ഡാം നിര്‍മ്മിക്കാനുള്ള പണം ഞങ്ങള്‍ കണ്ടെത്തും: വി എസ്

November 30th, 2011

vs-achuthanandan-shunned-epathram

മുല്ലപ്പെരിയാര്‍: കോടതിയും സര്‍ക്കാരും അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ എല്‍‍. ഡി. എഫ് തയാറാണെന്ന് പ്രതിപക്ഷ നേതാവ്‌ വി. എസ്‌ അച്യുതാനന്ദന് പറഞ്ഞു. മുല്ലപ്പെരിയാറിലേക്ക് പുറപ്പെട്ട അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഡാം കെട്ടാനുള്ള പണം കണ്ടെത്താന്‍ അനുവാദം ലഭിച്ചാല്‍ ജനങ്ങളില്‍ നിന്നു സമാഹരിക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കും. എല്‍. ഡി. എഫിന് കേരള ജനതയുടെ ജീവനാണ് വലുതെന്നും ഡാം കെട്ടാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിസംഗത വെടിയണം, മുല്ലപ്പെരിയാറില്‍ നിന്ന് കൊച്ചിയിലേക്ക് മനുഷ്യമതില്‍ തീര്‍ക്കുമെന്നും വി. എസ് വ്യക്തമാക്കി.

-

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ഉമ്മന്‍ ചാണ്ടിയ്ക്ക് ദേശാഭിമാനി നഷ്ടപരിഹാരം നല്‍കണം

November 29th, 2011

oommen-chandy-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പി. കരുണാകരന്‍ എം. പി. എന്നിവര്‍ ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിനെതിരെ സി. പി. എം. മുഖപത്രമായ ദേശാഭിമനിയില്‍ 2001 ഡിസംബര്‍ 30നു ‘കോഴിക്കോഴ: ഉമ്മന്‍ ചാണ്ടിക്കും പങ്ക് ‘ എന്ന തലക്കെട്ടില്‍ വന്ന അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസിലാണ് കോടതി വിധി. 1,10,000 രൂപ നഷ്ടപരിഹാരവും അതിന്റെ ആറു ശതമാനം പലിശയും നല്കാനാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ വിധി. നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി. എസും മറ്റും സമര്‍പ്പിച്ച അപ്പില്‍ തള്ളിയാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ ഈ വിധി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ഇച്ഛാശക്തിയോടെ ഇടപെടണം : സി. കെ. ചന്ദ്രപ്പന്‍

November 29th, 2011

C.K.Chandrappan-epathram

വൈക്കം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രധാനമന്ത്രി ഇടപെടണമെന്ന് സി. പി. ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍ . സങ്കീര്‍ണമായ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ മുന്‍ പ്രധാന മന്ത്രിമാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ അതിനു കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. പി. ഐ. ജില്ലാ സമ്മേളന ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ജന വിഭാഗങ്ങള്‍ തമ്മിലുള്ള സമരമായി ഇതിനെ മാറ്റാന്‍ ആരും ശ്രമിക്കേണ്ട. തമിഴ്നാട് സര്‍ക്കാറിന്റെ വികാരം മാനിച്ചു കൊണ്ടുള്ള ഒരു പരിഹാരമാണ് കേരളം ആഗ്രഹിക്കുന്നത്. തമിഴ്‌ ജനതയുടെ വികാരം കേരളത്തിന് മനസ്സിലാക്കാന്‍ സാധിക്കും. രണ്ട് ജനതയുടെയും സൗഹാര്‍ദം ഉയര്‍ത്തിപ്പിക്കുന്നതോടൊപ്പം വെള്ളമൊഴുക്ക് തടസ്സമാകാതെ നോക്കണം. എന്നാല്‍ കേരളത്തിന് പുതിയ ഡാം അത്യാശ്യമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരഭിപ്രായമാണ് എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അഡ്വ. വി. ബി. ബിനു അധ്യക്ഷത വഹിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം: പി. ജെ. ജോസഫ്‌

November 26th, 2011

p.j.joseph-epathram

തിരുവനന്തപുരം: നാല് ജില്ലകളിലായി കഴിയുന്ന മുപ്പത് ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തന്‍റെ മന്ത്രി സ്ഥാനമെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം കേട്ടുന്നില്ല എങ്കില്‍ മന്ത്രി സ്ഥാനത്ത്‌ തുടരില്ലെന്നും പി. ജെ ജോസഫ്‌ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ താഴ്വാരത്തില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാത്ത ദേശീയ പാര്‍ട്ടികളുടെ നിലപാടിനോട് യോജിപ്പില്ല. കേരളത്തില്‍ എത്തിയാല്‍ ഒരുനിപാട് തമിഴ്നാട്ടിലെത്തിയാല്‍ മറ്റൊരു നിലപാട് എന്നാ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റൗഫിന്റെ കമ്പനിക്ക് നേരെ ആക്രമണം

November 23rd, 2011

rauf-kunhalikutty-epathram

കോഴിക്കോട്: ഐസ്ക്രീം കേസില്‍ വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്ന വിവാദ വ്യവസായി കെ. എ. റൗഫിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കമ്പനിക്കുനെരെ ഒരു സംഘം ആക്രമണം നടത്തി. വെസ്റ്റ്‌ ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ നിലമ്പൂര്‍ റബ്ബര്‍ ഫാക്ടറിക്ക് നേരെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്‌. ഫാക്ടറിയുടെ മുന്‍ഭാഗത്തെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. പോലീസെത്തി കേസെടുത്തു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറവത്ത്‌ പരസ്യ നിലപാടില്ല: ശ്രേഷ്ഠ കാതോലിക്കാ ബാവ
Next »Next Page » പൈക്ക കായികമേള സമാപിച്ചു »



  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine