ കാഠിന്യം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഈ സമയത്ത് മതത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ മിണ്ടാപ്രാണികളായ ആനകളെ വേഷം കെട്ടിച്ച് മണിക്കൂറുകളോളം എഴുന്നെള്ളിച്ച് നിര്‍ത്തുന്ന ദയനീയമായ കാഴ്ച കേരളം അങ്ങോളമിങ്ങോളം കാണാനാവുന്ന പീഡന കാലമാണിത്. മതാചാരത്തിന്റെ പേരില്‍ ചുട്ടുപൊള്ളുന്ന ടാറിട്ട റോഡിലൂടെ ആനകളെ ദിവസങ്ങളോളം തന്നെ കൊടും വെയിലില്‍ നിര്‍ത്തുകയും നടത്തുകയുമൊക്കെ ചെയ്യുന്നത് മൃഗസ്നേഹികളെ ഏറെ വേദനിപ്പിക്കുന്നു. പലപ്പോഴും ഇവയെ മതിയായ ഉറക്കമോ, ഭക്ഷണമോ, കുടിവെള്ളമോ നല്‍കാതെയാണ് ഇങ്ങനെ കാഴ്ച വസ്തുക്കളായി കെട്ടി എഴുന്നെള്ളിക്കുന്നത്.
പൂരത്തിലെ ആനക്കാഴ്ച
മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇങ്ങനെ അമ്പലങ്ങളില്‍ എഴുന്നെളിഇകുന്ന ആനകളുടെ ഉടമകള്‍ക്ക് ലഭിക്കുന്ന ദിവസ വാടക. അതിനാല്‍ തന്നെ ഈ ഉത്സവകാലം ആന ഉടമള്‍ക്കും, കോണ്ട്രാക്ടര്‍മാര്‍ക്കും, പാപ്പാന്മാര്‍ക്കും കൊയ്ത്തുകാലം കൂടിയാണ്.
എഴുന്നെള്ളിക്കുന്ന ആനകള്‍ അമ്പല പറമ്പില്‍ അക്രമാസക്തമാവുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ക്ക് കേരളം അടുത്തയിടെ ഒരുപാട് തവണ സാക്ഷിയായിട്ടുണ്ട്.
ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും വിനോദ സഞ്ചാരത്തിന്റെയും പേര് പറഞ്ഞ് ആനകളോട് കാണിക്കുന്ന ഈ ക്രൂരത തടയാന്‍ നടപടി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
- ജെ.എസ്.
വായിക്കുക: ആനക്കാര്യം
- ലിജി അരുണ്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, വന്യജീവി
- ലിജി അരുണ്‍
വായിക്കുക: ആനക്കാര്യം
- ലിജി അരുണ്‍
വായിക്കുക: ആനക്കാര്യം, വന്യജീവി