കൊച്ചി : മാധ്യമ ങ്ങള്‍ക്ക് ഹൈക്കോടതി യില്‍ വിലക്കില്ല എന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കും എന്നും അദ്ദേഹം വ്യക്ത മാക്കി.
ചൊവ്വാഴ്ച വൈകുന്നേരം കൊച്ചി യിൽ വെച്ച് മുഖ്യ മന്ത്രി പിണറായി വിജയനു മായി നടത്തിയ കൂടിക്കാഴ്ച യിലാണ് മാധ്യമ വിലക്കു മായി ബന്ധപ്പെട്ട പ്രശ്‌ന ങ്ങള്‍ പരിഹരിച്ചു എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
പ്രശ്‌ന പരി ഹാര ത്തിനുള്ള മാര്‍ഗ്ഗ ങ്ങള്‍ ആരാഞ്ഞു കൊണ്ട് മുഖ്യ മന്ത്രി അഡ്വക്കേറ്റ് ജനറലു മായി നേരത്തെ കൂടിക്കാഴ്ച നടത്തി യിരുന്നു. അതു പോലെ മാധ്യമ സ്ഥാപന മേധാവി കളു മായി നടത്തിയ ചര്‍ച്ച യില്‍ പ്രശ്‌ന പരിഹാര ത്തിന് ദീര്‍ഘ കാല അടിസ്ഥാന ത്തിൽ ഉള്ള കര്‍മ്മ പദ്ധതി തയ്യാറാക്കും എന്നും മുഖ്യ മന്ത്രി അറി യിച്ചിരുന്നു.