കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ 18 പ്രതികള്‍ക്കെതിരെ ഐ. എന്‍. എ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീര്‍, ഷഫാസ്, അബ്ദുള്‍ ജലീല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രതികളെ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ലഷ്കര്‍-ഈ-തോയിബയുമായി ചേര്‍ന്ന് പ്രതികള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നും കേരളത്തിലും പുറത്തും തീവ്രവാദക്ലാസ്സുകള്‍ സംഘടിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോഴിക്കോട് സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് തടിയന്റവിട നസീറും ഷഫാസും. ഇതു കൂടാതെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്. കേസിലെ പ്രധാന പ്രതിയായ പാക്കിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. മറ്റൊരു പ്രതിയായ അയൂബിനേയും പിടികൂടുവാനുണ്ട്. ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ട് കേസിന്റെ വിചാരണ ആരംഭിക്കും. 2008-ല്‍ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, തീവ്രവാദം, വിവാദം