എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

September 5th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന്  കോണ്‍‌ഗ്രസ്സ് എം. എല്‍. എയും മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമായ കെ.മുരളീധരന്. പ്രഖ്യാപനത്തിനു മുമ്പ് യു.ഡി.എഫ് എം.എല്‍.എ മാര്‍ക്ക് ഒരു സ്റ്റഡി ക്ലാസെങ്കിലും നടത്തണമായിരുന്നു. ഇതു ചെയ്തിരുന്നെങ്കില്‍ ചില എം.എല്‍.എ മാര്‍ സെല്‍‌ഫ് ഗോള്‍ അടിക്കുന്നത് ഒഴിവാക്കാമായിരുന്നു.  തിരുവനന്തപുരത്ത് ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രിയുടെ കാര്യക്ഷമത മറ്റു പല മന്ത്രിമാര്‍ക്കും ഇല്ലെന്ന വിമര്‍ശനവും തന്റെ പ്രസംഗത്തിനിടെ മുരളീധരന്‍ നടത്തി.  എമേര്‍ജിങ്ങ് കേരളയിലെ പദ്ധതികളെ സംബന്ധിച്ച് വിമര്‍ശനവുമായി വി.എം.സുധീരനും ഒരു സംഘം യു.ഡി.എഫ് എം.എല്‍.എ മാരും രംഗത്തെത്തിയിരുന്നു. പൊതു സമൂഹത്തില്‍ നിന്നും പരിസ്തിതി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് എമേര്‍ജിങ്ങ് കേരളക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

വാഗമണ്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

August 27th, 2012

vagamon-kerala-epathram
ഇടുക്കി : എമര്‍ജിങ് കേരളയില്‍ വാഗമണിലെ പുല്‍മേട്‌ അടക്കം നൂറു ഏക്കറോളം  സ്വകാര്യ ടൂറിസം പദ്ധതിക്ക് കൈമാറാന്‍ സര്‍ക്കാരിന്റെ അറിവോടെകൂടി തന്നെ നിര്‍ദേശം ഉണ്ടായതായി  വ്യക്തമായി. നൂറ് ഏക്കറില്‍ 120 കോടിയുടെ വിപുലമായ ടൂറിസം പദ്ധതിക്കാണ്  ഒരുങ്ങുന്നത് . 40 കോട്ടേജ്, ഗോള്‍ഫ് കോഴ്സ്, ട്രെക്കിങ്, ഗൈ്ളഡിങ് എന്നിവ അടങ്ടിയതാണ്  പദ്ധതി. അത്യപൂര്‍വ പാരിസ്ഥിതികാവസ്ഥകളുള്ള പ്രദേശമാണ് വാഗമണ്. ഇവിടെ എന്ത് നിര്‍മാണ പ്രവൃത്തി നടക്കണമെങ്കിലും കേന്ദ്ര  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനു അറിയാമെന്നിരിക്കെയാണ്  ടൂറിസം വകുപ്പ് എമര്‍ജിങ് കേരളയിലേക്ക് പദ്ധതി സമര്‍പ്പിക്കുന്നത്.  വ്യവസായ വകുപ്പിന്റെ മുന്‍കൈയിലാണ് എമര്‍ജിങ് കേരള സംഘടിപ്പിക്കുന്നത്. ഈ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു കഴിഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on വാഗമണ്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

നെല്ലിയാമ്പതി ടൂറിസം പദ്ധതി അനുമതി വാങ്ങാതെ

August 27th, 2012

Nelliyampathy-epathram
തിരുവനന്തപുരം: ടൂറിസം പദ്ധതിക്കായി ഉദ്ദേശിക്കുന്ന നെല്ലിയാമ്പതിയിലെ ഭൂമി വിവാദത്തില്‍. എമര്‍ജിങ് കേരളയുടെ ഭാഗമായി ബൃഹത്തായ ടൂറിസം പദ്ധതിക്കായി സര്‍ക്കാര്‍ പരിഗണനക്ക് വെച്ച ഏക്കര് കണക്കിന് ഭൂമി ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ അനുമതി ലഭിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ കാലാവധി കഴിഞ്ഞിട്ടും പാട്ടത്തിനു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന വിവാദം കെട്ടടങ്ങും മുമ്പെയുള്ള ഈ  പുതിയ വിവാദം യു. ഡി. എഫ്. സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ കോണ്‍ഗ്രസിനകത്ത് തന്നെ പരസ്യമായ ചേരി തിരിവ് പ്രകടമായി. പദ്ധതിക്കെതിരെ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും രംഗത്തു വന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on നെല്ലിയാമ്പതി ടൂറിസം പദ്ധതി അനുമതി വാങ്ങാതെ

എം.എം. ഹസ്സന്‍ ആര്‍ത്തി പൂണ്ട ദേശാടനപക്ഷി: വി. ഡി. സതീശന്‍

August 21st, 2012

vd-satheesan-epathram

കൊച്ചി: കോണ്‍ഗ്രസ്സ് വക്താവ് എം. എം. ഹസ്സന്‍ ആര്‍ത്തി പൂണ്ട ദേശാടനപക്ഷിയെ പോലെ ആണെന്ന് എം. എല്‍. എ. മാരായ വി. ഡി. സതീശനും ടി. എൻ. പ്രതാപനും. കോണ്‍ഗ്രസ്സുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തുന്ന മണ്ഡലങ്ങളില്‍ ആര്‍ത്തിപൂണ്ട ദേശാടന പക്ഷിയെ പോലെ പറന്നിറങ്ങി പിന്നീട് അത് യു. ഡി. എഫ്. ജയിക്കാത്ത മണ്ഡലങ്ങൾ ആക്കുകയാണ് ഹസ്സന്‍ എന്ന് ഇരുവരും വാര്‍ത്താ കുറിപ്പിലൂടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വിയര്‍പ്പൊഴുക്കാതെ പ്രസ്താവന നടത്തി ജീവിക്കുന്നവരാണ് ആര്‍ത്തിക്കാര്‍ എന്ന് കേരളം തിരിച്ചറിയുമെന്ന് ഇരുവരും വ്യക്തമാക്കി. നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും കോണ്‍ഗ്രസ്സ് വക്താവ് എം. എം. ഹസ്സനും ഒരേ തൂവല്‍ പക്ഷികളാണെന്ന് കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞിരുന്നു.

പ്രതാപന്റേയും വി. ഡി. സതീശന്റേയും ഗ്രീന്‍ പൊളിറ്റിക്സ് അല്ലെന്നും, ഗ്രീഡി പൊളിറ്റിക്സാണെന്നും ഹസ്സന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ യു. ഡി. എഫിലേയും എം. എല്‍. എ. മാരും നേതാക്കളും തമ്മില്‍ തുടരുന്ന വാക്പോര് അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പാട്ടക്കരാര്‍ ലംഘിച്ചു കൊണ്ട് ഏതാനും പേര്‍ അന്യായമായി കൈവശം വെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നുമാണ് വി. ഡി. സതീശന്റെ നേതൃത്വത്തില്‍ ഉള്ള ഒരു വിഭാഗം യു. ഡി. എഫ്. എം. എല്‍. എ. മാരുടെ നിലപാട്. നെല്ലിയാമ്പതി സന്ദര്‍ശിച്ച ഇവര്‍ ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് യു. ഡി. എഫ്. ഉപസമിതിക്ക് സമര്‍പ്പിച്ചിരുന്നു. ഇവരുടെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് ഹസ്സനും, പി. സി. ജോര്‍ജ്ജിനുമെന്ന് ഇരുവരുടേയും വാക്കുകളില്‍ നിന്നും വ്യക്തമാകുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉരുള്‍പൊട്ടലില്‍ 9 മരണം; 4 പേരെ കാണാതായി

August 7th, 2012

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പേമാരിയും ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും   9 പേര്‍ മരിച്ചു നാല് പേരെ കാണാതായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത പുല്ലൂരാംപാറയിലെ കൊടക്കാട്ടുപാറ, കോടഞ്ചേരിക്കടുത്ത പൊട്ടന്‍കോടു മല, കണ്ണൂര്‍ ഇരിട്ടിയിലെ വാണിയപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മരിച്ചവര്‍ നാലുപേരും കോഴിക്കോട് ജില്ലയിലുള്ളവരാണ്. ഉരുള്പോട്ടലിനെ തുടര്‍ന്ന് കാണാതായ  ആനക്കാംപൊയ്‌ലിയില്‍  ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ കോഴിക്കോട്ട് ആനക്കാംപൊയില്‍ തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടൂസ് (3) എന്ന കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്.  ആനക്കാംപൊയില്‍ പുത്തന്‍ പുരയ്ക്കല്‍ വര്‍ക്കി  (75) മരിച്ചു ദുരന്തത്തില്‍ പെട്ട ഇയാള്‍ ‍ ചികിത്സയിലായിരുന്നു. കോഴിക്കോട് എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ചെറുശ്ശേരി മേഖല ഏകദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. മുക്കം പുഴ കര കവിഞ്ഞൊഴുകിയാതിനാല്‍ പുഴയോരപ്ര പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു  ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.  കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ  മഴ പെയ്തു.  ഉരുള്‍പൊട്ടലിലും ചുഴലിക്കാറ്റിലും 24ഓളം വീടുകള്‍ നശിച്ചു. ഇരിട്ടി നഗരവും  താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പഴശ്ശി അണക്കെട്ട് നിറഞ്ഞു കവിഞ്ഞതിനാല്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെല്ലിയാമ്പതി: യു.ഡി.എഫ് ഉപസമിതി കണ്‍‌വീനര്‍ എം.എം.ഹസ്സന്‍ രാജിവെച്ചു
Next »Next Page » സത്‌നം സിങ്ങിന്റെ മരണം : ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine