കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും

September 10th, 2020

logo-government-of-kerala-ePathram
തൃശൂര്‍ : വനിതാ രോഗികൾ അടക്കമുള്ള കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരു ത്തുന്നതു മായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തി.

വനിതാ രോഗികളെ രാത്രി കാലങ്ങളിൽ സ്ഥാനം മാറ്റുന്നത് അടിയന്തര സന്ദർഭങ്ങളിൽ മാത്രം ആയിരിക്കും. പുറപ്പെട്ട രോഗി ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പു വരുത്തണം. 10 % കേസുകളില്‍ എങ്കിലും രോഗികളെ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും വിളിച്ച് അഭിപ്രായങ്ങൾ രേഖ പ്പെടുത്തും.

ആംബുലൻസ് ഡ്രൈവർ മാരുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി പോലീസ് പരിശോധന നിര്‍ബ്ബന്ധം ആക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററു കളിൽ നിയമി ക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലവും ഇത്തരത്തിൽ അന്വേഷിക്കും.

ഉത്തരവിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തണം. നിയമങ്ങൾ ലംഘിക്കുന്നവർക്കും നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്ന വർക്കും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ 2005 ലെ ദുരന്ത നിവാരണ നിയമ നടപടികൾ കൂടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്

September 10th, 2020

e-adhalath-law-lady-of-justice-ePathram
ചാവക്കാട് : പൊതുജനങ്ങളുടെ പരാതികൾ തീർപ്പ് ആക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച, ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. അക്ഷയ കേന്ദ്രം വഴി സെപ്റ്റംബർ 7 മുതൽ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.

കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറൻസിങ്ങ് മുഖേനെ സെപ്റ്റംബർ 22 ഉച്ചക്ക് 2 മണിക്ക് അദാലത്ത് ഉണ്ടായിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, എൽ. ആർ. എം. കേസുകൾ, റേഷൻ കാർഡ് സംബ ന്ധിച്ച പരാതികൾ, നിയമ പരമായി ലഭിക്കേണ്ട പരിഹാരങ്ങൾ, 2018-19 പ്രളയവു മായി ബന്ധപ്പെട്ട പരാതികൾ, കോടതി യുടെ പരിഗണനയിൽ പ്പെട്ട വിഷയങ്ങൾ എന്നിവ അദാല ത്തിൽ സ്വീകരിക്കില്ല.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂനപക്ഷ വിദ്യാർത്ഥി കൾക്ക് പോസ്റ്റ്‌ മെട്രിക് സ്‌കോളർ ഷിപ്പിന് അപേക്ഷിക്കാം

August 27th, 2020

student-scholarship-for-higher-education-ePathram
തിരുവനന്തപുരം : കേന്ദ്ര ന്യൂന പക്ഷ കാര്യ മന്ത്രാലയം, കേരള ത്തിലെ ന്യൂന പക്ഷ സമു ദായ ങ്ങളായ മുസ്ലീം / ക്രിസ്ത്യൻ / സിഖ് / ബുദ്ധ / പാഴ്‌സി / ജൈന സമുദായ ങ്ങളിൽ പ്പെട്ട പ്ലസ് വണ്‍ മുതൽ പി. എച്ച്. ഡി. വരെ പഠിക്കുന്ന വിദ്യാർത്ഥി കൾക്ക് 2020-21 വർഷ ത്തിൽ നൽകുന്ന പോസ്റ്റ്‌ മെട്രിക് സ്‌കോളർ ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ന്യൂനപക്ഷ സമുദായ ങ്ങളിൽ പ്പെട്ടവരും കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ യിൽ കവിയാത്ത വരുമായ വിദ്യാര്‍ത്ഥി കള്‍ക്ക് അപേക്ഷിക്കാം.

ഒക്‌ടോബർ 31 നു മുന്‍പായി അപേക്ഷ കൾ ഓണ്‍ ലൈനായി സമര്‍പ്പിക്കു വാന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

മുൻ വർഷത്തെ ബോർഡ് / യൂണി വേഴ്‌സിറ്റി പരീക്ഷ യിൽ 50 ശത മാന ത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് ലഭിച്ചിട്ടുള്ള ഗവൺമെന്റ് /എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് സ്ഥാപന ങ്ങളിൽ ഹയർ സെക്കന്ററി / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം / എം. ഫിൽ. / പി. എച്ച്. ഡി. കോഴ്‌സു കളിൽ പഠിക്കുന്ന വർക്കും എൻ. സി. വി. ടി. യിൽ അഫിലി യേറ്റ് ചെയ്തിട്ടുള്ള ഐ. ടി. ഐ. / ഐ.. ടി. സി. കളിൽ പഠിക്കുന്ന വർക്കും പ്ലസ് വൺ, പ്ലസ് ടു തല ത്തിലുള്ള ടെക്‌നിക്കൽ / വൊക്കേഷണൽ കോഴ്‌സു കളിൽ പഠിക്കുന്ന വർക്കും അപേക്ഷിക്കാം.

വിദ്യാർത്ഥികൾ മെരിറ്റ്- കം- മീൻസ് സ്‌കോളർ ഷിപ്പി ന്റെ പരിധി യിൽ വരാത്ത കോഴ്‌സു കളിൽ പഠിക്കുന്ന വര്‍ ആയിരിക്കണം.

കോഴ്‌സി ന്റെ മുൻ വർഷം സ്‌കോളർ ഷിപ്പ് ലഭിച്ച വിദ്യാർത്ഥി കൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐ. ഡി. ഉപയോഗിച്ച് പുതുക്കി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ സ്‌കോളർ ഷിപ്പ് കേരള  യുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

ഫോൺ : 9446 096 580, 9446 780 308, 0471- 230 6580.

ഇ- മെയിൽ : postmatricscholarship @ gmail. com

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

August 27th, 2020

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ജി. പി. എസ്. ഘടിപ്പി ക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ചരക്കു വാഹന ങ്ങളെ ഒഴി വാക്കു വാന്‍ ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016 ൽ നില വിൽ വന്ന ചട്ടത്തി ന്റെ അടിസ്ഥാന ത്തില്‍ ആയിരുന്നു കേരള ത്തിലും ഇത് നടപ്പിലാക്കി യിരുന്നത്.

ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ 2019 ജൂണ്‍ മുതല്‍ ജി. പി. എസ്. നിർബ്ബന്ധം ആക്കിയിരുന്നു.

യാത്രാ വാഹനങ്ങളിൽ മാത്രം ജി. പി. എസ്. (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പി ച്ചാൽ മതി എന്നാണ് ഇപ്പോൾ നിർദ്ദേശം നൽകി യിട്ടുളളത്. സംസ്ഥാന മോട്ടോർ വാഹന ചട്ട ങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യ മായ ഭേദഗതി വരുത്തു വാനും മന്ത്രി നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 2921/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

August 27th, 2020

bank-note-indian-rupee-2000-ePathram
തിരുവനന്തപുരം : ജനുവരി ഒന്നിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി മലയാളി കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസ ധനം ഇതു വരെ 50000 പേർക്ക് വിതരണം ചെയ്തു. 25 കോടി രൂപ യാണ് ഇതിനായി ചെലവഴിച്ചത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആവശ്യമായ രേഖ കൾ സമർപ്പിച്ചവർക്ക് ബാങ്ക് എക്കൗണ്ടി ലേക്ക് തുക ഡെപ്പോസിറ്റ് ചെയ്യുകയാണ്. ബാക്കി അപേക്ഷ കരിൽ അർഹരായവർക്ക്, അധികം വൈകാതെ തുക കൈമാറും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(പി. എൻ. എക്‌സ്. 2911/2020)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ
Next »Next Page » ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine