ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി സ്‌കൂൾ വിദ്യാർത്ഥികൾ

June 26th, 2018

anti-drug-oath-june-26-hussain-thatta-thazth-ePathram
തൃത്താല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ത്തിൽ കൂറ്റ നാട് വട്ടേനാട് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘ ടി പ്പിച്ച പരി പാടി യിൽ വിദ്യാർത്ഥി കൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

സ്കൂൾ അസംബ്ലി യിൽ പങ്കെടുത്ത വിവിധ പ്രായ ക്കാരായ  മൂവായിര ത്തോളം വിദ്യാർത്ഥി കളാണ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തത്.

koottanad-vattenad-high-school-students-oath-against-drugs-ePathram

തുടർന്ന് ‘ലഹരി സമൂഹ ത്തിന്ന് ആപത്ത്’ എന്ന വിഷ യ ത്തെ ആസ്പദ മാക്കി സംഘ ടിപ്പിച്ച സെമി നാറിൽ കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് പ്രസി ഡണ്ട് ഹുസൈൻ തട്ടത്താഴത്ത്‌ മുഖ്യ പ്രഭാഷണം നടത്തി.

തൃത്താല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി. സജു, സ്കൂൾ പ്രിൻസിപ്പൽ സജീവ്, പ്രധാന അദ്ധ്യാ പിക റാണി അര വിന്ദൻ, പ്രിവ ന്റീവ് ഓഫീസർ ജയ രാജൻ, സിവിൽ എക്‌സൈസ് ഓഫീസർ ഫ്രനെറ്റ് ഫ്രാൻസീസ് എന്നി വർ പ്രസം ഗിച്ചു.

koottanad-school-students-take-anti-drug-oath-by-june-26-ePathram

കൂറ്റനാട് ടൗൺ ചുറ്റി വിദ്യാർത്ഥി കൾ നടത്തിയ ലഹരി വിരുദ്ധ വിളംബര ജാഥ യും ശ്രദ്ധേയ മായി. ‘ലഹരി യുടെ ദൂഷ്യ ഫല ങ്ങൾ’ എന്ന വിഷയ ത്തെ ആസ്പദ മാക്കി എക്‌സൈസ് ഡിപ്പാർട്ട് മെന്റ് നിർമ്മിച്ച ടെലി ഫിലിം പ്രദർശനവും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജൂൺ 26 : അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനം

June 26th, 2018

june-26-international-anti-drug-day-united-nations-ePathram

ലഹരിക്ക് എതിരെ ലോക വ്യാപക മായി ബോധ വല്‍ ക്കര ണങ്ങ ളും പ്രതിഷേധ ങ്ങളും നടക്കു മ്പോഴും ജന ങ്ങൾക്ക് ഇടയിൽ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഹരി ഉപ യോഗ ത്തി ന്റെ ദൂഷ്യ വശ ങ്ങളെ കുറിച്ച് ജന ങ്ങളെ ബോധ വത്ക രി ക്കുക, ആരോഗ്യ കര മായ ഒരു സമൂഹ ത്തിന്റെ നില നില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ മുന്നിൽ കണ്ട് കൊണ്ട് ഐക്യ രാഷ്ട്ര സഭ യുടെ നേതൃത്വ ത്തിൽ ജൂൺ 26 അന്താ രാഷ്ട്ര  ലഹരി വിരുദ്ധ ദിനം ആയി ആച രിച്ചു വരുന്നു.

1987 മുതൽ തുടങ്ങി വെച്ച അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം, ഇന്ന് ലോക ത്തിലെ വിവിധ കുഗ്രാമ ങ്ങ ളിൽ പോലും ബോധ വത്ക രണ ത്തിനായി ചിത്ര രചന യായും നാടകം ആയും സിനിമ യായും സംഗീത മായും കഥ കൾ ആയും വിവിധ മാർഗ്ഗ ങ്ങളിലൂടെ എത്തിക്കൊ ണ്ടിരി ക്കുന്നു. ഇതിനായി സാമൂഹ്യ മാധ്യമ ങ്ങളും ഒരളവു വരെ സഹായി ക്കുന്നുണ്ട്.

എങ്കിലും ലഹരി ഉപയോഗ ത്തിനു കുറവില്ല എന്നത് ഏറെ ആശങ്ക പ്പെടു ത്തുന്നു. മയക്കു മരുന്നു കള്‍ ഒരു സമൂഹ ത്തെ കാര്‍ന്നു തിന്നു മ്പോള്‍ പുനര്‍ വിചിന്തന ത്തിനുള്ള സമയ മായി എന്ന് ഓര്‍മ്മ പ്പെടുത്തുന്നു ഈ ദിനം.

ലഹരിക്ക് അടിമ പ്പെട്ട വരെ അതില്‍ നിന്നും രക്ഷി ച്ചു ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും പുതിയ തല മുറ ലഹരിയിലേക്ക് അകപ്പെടാ തിരി ക്കു വാനും ഒരു ദിനാചരണം എന്ന തിലു പരി സമൂഹ നന്മ മുന്നിൽ കണ്ടുകൊണ്ട് ഓരോരുത്തരും പരിശ്രമി ക്കണം.

– പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിപ്പ : വ്യാജ സന്ദേശം പ്രചരിപ്പിച്ച വർ അറസ്​റ്റിൽ

June 4th, 2018

whats-app-hate-dislike-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധയെ ക്കുറിച്ച് തെറ്റാ യ സന്ദേശ ങ്ങൾ പ്രചരി പ്പിക്കു ന്നവ രെ പോലീസ് അറസ്റ്റു ചെയ്തു. കോഴിയിറച്ചി വഴി നിപ്പ വൈറസ് പകരും എന്നും ആയതി നാല്‍ ഇറച്ചി വിഭവം ഒഴിവാ ക്കണം എന്നും ജില്ലാ മെഡിക്കൽ ഒാഫീ സറുടെ പേരിൽ വ്യാജ സന്ദേശ മാണ് ഈയിടെ പ്രചരിച്ചത്.

ഇത്തരം വ്യാജ പ്രചാരണം നടത്തി എന്ന കേസില്‍ ഫറോക്ക് സ്വദേശി അബ്ദുൽ അസീസ്, മൂവാറ്റു പുഴ സ്വദേ ശി കളായ അൻസാർ, ഫെബിൻ, അൻഷാജ്, ശിഹാബ് എന്നിവരാണ് അറസ്റ്റി ലായത്. മേയ് 27 മുതലാണ് വ്യാജ കത്ത് വാട്സ് ആപ്പ് വഴി പ്രചരിച്ചത്.  ഇതേ കേസിൽ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

നിപ്പ യുമായി ബന്ധ പ്പെട്ട് തെറ്റായ പ്രചാരണ ങ്ങൾ നട ത്തി യാൽ കർശ്ശന നടപടി സ്വീകരിക്കും എന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ് ആ പ്പി ലൂടെ തെറ്റായ പ്രചാരണം നടത്തിയാൽ അഡ്മിന്മാരെയും കേസിൽ പ്രതികളാക്കും.

തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് മറ്റു ഗ്രൂപ്പു കളി ലേക്ക് കൈ മാറാതെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥരെ അറി യിക്കണം എന്നും ജില്ലാ പൊലീസ് മേധാവി എസ്. കാളി രാജ് മഹേഷ് കുമാർ നിർദ്ദേ ശിച്ചു.

Tag : ഇന്റര്‍നെറ്റ്‌, 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിപ്പ വൈറസ് : മെഡിക്കല്‍ കോളേജില്‍ രോഗി കൾക്ക് നിയന്ത്രണം

May 27th, 2018

nipah-virus-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ച രോഗി കള്‍ ചികി ത്സ യില്‍ ഉള്ള തിനാല്‍ മുന്‍ കരുതല്‍ നടപടി എന്ന നിലക്ക് കോഴി ക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി കളെ പ്രവേശി പ്പിക്കു ന്നതി ന് നിയന്ത്രണം ഏര്‍പ്പെ ടുത്തി.

അത്യാഹിത വി ഭാ ഗ ത്തി ലുള്ള രോഗികള്‍ ഒഴികെ യുള്ള വരെ ഡിസ്ചാര്‍ജ്ജ് ചെയ്യും. പ്രസവ ത്തിന് എത്തു ന്നവരെ അഡ്മിറ്റ് ചെയ്യില്ല. മാത്ര മല്ല ആശു പത്രി ജീവന ക്കാര്‍ പ്രോട്ടോകോള്‍ പ്രകാര മുള്ള വസ്ത്രം ധരി ക്കണം. ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതും നിയന്ത്രി ക്കും. അത്യാവശ്യമെഡിക്കല്‍ ലീവു കള്‍ മാത്രമെ അനു വദി ക്കുകയുള്ളൂ.

വകുപ്പ് മേധാവി കള്‍ക്ക് മെഡി ക്കല്‍ കോളേജ് പ്രിന്‍സി പ്പല്‍ അയച്ച സര്‍ക്കുല റില്‍ ആണ് ഇക്കാ ര്യങ്ങള്‍ അറി യിച്ചി രിക്കു ന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിപ്പയെ നേരിടാൻ മരുന്നെത്തി

May 23rd, 2018

nipah-virus-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധിതരെ ചികിത്സി ക്കു വാനായി റിബാ വൈറിന്‍ ഗുളിക കള്‍ മലേഷ്യയില്‍ നിന്നും കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശു പത്രി യില്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

റിബ വൈറിൻ മറ്റുപല രോഗ ങ്ങൾക്കും ഉപ യോഗി ക്കു ന്നതാണ് എങ്കിലും നിപ്പ ബാധി തരിൽ എത്രത്തോളം ഫല പ്രദ മായിരിക്കും എന്ന തിനെ ക്കുറിച്ച് കൃത്യമായ വിവ രങ്ങള്‍ ലഭ്യ മല്ല. അതു കൊണ്ടു തന്നെ പാര്‍ശ്വ ഫല ങ്ങളെ ക്കുറിച്ചു പരി ശോധിച്ച തിനു ശേഷം മാത്ര മായി രിക്കും റിബാ വൈറിന്‍ ഗുളിക കള്‍ രോഗി കള്‍ ക്ക് നല്‍കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിപ്പ വൈറസ് ചികിൽസ നിഷേധിക്കുമെന്ന് ആശുപത്രിയുടെ ഭീഷണി
Next »Next Page » ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണം : മുഖ്യമന്ത്രി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine