പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

August 22nd, 2018

uae-president-sheikh-khalifa-bin-zayed-al-nahyan- uae-donates-700-crores-kerala-flood-ePathram
തിരുവനന്തപുരം : കേരളത്തിന് 700 കോടി രൂപ യുടെ സഹായം യു. എ. ഇ. വാഗ്ദാനം ചെയ്തു എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

അബുദാബി കിരീട അവ കാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻ ഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്‍, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് ഇക്കാര്യ ങ്ങൾ അറി യിച്ചിട്ടു ണ്ട്.

കേരള ത്തിന്റെ വിഷമം ഉള്‍ക്കൊണ്ട് സഹായം വാഗ്ദാനം ചെയ്ത യു. എ. ഇ. ഭരണാധി കാരി കൾ ക്ക് മല യാളി കളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

പ്രമുഖ വ്യവസായി എം. എ. യൂസഫ് അലി പെരു ന്നാൾ ആശംസ കൾ അറിയി ക്കുവാന്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നെ സന്ദര്‍ശി ച്ചപ്പോ ഴാണ് യു. എ. ഇ. യുടെ സഹായം സംബ ന്ധിച്ച കാര്യ ങ്ങൾ പ്രധാന മന്ത്രി യോട് അറിയിച്ചു എന്ന് സൂചി പ്പിച്ചത് എന്നു മുഖ്യ മന്ത്രി പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടി ന്റെ നാമ ധേയ ത്തിലുള്ള ഖലീഫ ഫൗണ്ടേഷനി ലൂടെ കേരള ത്തി നായുള്ള ധന സമാ ഹരണം മുന്നോട്ടു പോകുന്നു. ഫണ്ട് സമാ ഹരണം പൂർത്തി യായ ശേഷം കേന്ദ്ര സർക്കാറു മായി ആശയ വിനിമയം നടത്തി കേരള ത്തിന് കൈമാറും.

 

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതം : കേരള ത്തിന്​ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കും

August 18th, 2018

rain-in-kerala-monsoon-ePathram
കൊച്ചി : കേരള ത്തിന് അടിയന്തിര ധന സഹാ യ മായി പ്രധാന മന്ത്രി നരേന്ദ്ര മോഡി 500 കോടി രൂപ അനു വ ദിച്ചു. പ്രളയ ക്കെടുതി കളെ ക്കുറിച്ച് കൊച്ചി യില്‍ നടന്ന അവ ലോകന യോഗ ത്തിനു ശേഷ മാണ് ഇട ക്കാല ആശ്വാസ മായി തുക അനുവദിച്ചത്.

ഗവർണ്ണര്‍ പി. സദാ ശിവം, മുഖ്യ മന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവര്‍ സംബ ന്ധിച്ച യോഗ ത്തിലാണ് പ്രധാന മന്ത്രി 500 കോടി യുടെ അടിയന്തിര സഹായം പ്രഖ്യാ പിച്ചത്.

സംസ്ഥാനത്തെ പ്രളയ ത്തിന്റെ ആഘാതം നേരിട്ടറി യുവാ നായി പ്രളയ ബാധിത പ്രദേശ ങ്ങൾ സന്ദർശി ക്കുവാന്‍ എത്തിയ തായി രുന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി.

പ്രളയക്കെടുതി യില്‍ മരണ പ്പെട്ടവ രുടെ അടു ത്ത ബന്ധു ക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കും. ഗുരു തര മായി പരിക്കേറ്റ വർക്ക് 50,000 രൂപയും പ്രധാന മന്ത്രി യുടെ ദേശീയ ദുരിതാ ശ്വാസ നിധി യിൽ നിന്ന് നൽകും.

2000 കോടി രൂപ യാണ് മുഖ്യ മന്ത്രി അടി യന്തിര സഹായ മായി കേന്ദ്ര ത്തോട് ആവശ്യ പ്പെട്ടത്. പ്രാഥമിക കണക്കു കള്‍ പ്രകാരം കേരള ത്തിന് 19,512 കോടി രൂപ യുടെ നഷ്ടം ഉണ്ട് എന്നാണ് മുഖ്യ മന്ത്രി അറിയിച്ചത്. എന്നാല്‍ വെള്ളം ഇറ ങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാ ക്കു വാന്‍ കഴിയൂ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

August 5th, 2018

transgenders-or-third-gender-ePathram
തിരുവനന്തപുരം : ആണായോ പെണ്ണായോ ജീവിക്കു വാന്‍ ആഗ്ര ഹിക്കുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗ ക്കാര്‍ ക്ക് ലിംഗ മാറ്റ ശസ്ത്ര ക്രിയ ക്കായി രണ്ടു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍.

സാമൂഹ്യ നീതി വകുപ്പ് മുഖേന തുക നല്‍കും. ശസ്ത്ര ക്രിയ സംസ്ഥാന ത്തിന് അക ത്തോ പുറ ത്തോ ആകാം. അധിക തുക ആവശ്യ മായി വരുന്ന വര്‍ക്ക് കൂടുതല്‍ പരി ശോധന കള്‍ക്ക് ശേഷം തുക അനു വദിക്കും. ശസ്ത്ര ക്രിയ ചെലവ് സ്വയം വഹിച്ച വര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കും എന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ ഫെയ്സ് ബുക്ക് പേജി ലൂടെ അറി യിച്ചു.

transgenders-sex-reassignment-surgery-gov-give-2-lakh-kerala-cm-pinaray-vijayan-order-ePathram

ആണ്‍, പെണ്‍ ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗ ങ്ങളുടെ ലിംഗ സമത്വം എന്ന ലക്ഷ്യ പ്രാപ്തി ക്കായി രാജ്യ ത്ത് ആദ്യ മായി ട്രാന്‍സ്‌ ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചത് കേരളം ആണ്. മാത്രമല്ല ട്രാന്‍സ്‌ ജെന്‍ഡറു കള്‍ ക്കായി കലാ ലയ ങ്ങളില്‍ രണ്ടു ശതമാനം അധിക സീറ്റ് അനു വദിച്ചു കൊടു ത്തതും ഈയിടെ യായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷിഗെല്ല രോഗ ബാധ : രണ്ടു വയസ്സു കാരൻ മരിച്ചു

July 23rd, 2018

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല ബാക്ടീരിയ ബാധിച്ച് കോഴി ക്കോട് ജില്ല യിലെ പുതുപ്പാടി യില്‍ രണ്ടു വയസ്സു കാരന്‍ മരിച്ചു. അടിവാരം സ്വദേശി ഹർഷാദിന്റെ മകൻ സിയാനാണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോ ദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശു പത്രി യിൽ ചികിത്സ യിലാണ്.

വയറിളക്കം ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ആശു പത്രി യില്‍ ചികിത്സ തേടി എങ്കിലും അസുഖം ഭേദം ആവാത്ത തിനാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക യായിരുന്നു

തിരുവനന്ത പുരത്തും കോഴി ക്കോട്ടു മായി കേരള ത്തിൽ ഈ വര്‍ഷം നാലു പേര്‍ക്ക് രോഗം സ്ഥിരീ കരി ച്ചിട്ടുണ്ട്.

കോളി ഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെ യും വെള്ള ത്തിലൂടെ യുമാണ് ഷിഗല്ല എന്ന ബാക്ടീ രിയ കുട ലിൽ രോഗം പകര്‍ ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കു ന്നത്.

സാധാ രണയായി കണ്ടു വരുന്ന വയറിളക്കം എന്ന നില യില്‍ ചികിത്സ നല്‍കാതി രിക്കു ന്നതോ ചികിത്സ വൈ കു ന്നതോ വലിയ അപകട ത്തി ലേക്ക് വഴി വെച്ചേക്കാം എന്നതു കൊണ്ടു തന്നെ വയറിളക്കം ഉണ്ടാ യാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം.

ഫല പ്രദമായ ചികിത്സ കൃത്യ സമയത്ത് നല്‍കിയില്ല എങ്കില്‍ രോഗം തല ച്ചോറി നെയും വൃക്ക യെയും ബാധിക്കും എന്ന് ആരോഗ്യ വിദ ഗ്ധര്‍ പറയുന്നു.

രോഗ ബാധ സംശ യിക്കുന്ന പ്രദേശ ത്തുള്ളവര്‍ തിള പ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക എന്നും കിണറു കളില്‍ ക്ലോറി നേഷന്‍ നടത്തണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ
Next »Next Page » ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine