മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

December 17th, 2011

chidambaram-epathram

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന കൂടുതല്‍ വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിന്നും മറ്റു പാര്‍ട്ടികളും വളരെ ശക്തമായാണ് ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്‌ വന്നത്. ചിദംബരത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചിദംബരത്തിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് മന്ത്രി കെ. എം. മാണിയും പ്രതികരിച്ചു. കേരളത്തിനെതിരായ പ്രസ്താവനയോടെ ചിദംബരത്തിന് കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത ഇല്ലാതായിയെന്ന് ജലവിഭവമന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രി ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രിയായ ചിദംബരം ഒരു പ്രാദേശിക നേതാവിന്റെ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ലെന്നും വളരെ ബാലിശമായ പ്രസ്താവനയായിപ്പോയി ചിദംബരത്തിന്‍റെ പ്രസ്താവന എന്ന് കോണ്‍ഗ്രസ് എം. പിമാരായ എം.ഐ.ഷാനവാസും പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്ന് പി. ടി. തോമസും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ഒരു കേന്ദ്രമന്ത്രി മുന്‍കൂട്ടി പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വി. എം. സുധീരന്‍ പ്രതികരിച്ചു.
പ്രതിപക്ഷവും ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നു. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചിദംബരം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ അഭിപ്രായമാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. കേസില്‍ മാധ്യസ്ഥം വഹിക്കേണ്ടവര്‍ തമിഴ്‌നാടിന് വേണ്ടി നിലകൊള്ളുമ്പോള്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ചിദംബരത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയും പറഞ്ഞു

-

വായിക്കുക: , , , , ,

Comments Off on മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട് സി. പി. എം ജില്ലാ സെക്രട്ടറിയെ മാറ്റിയില്ല

December 17th, 2011

cpm-logo-epathram

കോഴിക്കോട് : സി. പി. എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ടി. പി രാമകൃഷ്ണനെ മൂന്നാം തവണയും തെരഞ്ഞെടുത്തു. അഡ്വ. പി. എ മുഹമ്മദ് റിയാസ്, കെ. ശ്രീധരന്‍, ടി. കെ കുഞ്ഞിരാമന്‍, കെ. കെ ദിനേശന്‍, എം. കെ നളിനി, കെ. ടി കുഞ്ഞിക്കണ്ണന്‍, ആര്‍. പി ഭാസ്‌കരന്‍ എന്നീ ഏഴു പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 39 അംഗങ്ങളടങ്ങുന്നതാണ് പുതിയ ജില്ലാ കമ്മിറ്റി. കമ്മിറ്റിയില്‍ നേരത്തെയുണ്ടായിരുന്ന നാലു പേരെ ഒഴിവാക്കിയിട്ടുണ്ട്

-

വായിക്കുക:

Comments Off on കോഴിക്കോട് സി. പി. എം ജില്ലാ സെക്രട്ടറിയെ മാറ്റിയില്ല

ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

December 13th, 2011

idukki-epathram

മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ ഈ ആവശ്യം ഉന്നയിച്ച് തമിഴ് വംശജര്‍ മൂന്നാറില്‍ പ്രകടനം നടത്തി. അഞ്ഞൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെയായിരുന്നു പ്രകടനം. കോണ്‍ഗ്രസ് എംപിമാരായ ജെ.എം.ഹാറൂണും എംബിഎസ് സിത്തലുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടത്. ഇവര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്ന വരാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.

-

വായിക്കുക: , , ,

Comments Off on ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും

December 12th, 2011

ramesh-chennithala-epathram

ശബരിമല: മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് യു. ഡി. എഫില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചിന് പകരം ആറ് മന്ത്രിമാരെ വരെ ആവശ്യപ്പെടാനുള്ള അവകാശം ലീഗിനുണ്ട്, എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും കാര്യങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം എല്ലാ ഘടകകക്ഷികള്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

-

വായിക്കുക: , ,

Comments Off on അന്തിമ തീരുമാനമായില്ലെന്ന് ചെന്നിത്തല; ലീഗിന്‍റെ മന്ത്രിസ്ഥാനം ഇനിയും നീളും

മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും

December 11th, 2011

V.S.-Achuthanandan-Oommen-Chandy-epathram

ആലുവ: കേരളത്തിലെ ജനങ്ങളുടെ വികാരവും മുല്ലപ്പെരിയാര്‍ വിഷയത്തിന്‍റെ ഗൗരവവും കണക്കിലെടുത്ത്‌ പ്രധാനമന്ത്രിയേക്കാണാന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം പോകാന്‍ തയാറാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണമെന്ന കാര്യം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 13നോ 14നോ ആയിരിക്കും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക എന്നും ഇക്കാര്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രി അറിയിക്കുമെന്നും വി. എസ് പറഞ്ഞു. ശനിയാഴ്ച ആലുവ പാലസില്‍ വെച്ച് മുഖ്യമന്ത്രി വി. എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

-

വായിക്കുക: , ,

Comments Off on മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും


« Previous Page« Previous « മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും
Next »Next Page » മോഹന്‍ലാല്‍ അഴീക്കോട്‌ വിവാദം ഒത്തുതീര്‍ന്നു »



  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine