സത്യപ്രതിജ്ഞാലംഘനം നടത്തിയ ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവയ്ക്കണം : വി. എസ്

January 8th, 2012

V.S.-Achuthanandan-Oommen-Chandy-epathram

തിരുവനന്തപുരം: നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്തത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്. തച്ചങ്കരിയെ തിരിച്ചെടുത്തത് എന്‍. ഐ. എ യുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും വി. എസ് ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പി.സി വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നേരെ മര്‍ദ്ദനം

January 8th, 2012

pc-vishnunath-epathram

ആലപ്പുഴ: റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്ഗ്രസിന്റെ യുവ എം. എല്‍. എയായ പി. സി വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. വിഷ്ണുനാഥിന്റെ മണ്ഡലത്തിലെ പ്രദേശമായ മാന്നാറില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പി. സി. വിഷ്ണുനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുനാഥിനെയും പരിക്കേറ്റവരെയും മാവേലിക്കര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 21 ലീഗുകാര്‍ കുറ്റക്കാരെന്നു കോടതി

January 5th, 2012

മലപ്പുറം:മുസ്ലീം ലീഗിന്‍റെ സെക്രട്ടറിയായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗ് പ്രവര്‍ത്തകര്‍  നല്‍കിയ സ്വീകരണത്തിനിടെ നൂറു കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ചീഫ് ജുഡീഷഷ്യല്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. 23 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പേരെ കോടതി വെറുതെ വിട്ടു. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.  ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് റജീന ചാനലിന് നല്‍കിയ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞെത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോ : അഴിമതിയുടെ വാതിലുകള്‍ തുറക്കുന്നു

January 5th, 2012

cochin-metro-rail-project-epathram

കൊച്ചി : കൊച്ചി മെട്രോ തീവണ്ടി പദ്ധതിയ്ക്ക് ടെണ്ടര്‍ ക്ഷണിക്കുന്ന നടപടി ക്രമങ്ങളില്‍ നിന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പൊറേഷനെ ഒഴിവാക്കിയ നടപടി ഇടപാടുകളില്‍ അഴിമതി നടത്താനുള്ള സൗകര്യം ഒരുക്കുവാനാണ് എന്ന് മുന്‍ മന്ത്രി ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതി ഇടതു പക്ഷ സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പൊറേഷനെ എല്പ്പിച്ചതായിരുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ അവര്‍ തുടങ്ങിയതുമാണ്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പൊറേഷനെ ടെണ്ടര്‍ നടപടി ക്രമങ്ങളില്‍ നിന്നും ഒഴിവാക്കിയത്‌ കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ അഴിമതിയുടെ വാതിലുകള്‍ തുറന്നു കൊടുക്കുവാനാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളാ കോണ്‍ഗ്രസ്സ് (ബി) പിളര്‍പ്പിലേക്ക്?

December 31st, 2011

r-balakrishna-pillai-epathram

കൊല്ലം: ജയില്‍ മോചിതനായ കേരളാ കോണ്‍ഗ്രസ്സ് (ബി) പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ മകനും മന്ത്രിയുമായ കെ. ബി. ഗണേശ് കുമാറിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഗണേശ് കുമാറിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഇതിനോടകം പിള്ളയില്‍ നിന്നും വന്നു കഴിഞ്ഞു. അണികള്‍ക്കിടയിലും ഇതിന്റെ പ്രതികരണം കണ്ടു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരു പക്ഷത്തുമായി നിലയുറപ്പിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടിയുടെ ഏക മന്ത്രിയായ ഗണേശ് കുമാറിനെ പിന്‍‌വലിക്കുന്നത് അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകും എന്നാണ് സൂചനകള്‍.

കേരള രാഷ്ടീയത്തിലെ അതികായന്മാരില്‍ ഒരാളായ ബാലകൃഷ്ണ പിള്ളക്ക് മകനുമായി ഒരേറ്റുമുട്ടലിനുള്ള ബാല്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതും പ്രായാധിക്യവും തന്നെയാകും പിള്ളക്ക് പ്രധാന വെല്ലുവിളി. കേരള കോണ്‍ഗ്രസ്സ് (ബി) യില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭൂരിപക്ഷം അണികളും നേതാക്കന്മാരും ഗണേശ് കുമാറിനൊപ്പം നില്‍ക്കും എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. വളരെ നേരിയ ഭൂരിപക്ഷം ഉള്ള യു. ഡി. എഫ്. സര്‍ക്കാറിനെ സംബന്ധിച്ച് ഗണേശ് കുമാറിനെ തള്ളിക്കളയുവാന്‍ ആകില്ല. എന്നാല്‍ എന്‍. സി. പി. എം. എല്‍. എ. തോമസ് ചാണ്ടിയെ തന്നോടൊപ്പം നിര്‍ത്തുവാനാണ് പിള്ളയുടെ നീക്കം. അതോടെ ഗണേശ് കുമാറിനെ പിന്‍‌വലിച്ചാലും പാര്‍ട്ടിക്കും യു. ഡി. എഫിനും ദോഷമുണ്ടാകില്ലെന്ന് കരുതുന്നു. ഈ നീക്കത്തിനു യു. ഡി. എഫിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നായര്‍ സമുദായത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ് (ബി). സമുദായാംഗമായ മന്ത്രിയെ പിന്‍‌വലിച്ച് അന്യ സമുദായക്കാരനെ മന്ത്രിയാക്കുന്നതിനോട് നായര്‍ സമുദായാംഗങ്ങള്‍ യോജിക്കുമോ എന്നും പാര്‍ട്ടിയില്‍ ചിലര്‍ക്ക് ആശങ്കയുണ്ട്. ഒരു പിളര്‍പ്പുണ്ടായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും പാര്‍ട്ടിയുടെ നിലനില്പു തന്നെ ഇല്ലാതാകുമെന്നും കരുതുന്നവര്‍ ഉണ്ട്. ഇപ്പോള്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഭാവിയില്‍ ഒരു പക്ഷെ ഒരിക്കലും എം. എല്‍. എ. സ്ഥാനം ലഭിച്ചേക്കില്ല എന്ന് കരുതി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുവാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പീഢനം : രണ്ടു പേര്‍ അറസ്റ്റില്‍
Next »Next Page » മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മലകയറിയതായി ആരോപണം »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine