മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം

October 23rd, 2024

liver-transplantation-in-tvm-medical-collage-hospital-ePathram
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വൻവിജയം. കരൾ രോഗം മൂലം കാൻസർ ബാധിച്ച റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരൾ മാറ്റി വെച്ചത്.

അദ്ദേഹത്തിൻ്റെ 23 വയസുള്ള മകൻ, മിഥുനാണ് കരൾ പകുത്ത് നൽകിയത്. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ്ജ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

ഏറെ പണച്ചെലവുള്ള അവയവ മാറ്റ ശസ്ത്ര ക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രി കളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ സാദ്ധ്യമാവില്ല എന്ന ഒരു പൊതു ബോധത്തെ മാറ്റിമറിച്ച രണ്ടു വർഷ ങ്ങളാണ് കടന്നു പോകുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ യാഥാർത്ഥ്യമാക്കി എന്നും മന്ത്രി കൂട്ടി ച്ചേർത്തു.

കഴിഞ്ഞ മാസം 25 നാണ് മധുവിൻ്റെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്ര ക്രിയ രാത്രി 10 മണിയോടെയാണ് പൂർത്തിയാക്കിയത്. സർജിക്കൽ ഗ്യാസ്‌ട്രോ, അനസ്‌തേഷ്യ & ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്‌ട്രോ, റേഡിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി, മൈക്രോ ബയോളജി, നഴ്സിംഗ് വിഭാഗം എന്നീ വിഭാഗങ്ങളുടെ നേതൃത്വ ത്തിൽ നൂറോളം പേരുടെ കൂട്ടായ പരിശ്രമ ഫലമായാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായത്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. P R D

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

October 18th, 2024

banned-chlorpheniramine-maleate-phenylephrine-hydrochloride-cough-syrup-ePathram
കൊച്ചി : നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും’ ചേര്‍ന്നുള്ള ചുമ മരുന്ന് നൽകരുത് എന്ന് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. മരുന്നു കവറിനു മുകളിലും ഉള്ളിലെ ലഘു ലേഖയിലും ‘നാലു വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം എന്നും അധികൃതർ.

ഈ മരുന്നിനു ഒരു വര്‍ഷം മുന്‍പ് നിരോധനം ഉണ്ടായിരുന്നു. എന്നാൽ മരുന്ന് നിർമ്മാതാക്കൾ ഇതിനു എതിരെ പരാതിയുമായി രംഗത്ത് എത്തി. ഇതു പരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് (ഡി. ടി. എ. ബി.) മരുന്ന് നിരോധനം ശരി വെച്ചു.

ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും (Chlorpheniramine Maleate and Phenylephrine Hydrochloride) ചേര്‍ന്നുള്ള മരുന്ന് ഇന്ത്യയില്‍ ചുമ മരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള ഒന്നാണ് എന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു. അതു കൊണ്ട് തന്നെ പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.

ഡി. ടി. എ. ബി. ക്ക് പുറമേ വിദഗ്ധ സമിതിയും പരാതി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

October 14th, 2024

brain-eating-amoebic-encephalitise-Pathram
കൊല്ലം : ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ 10 വയസ്സുകാരനു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു വേണ്ടി കുട്ടിയെ തിരുവനന്തപുരം എസ്. എ. ടി. ആശുപത്രിയിലേക്ക് മാറ്റി.

തല വേദനയും പനിയും കാരണം കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 11) കൊട്ടാരക്കര താലൂക്ക് ആശു പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സ നൽകുന്നതിന് വേണ്ടിഎസ്. എ. ടി. ആശുപത്രി യിലേക്ക് മാറ്റിയത്. നിലവില്‍ കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം

September 8th, 2024

liver-transplantation-in-tvm-medical-collage-hospital-ePathram

പത്തനംതിട്ട : ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്‌ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം.

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജി, കേരള ന്യൂറോളജിസ്റ്റ് അസോസിയേഷൻ,  ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ട് കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് കെയര്‍ യൂണിറ്റ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തില്‍ പത്തനം തിട്ട ജില്ലയിലാണ് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ മാര്‍ ഉള്‍പ്പെടെയുള്ള 350 ഓളം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി.

സമയ ബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയും. ആരോഗ്യ വകുപ്പിലെ എല്ലാ ജീവന ക്കാരെയും പൊതു ജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് മിഷന്‍ സ്‌ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്.

ഇതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ട്രോക്കിനെ ക്കുറിച്ചുള്ള ആരോഗ്യ ബോധ വത്ക്കരണം നല്‍കുക എന്നതാണ് ഈ പദ്ധതി യിലൂടെ ചെയ്യുന്നത്.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലന പരിപാടികളാണ് മിഷന്‍ സ്ട്രോക്കിന്റെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. PRD

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ

September 5th, 2024

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
ഇടുക്കി : ഗുണ നിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ വെളിച്ചെണ്ണ ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. കേര ശക്തി എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിനാണ് ഇടുക്കി ജില്ലാ സബ് കളക്ടർ പിഴ ചുമത്തിയത്.

സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിൽ ഉണ്ടായിരുന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആദിവാസി കുടുംബങ്ങളിലെ നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ ഷിജാസ് 15 ദിവസത്തിനകം പിഴ അടക്കണം എന്നാണു നിർദ്ദേശം.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വീണ്ടും മഴ ശക്തമാവും
Next »Next Page » വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine