- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്തത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്. തച്ചങ്കരിയെ തിരിച്ചെടുത്തത് എന്‍. ഐ. എ യുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും വി. എസ് ചൂണ്ടിക്കാട്ടി.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, തട്ടിപ്പ്, പോലീസ്, വിവാദം
ആലപ്പുഴ: റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്ഗ്രസിന്റെ യുവ എം. എല്‍. എയായ പി. സി വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. വിഷ്ണുനാഥിന്റെ മണ്ഡലത്തിലെ പ്രദേശമായ മാന്നാറില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പി. സി. വിഷ്ണുനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുനാഥിനെയും പരിക്കേറ്റവരെയും മാവേലിക്കര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
മലപ്പുറം:മുസ്ലീം ലീഗിന്‍റെ സെക്രട്ടറിയായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ നൂറു കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ചീഫ് ജുഡീഷഷ്യല്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. 23 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പേരെ കോടതി വെറുതെ വിട്ടു. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് റജീന ചാനലിന് നല്‍കിയ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞെത്തിയത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, മാധ്യമങ്ങള്‍
കൊച്ചി : കൊച്ചി മെട്രോ തീവണ്ടി പദ്ധതിയ്ക്ക് ടെണ്ടര്‍ ക്ഷണിക്കുന്ന നടപടി ക്രമങ്ങളില്‍ നിന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പൊറേഷനെ ഒഴിവാക്കിയ നടപടി ഇടപാടുകളില്‍ അഴിമതി നടത്താനുള്ള സൗകര്യം ഒരുക്കുവാനാണ് എന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കൊച്ചി മെട്രോ പദ്ധതി ഇടതു പക്ഷ സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പൊറേഷനെ എല്പ്പിച്ചതായിരുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ അവര്‍ തുടങ്ങിയതുമാണ്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പൊറേഷനെ ടെണ്ടര്‍ നടപടി ക്രമങ്ങളില്‍ നിന്നും ഒഴിവാക്കിയത് കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ അഴിമതിയുടെ വാതിലുകള്‍ തുറന്നു കൊടുക്കുവാനാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
- ജെ.എസ്.
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം