ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

April 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.

ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.

ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പി. എസ്‌. സി. പരീക്ഷ കളും അഭിമുഖ ങ്ങളും മാറ്റി വെച്ചു 

April 19th, 2021

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്‌. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രണ്ടു ലക്ഷം ഡോസ് വാക്സിന്‍ എത്തി

April 14th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തി. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിന്‍, എറണാകുളത്ത് 78,000 ഡോസ് വാക്‌സിന്‍, കോഴിക്കോട് 54,000 ഡോസ് വാക്‌സിന്‍ എന്നിങ്ങനെയാണ് എത്തിയിട്ടുള്ളത് എന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

April 13th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം അതി രൂക്ഷം ആയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബസ്സുകളിലും ട്രെയിനിലും ഇരുന്നു യാത്ര ചെയ്യുവാന്‍ മാത്രമേ അനുവദിക്കൂ. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് തടയുവാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാവരും കൊവിഡ് ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കും.

കടകളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും രാത്രി 9 മണി വരെ തുറക്കുവാന്‍ പാടുള്ളൂ. ഹോട്ടലു കളിലും റസ്റ്റോറൻറുകളിലും 50 % ആളുകളെ മാത്രമേ അനുവദി ക്കാവൂ. ഹോം ഡെലിവറി സംവിധാനം ഏർപ്പെടു ത്തണം.

പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണി ക്കൂറിനുള്ളില്‍ ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചവരോ കൊവിഡ് വാക്സിന്‍ എടുത്തവരോ ആയിരിക്കണം.

വിവാഹം, ഉത്സവങ്ങള്‍, കലാ കായിക സാംസ്‌കാരിക ആഘോഷ പരിപാടി കള്‍ തുടങ്ങി എല്ലാറ്റിനും ഇതു ബാധകമാണ്. അടച്ചിട്ട ഹാളുകളിലെ പരിപാടി കളില്‍ നൂറു പേര്‍ക്കും തുറന്ന വേദി കളിലെപരിപാടി കളില്‍ 200 പേര്‍ക്കും മാത്രമേ പ്രവേശന അനുമതി ഉള്ളൂ.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

January 14th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളി ലേക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനു കളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാന മാർഗ്ഗം തിരുവനന്തപുരത്തും കൊച്ചി യിലും എത്തിച്ചത്.

കൊച്ചിയില്‍ എത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്ത പുരത്ത് എത്തിച്ച 1,34,000 ഡോസ് വാക്സിനു കൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിയിലേക്ക് ഉള്ളതാണ് എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനുവരി 16 ശനിയാഴ്ച മുതല്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 133 കേന്ദ്ര ങ്ങളില്‍ വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്ര ങ്ങളിലും കൊവിഡ് വാക്സി നേഷനു വേണ്ടി വിപുലമായ സംവി ധാന ങ്ങളാണ് സജ്ജമാക്കി വരുന്നത്. ഇതു വരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖല യിലെ 1,73,253 പേരും സ്വകാര്യ മേഖല യിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

(പി. എൻ. എക്സ്. 238/2021) 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗെയിൽ : നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗ്ദാനം
Next »Next Page » ജീവനക്കാർ പണി മുടക്കുന്നു : ബാങ്കു കൾ നാലു ദിവസം അടച്ചിട്ടും »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine