ടെന്നിജോപ്പനു ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

August 13th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സഹായി ടെന്നി ജോപ്പനു കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാ‍ര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആണ് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. ജോപ്പന്റെ സ്വദേശമായ പുത്തൂരിനു പുറത്ത് പോകരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട കോടതി ജോപ്പന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ജോപ്പനും തമ്മില്‍ അടുത്തബന്ധമാണ് ഉള്ളതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജോപ്പന്‍ ഉള്‍പ്പെടെ ഏതാനും പേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിവ്ാക്കി ഏറെ വൈകാതെ സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പന്‍ അറസ്റ്റിലാകുകയും ചെയ്തു. കേസിലെ മറ്റു പ്രതികളായ സരിത എസ്.നായര്‍, നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ജാമ്യം ലഭിക്കാത്തതിന്റെ തുടര്‍ന്ന് ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

August 6th, 2013

കൊച്ചി:വിവാദമായ സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നയരുടെ പരാതി അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യഥാസമയം രേഖപ്പെടുത്താത്തതിലും തുടര്‍ന്ന് അവര്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അഭിഭാഷകന്റെ സഹായം നിഷേധിച്ചു എന്ന ആരോപണത്തെ കുറിച്ചും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാവം അന്വേഷിക്കും. അഡ്വ.ജയശങ്കര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ട് രാജുവിനെതിരെ ആണ് അന്വേഷണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌ വാണിഭം: സര്‍ക്കാറിനു ഹൈക്കോടതിയുടെ വിമര്‍ശനം

January 15th, 2013

കൊച്ചി : ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനു കേസ് ഡയറി നല്‍കുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാറിന് കോടതിയുടെ വിമര്‍ശനം. വി. എസിനു രേഖകള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടത് പ്രതികളാണ്. എന്നാല്‍ ഇവിടെ നിഷ്പക്ഷ നിലപാടെടുക്കേണ്ട സര്‍ക്കാറാണ് തടസ്സം ഉന്നയിക്കുന്നത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാറിനു പ്രത്യേക താല്പര്യം എന്തിനാണെന്ന് കോടതി ആരാഞ്ഞു. സർക്കാര്‍ കക്ഷിയല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസില്‍ വി. എസ്. മൂന്നാം കക്ഷിയാണ്, അതിനാല്‍ രേഖകള്‍ നല്‍കേണ്ടതില്ല എന്ന് സര്‍ക്കാര്‍ വാദിച്ചു.

ഐസ്ക്രീം പെണ്‍‌വാണിഭ കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ റിപ്പോര്‍ട്ടും വേണമെന്ന് ആവശ്യപ്പെട്ട് വി. എസ്. കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു രേഖകള്‍ നല്‍കുവാന്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി 22 ലേക്ക് മാറ്റി വച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാട്ടിലേക്ക് പോകുന്നു

December 21st, 2012

കൊച്ചി: കടല്‍ക്കൊല ക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കുവാന്‍ ഇറ്റലി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ഇന്നു തന്നെ ഇറ്റലിയിലേക്ക് പോകാനാകും. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍
നാട്ടില്‍ പോകണമെന്ന നാവികരുടെ അപേക്ഷയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതോടെ കോടതി കര്‍ശന വ്യവസ്ഥകളോട് ഇവരെ പോകുവാന്‍ അനുവദിക്കുകയായിരുന്നു. ജനുവരി 10 നു കൊച്ചിയില്‍ തിരിച്ചെത്തണം, ആറു കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു. ഇരുവരേയും ഇന്ത്യയില്‍ തിരികെ കൊണ്ടു വരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇവരുടെ അപേക്ഷയിന്മേല്‍ ഉള്ള തുടര്‍ നടപടിയുമെല്ലാം കേരള-കേന്ദ്ര സര്‍ക്കാറുകള്‍ വളരെ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

14 of 231013141520»|

« Previous Page« Previous « നമ്പി നാരായണൻ ഹൈക്കോടതിയിൽ
Next »Next Page » പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകനു 22 വര്‍ഷം കഠിന തടവ് »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine