നയപ്രഖ്യാപനം പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് : വി.എസ്

March 2nd, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്‌ വന്നു. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട്  മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചതും മറ്റുമായ പദ്ധതികള്‍ കുറെ വികസന പ്രവര്‍ത്തനങ്ങളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത് ഇത് നിരാശാജനകമാണ്.   സര്‍ക്കാറിന്റെ നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.  ഇകാര്യങ്ങള്‍ മനപൂര്‍വ്വം ഗവര്‍ണറെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ടാവുമെന്നും വി എസ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു

February 28th, 2012

Rajmohan-unnithan-epathram

തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച മുണ്ടുരിയല്‍ കേസിലെ പ്രതികളെ രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. 2004 ജൂണ്‍ ആറിന്‌ ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെ. പി. സി. സി യോഗസ്‌ഥലത്ത്‌ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്‌ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട്‌ ഉരിഞ്ഞുവെന്നാണു കേസ്‌. ഈ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയത്‌ ആരാണെന്ന്‌ കൃത്യമായി  അറിയാം പക്ഷെ പരസ്യമായി പറയില്ല. എന്നാല്‍ ജഡ്‌ജിയുടെ ചേംബറില്‍ വെളിപ്പെടുത്താന്‍ തയാറാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനായി  ശരത്‌ ചന്ദ്രപ്രസാദ്‌ ശ്രമിച്ചിരുന്നു. സംഭവം നടന്ന കാലത്ത്‌ കെപിസിസി പ്രസിഡന്റായിരുന്ന പി. പി. തങ്കച്ചന്‌ പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ആര്‍ക്കുവേണ്ടിയെന്ന്‌ അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്തെ മത്സരം കോടീശ്വരന്മാര്‍ തമ്മില്‍

February 28th, 2012
piravom candidates-epathram
പിറവം: പിറവത്ത് ഇടതു വലതു മുന്നണികള്‍ അണി നിരത്തിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ കൊടീശ്വരന്മാര്‍. ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിന് ഒരു കോടി ഇരുപത്തിരണ്ടു ലക്ഷം രൂപയുടെയും  വലതു മുന്നണിയുടെ അനൂപ് ജേക്കബിന് മൂന്നു കോടി ആറു ലക്ഷത്തി അറുപത്തയ്യായിരത്തി അറുന്നൂറ്റി എഴുപതു രൂപയുമാണ്‍ ആസ്ഥിയായുള്ളത്. എം. ജെ. ജേക്കബിന് പതിമൂന്നു ലക്ഷം രൂപയുടെ കട ബാധ്യതയുമുണ്ട്.  ഇരു സ്ഥാനാര്‍ഥികളും നല്‍കിയ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം  നല്‍കിയ സ്വത്തുവിവര കണക്കു പ്രകാരം ഉള്ള സ്വത്തു വിവര കണക്കാണിത്. ഇരുവരില്‍ ആരു ജയിച്ചാലും പിറവത്തുകാര്‍ക്ക് ജനപ്രതിനിധിയായി കോടീശ്വരനെ തന്നെ ലഭിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാലൂര്‍ മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കും : മുഖ്യമന്ത്രി

February 22nd, 2012

Oommen_Chandy_epathram

തിരുവനന്തപുരം: ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടു ദിവസമായി നിരാഹാര സമരം നടത്തിവരുന്ന കെ.വേണു അവശനിലയില്‍ ആയതിനാലാണ് അറസ്റ്റ്‌ ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ എന്നും  ഇപ്പോള്‍ പൌര സമിതി പ്രവര്‍ത്തകര്‍ നടത്തിവരുന്ന നിരാഹാര സമരം അടിയന്തരമായി അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുകയും കോള്‍ വികസനത്തിന്റെ ഭാഗമായി ബണ്ട് നിര്‍മിക്കുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ ചുമതല. ഇവരോട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ദിനാളിന്റെ പ്രസ്താവന വിവാദം അവസാനിപ്പിക്കണം : മുഖ്യമന്ത്രി

February 22nd, 2012

oommen-chandy-epathram
തിരുവനന്തപുരം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട വിവാദത്തെ പറ്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌. സഭ തന്നെ കര്‍ദിനാളിന്റെ പ്രസ്താവന നിഷേധിച്ച സാഹചര്യത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പു കേസില്‍ നിയമത്തിന്റെ ഉള്ളില്‍ നിന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റു ചെയ്തവര്‍ കീഴടങ്ങുക തന്നെ വേണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ട്. എസ്.എം. കൃഷ്ണയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറായത്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തീരസുരക്ഷ അവലോകനം ചെയ്യാനായി ഉടന്‍ തന്നെ ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി ഉദ്യോഗസ്ഥരക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതല യോഗം നടത്തുമെന്നും അതുകഴിഞ്ഞ് മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗവും വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലാലൂര്‍; നിരാഹാരം കിടന്ന വേണുവിനെ അശുപത്രിയിലേക്ക് മാറ്റി
Next »Next Page » ലാലൂര്‍ മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കും : മുഖ്യമന്ത്രി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine