തിരുവനന്തപുരം : വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ കേരള ത്തിലേക്ക് തിരികെ എത്തുന്ന പ്രവാസി കളെ സ്വീകരിക്കു വാനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കി.
തിരികെ എത്താൻ ആഗ്രഹിക്കുന്നവര്‍ കൊവിഡ്-19 ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവ് എന്ന് ഉറപ്പു വരുത്തി നോർക്ക യുടെ വെബ് സൈറ്റില്‍ (പ്രത്യേകം ഒരുക്കുന്ന വിഭാഗ ത്തില്‍) രജിസ്റ്റര്‍ ചെയ്യണം.
തിരികെ വരുന്ന പ്രവാസി കളുടെ മുൻഗണനാ ക്രമം :-
വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും വിദേശത്തു കഴിയുന്നവർ, പ്രായം ചെന്നവര്‍, ഗർഭിണികൾ, കുട്ടി കൾ, രോഗി കൾ, വിസാ കാലാവധി പൂർത്തി യായ വർ, കോഴ്സു കൾ പൂർത്തി യായ സ്റ്റുഡന്റ് വിസ യില്‍ ഉള്ളവർ, ജയില്‍ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെ യാണ്.
പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ :-
വിമാന ത്താവള ങ്ങളിലെ പരിശോധന യില്‍ രോഗ ലക്ഷണ ങ്ങള് കാണിക്കുന്ന വരെ ക്വാറ ന്റൈന്‍ സെന്റ റില്‍ അല്ലെങ്കില്‍ കൊവിഡ് ആശുപത്രി യിലേക്ക് മാറ്റും.
രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളി ലേക്ക് അയക്കും. ഇവര്‍ 14 ദിവസം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ ത്തില്‍ വീടുകളില്‍ തന്നെ കഴിയണം.
വീടുകളിലേക്ക് പോകുന്നത് സ്വകാര്യ വാഹന ങ്ങളില്‍ ആയിരിക്കണം. ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.
സ്വീകരിക്കുവാന്‍ വിമാന ത്താവള ങ്ങളില്‍ എത്താന്‍ ബന്ധു ക്കള്‍ക്ക് അനുവാദം ഇല്ല. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലു കളിലും റിസോര്‍ട്ടു കളിലും ക്വാറന്റൈന് ചെയ്യാം.
അതതു രാജ്യങ്ങളിൽ നിന്നു പ്രവാസി കൾ പുറപ്പെടു ന്നതിന്ന് എത്ര ദിവസ ത്തിനു ള്ളിൽ ടെസ്റ്റ് നടത്തണം എന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കും. കൊവിഡ്-19 ടെസ്റ്റ് സൗകര്യങ്ങള്‍ പ്രവാസി സംഘടനകൾ ഒരുക്കണം. കേരള ത്തിൽ നിന്ന് വിദേശ ത്തേക്കു പോകുന്ന യാത്ര ക്കാർക്കും പ്രോട്ടോക്കോൾ തയ്യാറാക്കണം.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ടിക്കറ്റ് ബുക്കിംഗിനു മുന്‍ഗണന ലഭിക്കുക യില്ല. വിദേശ ത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുമായി 3 ലക്ഷം മുതൽ 5.5 ലക്ഷം വരെ മലയാളി കൾ ഒരു മാസത്തിനകം കേരള ത്തിലേക്ക് തിരികെ എത്തും എന്നാണ് കണക്കു കൂട്ടല്‍.