
 
ചേറായി:   ആനകളുടെ തലപൊക്കമത്സരത്തില്‍ കേരളത്തിലെ പേരു കേട്ട ഗജകേസരികള്‍   മാറ്റുരച്ചപ്പോള്‍ ആനക്കമ്പക്കാരുടെ ആവേശം ആകാശം മുട്ടി. മംഗലാം കുന്ന്  അയ്യപ്പനും, ചെര്‍പ്ലശ്ശേരി പാര്‍ഥനുമായിരുന്നു ചെറായിലെ ഗൌരീശ്വരം ക്ഷേത്ര  മൈതാനത്തെ മത്സര വേദിയില്‍ അണിനിരന്നത്. കുളിച്ച് കുറി തൊട്ട് കഴുത്തില്‍  പൂമാലയും നെറ്റിപ്പട്ടവും അണിഞ്ഞ് എത്തിയ ഇരുവരേയും ആരാധകര്‍  ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. 9.30 നു മത്സരം തുടങ്ങുന്നതിനുള്ള മണി  മുഴങ്ങിയതും  വടക്കേ ചരുവാരത്തിന്റെ മംഗലാംകുന്ന് അയ്യപ്പന്‍ തലയെടുത്ത്  പിടിച്ച് നിന്നു. തെക്കേ ചരുവാരത്തിന്റെ മത്സരാര്‍ഥിയായെത്തിയ പാര്‍ഥന്‍  കന്നിക്കാരന്‍ ആയതിനാല്‍ ആദ്യം ഒന്ന് പകച്ചു. പിന്നെ മത്സരപ്പൂരങ്ങളില്‍  ആവേശം വിതറുന്ന പാര്‍ഥന്റെ തലയും ഉയര്‍ന്നു. ഏഴുമിനിറ്റ് നീണ്ട മത്സര  സമയത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച്  പൊരുതി. എങ്കിലും കര്‍ണ്ണനോടും,  ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറിനോടും മത്സരിക്കുമ്പോള്‍ ഉണ്ടാകാറുള്ള  പാര്‍ഥന്റെ പതിവു ഗരിമ അവിടെ കണ്ടില്ല. മംഗലാംകുന്ന് അയ്യപ്പനാകട്ടെ കഴിഞ്ഞ  വര്‍ഷം പട്ടത്ത് ശ്രീകൃഷ്ണനോട് തോറ്റതിന്റെ ഓര്‍മ്മയില്‍ ഇത്തവണ അല്പം  പോലും തല താഴ്ത്താതെ തന്നെ നിന്നു. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍  സുബ്രമണ്യന്റെ തിടമ്പ് അവനു തന്നെ ലഭിക്കുകയും ചെയ്തു.
കടുത്ത നിബന്ധനകളാണ് ഇവിടെ തലപൊക്ക മത്സരത്തിനുള്ളത്.  ആനയെ പാപ്പാന്മാരോ സഹായികളൊ നേരിട്ടോ തോട്ടി, കത്തി തുടങ്ങി എന്തെങ്കിലും  വസ്തുക്കള്‍ കൊണ്ടോ തൊടുവാന്‍ പാടില്ല. ഗജമണ്ഡപത്തില്‍ കയറ്റി നിര്‍ത്തി  മത്സരത്തിനുള്ള മണി മുഴക്കിയാല്‍ ആനകള്‍ സ്വമേധയാ തലയുയര്‍ത്തി നില്‍ക്കും.  നട (മുന്‍കാലുകള്‍) മുന്നിലേക്ക് വലിച്ചു വച്ച് നില്‍ക്കുവാന്‍ പാടില്ല.  ഞാറക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കുവാന്‍  എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തലപൊക്ക മത്സരമാണ്  ചെറായിലേത്.
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: ആനക്കാര്യം, ഉത്സവം, വന്യജീവി