മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും

December 11th, 2011

manjalamkuzhi-ali-epathram

തിരുവനന്തപുരം:ഏറെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്‌ ഇക്കാര്യം അറിയിച്ചു. എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ നടക്കുകയുള്ളൂ എന്ന് മജീദ് പറഞ്ഞു. മഞ്ഞളാംകുഴി അലിയായിരിക്കും അഞ്ചാം മന്ത്രിയെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കെ. എം. മാണിയും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം ലഭിക്കുന്നത് നീണ്ടുപോയി. പിന്നീട് പലവട്ടമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇത് ലീഗിനകത്തും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഒടുവില്‍ ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമുന്നില്‍ യുഡിഎഫ് നേതൃത്വം വഴങ്ങിയില്ലെങ്കില്‍ പിറവം തിരഞ്ഞെടുപ്പില്‍ ലീഗ് സഹകരിക്കില്ലെന്ന ഭീഷണി ഫലിച്ചു. പിറവത്ത് കഴിഞ്ഞ തവണ ടിഎം ജേക്കബ് ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനായാതിലാല്‍ ലീഗിന്റെ നിലപാട് നിര്‍ണായകമാകുമെന്ന തിരിച്ചറിവാണ് മന്ത്രിസ്ഥാനം നല്‍കി ലീഗിനെ പ്രീതിപ്പെടുത്താന്‍ യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ടിഎം ജേക്കബിന്റെ മകന്‍ അനുപ് ജേക്കബിന്റേയും മഞ്ഞളാംകുഴി അലിയുടേയും സത്യപ്രതിജ്ഞ ഒന്നാച്ച് ഉണ്ടാകുമെന്നും. ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അതുകൊണ്ട് മന്ത്രിക്കാര്യം ഇനി യുഡിഎഫ് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു.

-

വായിക്കുക: , ,

Comments Off on മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും

പിള്ളക്കെതിരെ കൂടുതല്‍ തെളിവുകളുമായി വി. എസ്.

December 8th, 2011

vs-achuthanandan-shunned-epathram

ന്യൂഡല്‍ഹി: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണപ്പിള്ള ക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിലാണ് തെളിവുകള്‍ നല്‍കിയത്‌. പിള്ളയുടെ മോചനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ വി. എസ്‌. സുപ്രീം കോടതിയില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്‌. ഇടമലയാര്‍ കേസില്‍ തടവ്‌ അനുഭവിച്ചു കൊണ്ടിരിക്കെ ചികിത്സയ്‌ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ ജയില്‍ നിയമം പാലിക്കാതെ യാണെന്നും വി. എസ്‌. നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

കൂടാതെ ബാലകൃഷ്‌ണപ്പിള്ള ജയിലില്‍ കഴിയുന്ന സമയത്ത്‌ ചട്ടം ലംഘിച്ച്‌ ഒരു ചാനലിന്റെ റിപ്പോര്‍ട്ടറുമായി സംസാരിച്ചത്‌ വിവാദമായിരുന്നു. ജയില്‍ ചട്ടം ലംഘിച്ചു എന്ന കാരണത്താല്‍ പിളള നാല് ദിവസം അധികം തടവ്‌ അനുഭവിക്കേണ്ടിയും വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

December 7th, 2011

dandapani-epathram

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരളത്തിനെതിരെ വിവാദ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണിക്കെതിരെ നടപടി വേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം കേട്ടതിനു ശേഷമാണ് തീരുമാനം. എന്നാല്‍ എ. ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം അനുബന്ധ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി. കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി. ജെ ജോസഫ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിശദീകരണം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ കോടതിയെ അറിയിച്ചതെന്നും ജലനിരപ്പും ഡാം സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും എ. ജി വ്യക്തമാക്കി. എ. ജിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം. കെ പരമേശ്വരന്‍ നായര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി കെ. ബി വത്സല കുമാരി എന്നിവരും യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കി.

-

വായിക്കുക: , , ,

Comments Off on എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി

December 7th, 2011

vs-achuthanandan-shunned-epathram

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ ഉപവസം തുടങ്ങി. മുല്ലപെരിയറില്‍ അര ഡസനോളം നിരാഹാര സമരങ്ങളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ചപ്പാത്തിലെ മുപ്പപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹ സമരം 11 ദിവസം പിന്നിട്ടു. റിലേ ഉപവാസം 1810 ദിവസം കഴിഞ്ഞു. എം. എല്‍. എ മാരായ റോഷി അഗസ്റ്റിനും കെ അജിത്തും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സ്ഥിരം സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. വണ്ടിപ്പെരിയാറില്‍ എസ്. രാജേന്ദ്രന്‍ നടത്തുന്ന ഉപവാസം ആറ് ദിവസം പിന്നിട്ടു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു ചപ്പാത്തില്‍ സമര സമിതി നേതാക്കളുടേയും എം എല്‍ എ മാരുടേയും ഉപവാസം തുടരുകയാണ്. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി വണ്ടിപ്പെരിയാറില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു.

-

വായിക്കുക: , , ,

Comments Off on മുല്ലപ്പെരിയാറില്‍ നിറയെ ഉപവാസ സമരങ്ങള്‍: വി എസും ഉപവാസം തുടങ്ങി

അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

December 3rd, 2011

PC George-epathram

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്‌ വന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഹൈക്കോടതിയില്‍ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണന്നും, അഡ്വക്കേറ്റ് ജനറല്‍ വെറും പൊട്ടനും തൊപ്പിയാനുമാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ഒരു ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാമിന് വെള്ളം താങ്ങാനാവുമെന്നും, അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെതിരെ ഭരണ കക്ഷിയിലെ തന്നെ പല പ്രമുഖരും രംഗത്ത്‌ വന്നിരുന്നു.
എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാരിന്‍റെ അഭിപ്രായം അതേപടി കോടതിയില്‍ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിനാല്‍ താന്‍ തെറ്റുകാരനല്ലെന്നും ഇതിന്‍റെ പേരില്‍ രാജിവെച്ചു പോകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി വ്യക്തമാക്കി.

-

വായിക്കുക: , , ,

Comments Off on അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്


« Previous Page« Previous « ശശികുമാറിന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം
Next »Next Page » മുല്ലപ്പെരിയാര്‍ പ്രശ്നം: അതിര്‍ത്തിയില്‍ സംഘര്‍ഷം »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine