തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി

June 5th, 2014

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി. കേസിലെ മൂന്നും നാലും പ്രതികളായ ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ എന്നീ ഡി. വൈ. എഫ്. ഐ. നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി പരിസ്ഥിതി പുരസ്കാരം നല്‍കിയത്. കേസില്‍ പിടികിട്ടാ പുള്ളിയായ ബിനോയ് കുര്യന്‍ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയില്‍ നിന്നും പുരസ്കാരം വാങ്ങിയത്. ജില്ലാ ഭരണകൂടമാണ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. പേരു വിളിക്കാതെ സംഘടനയുടെ പേരിലായിരുന്നതിനാല്‍ ആളുകളെ തിരിച്ചറിഞ്ഞില്ല എന്നാണ് അധികൃതരുടെ വിശദീകരണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

May 8th, 2014

mullaperiyar-dam-epathram

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുവാനുള്ള തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് തടഞ്ഞ് കൊണ്ട് കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നും സുപ്രീം കോടതി വിധിച്ചു.

കോടതി നിയമിച്ച വിദഗ്ദ്ധ സംഘം അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച 2006ലെ കോടതി വിധിക്ക് വിരുദ്ധമായി യാതൊന്നും പിന്നീട് നടത്തിയ അന്വേഷണത്തിലോ, ശാസ്ത്രീയ പരിശോധനകളിലോ, പഠനങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നും കോടതി ഓർമ്മിപ്പിച്ചു.

ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് എന്നത് ജനോപകാരപ്രദമായ ഒരു പരിഹാരം അസാദ്ധ്യമാക്കുന്നതായ് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം തമിഴ്നാടിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല എന്ന് കോടതി പറഞ്ഞു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിൽ എത്തിയാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം എന്നും ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി അറിയിച്ചു.

എന്നാൽ കേരളത്തിന്റെ ആശങ്കകൾ ദൂരീകരിക്കുവാൻ ഒരു മൂന്നംഗ സമിതിയെ കോടതി നിയോഗിക്കും. തമിഴ്നാടിന്റേയും കേരളത്തിന്റേയും പ്രതിനിധികൾക്ക് പുറമെ കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയും ഈ സമിതിയിൽ ഉണ്ടാവും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന പ്രക്രിയ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ പൂർണ്ണമായ മേൽനോട്ടത്തിലാവും നടത്തുക.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്

November 21st, 2013

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമഘട്ട സമര സമിതിയുടെ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറിയതായും അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വലത് സംഘടനകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉള്ള സമരത്തിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഫോറസ് റേഞ്ച് ഓഫീസും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാരിനു കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസ് കത്തിച്ചതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്ന പല കേസുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇത് മൂലം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മഴക്കെടുതിയില്‍ മരണം 14 ആയി; മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിക്കുന്നു

August 6th, 2013

ഇടുക്കി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പെട്ട് ഇടുക്കി ജില്ലയില്‍ ഇന്നലെ 14 പേര്‍ മരിച്ചു. ചീയപ്പാറ, മലയിഞ്ചി, തടിയമ്പാട്, കുഞ്ചിത്തണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. നില്‍ക്കാത്ത മഴ മൂലം ഇനിയും ഉരുള്‍പൊട്ടലിനു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്നലെ അടിമാലിക്കും നേര്യമംഗലത്തിനും ഇടയില്‍ ചീയമ്പാറ റോഡിലേക്ക് മലവെള്ളപ്പാച്ചിലില്‍ മണ്ണും മരങ്ങളും ഇടിഞ്ഞു വീണിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെ ഉരുള്‍പൊട്ടുകയും ആളുകളും വാഹനങ്ങളും ഒലിച്ചു പോകുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ചീയമ്പാറ മേഘലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരും എം.എല്‍.എ മാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്തുനിന്നും ഹെലികോപ്ടറില്‍ നേര്യമംഗലത്തെത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗ്ഗം ചീയമ്പാറയില്‍ എത്തി. കേന്ദ്രസര്‍ക്കാറിനോട് അടിയന്തിരമായി സഹായം എത്തിക്കണമെന്നും പ്രദേശത്തെ ദുരന്തത്തെ പറ്റി പഠിക്കുവാന്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പാരഞ്ഞു. കേരളത്തില്‍ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ആരംഭിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. കാലവര്‍ഷക്കെടുതിയെ പറ്റി വിലയിരുത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും അടിയന്തിര മന്ത്രിസഭാ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക്

June 1st, 2013

പത്തനംതിട്ട: പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനോട് പത്തനം ജില്ലാകമ്മറ്റി. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം വി.എസിനു കത്തു നല്‍കിയതായാണ് സൂചന. കൊല്ലം-പത്തനം തിട്ട അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറഘനനത്തിനെതിരെ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഈ സമരത്തൊട് അനുഭാവം കാണിക്കാതെ ഖനനത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. സമീപ ദിവസങ്ങളില്‍ വി.എസ് കലഞ്ഞൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തടസ്സവുമായി രംഗത്തെത്തിയത്. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് പ്രകൃതിക്കും പരിസര വാസികള്‍ക്കും ഭീഷണിയാ‍യി മാറിയ ഖനനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന പാറഖനനം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഈ ഖനനത്തിനെതിരെ വി.എസ്.രംഗത്ത് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിശ്വസ്ഥര്‍ മൂവ്വരും പടിയിറങ്ങി; വി.എസിനു മൌനം
Next »Next Page » യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine