കെ. എം. മാണി അന്തരിച്ചു

April 9th, 2019

km-mani-epathram
കൊച്ചി : കേരള കോൺഗ്രസ്സ് (എം) ചെയർ മാനും മുൻ ധന മന്ത്രി യുമായ കെ. എം. മാണി (86) അന്ത രിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖ ത്തെ തുടർന്ന് ചികിൽസ യില്‍ ആയിരുന്നു.

രാവിലെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു എങ്കിലും വൈകു ന്നേരം മൂന്നു മണി യോടെ വീണ്ടും ആരോഗ്യ നില മോശ മാവു കയും അഞ്ചു മണി യോടെ മരിക്കുക യുമായി രുന്നു.

നിലവിലെ പാലാ എം. എല്‍. എ. ആണ് കെ. എം. മാണി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരേഷ് ഗോപി ക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി. വി. അനുപമ യുടെ നോട്ടീസ്

April 7th, 2019

tv-anupama-ias-ePathram
തൃശ്ശൂര്‍ : അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയ തൃശ്ശൂരി ലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടി. വി. അനുപമ നോട്ടീസ് അയച്ചു. മുഖ്യ തെര ഞ്ഞെടുപ്പ് ഓഫീസ റുടെ നിര്‍ദ്ദേശം ലംഘിച്ചു എന്നാണു ജില്ലാ കള ക്ടറുടെ നോട്ടീസ്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ആയതിനാല്‍ 48 മണിക്കൂറിനകം വിശദീ കരണം നല്‍കണം എന്നാണ് തെര ഞ്ഞെടുപ്പ് ഓഫീസര്‍ കൂടി യായ ജില്ലാ കളക്ടര്‍ ടി. വി. അനു പമയുടെ വിലയിരുത്തല്‍.

ജാതി യുടെയും മത ത്തിന്റേയും സാമുദാ യിക വികാര ങ്ങളു ടെയും പേരില്‍ വോട്ടു ചോദിക്കു ന്നതു പെരു മാറ്റ ച്ചട്ട ലംഘനം എന്ന് കള ക്ട റുടെ നോട്ടീസില്‍ പറയുന്നു.

തൃശൂർ തേക്കിൻ കാട് മൈതാനിയിൽ നടന്ന എൻ. ഡി. എ. തെര ഞ്ഞെ ടുപ്പ് കൺ വെൻഷ നിലാണ് ശബരി മല യുടെയും അയ്യപ്പ ന്റേയും പേരു പറഞ്ഞ് സുരേഷ് ഗോപി വോട്ടു തേടി യത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരിത എസ് നായരുടെ പത്രിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല

April 6th, 2019

solar-case-saritha-nair-ePathram

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാൻ കഴിയാത്തതിനാലാണ് പത്രിക തള്ളാൻ തീരുമാനിച്ചത്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് ഇന്ന് പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു സരിതയ്ക്ക് വരണാധികാരി നൽകിയ നിർദ്ദേശം.

- അവ്നി

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലോക്സഭ തെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് സര്‍വേ

April 3rd, 2019

loksabha election-epathram

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേ. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോള്‍ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സര്‍വേ പറയുന്നത്. രണ്ടു മണ്ഡലങ്ങളിലാണ് എൽ‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നത്. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ വിലയിരുത്തുന്നത്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമെന്ന് പറയുന്ന സര്‍വേ. യുഡിഎഫിന് ആലത്തൂർ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.

ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടുമെന്നും സര്‍വേ പറയുന്നു. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. ചാലക്കുടിയില്‍ യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തിയേക്കും

April 1st, 2019

congress-president-rahul-gandhi-epathram

ദില്ലി: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് സൂചന.

രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്. പ്രഖ്യാപനം വന്നതോടെ വയനാട് മണ്ഡലത്തിലെ പ്രചാരണം തകൃതിയായി നടക്കുകയാണ്. പ്രഖ്യാപനം വന്ന് മണിക്കൂറിനകം രാഹുൽ ഗാന്ധിക്ക് വേണ്ടി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചുമരെഴുതി തുടങ്ങി.നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കരയിലാണ് ആദ്യ ചുവരെഴുത്ത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുമ്മനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കൈവശമുള്ളത് 513 രൂപ
Next »Next Page » എൻജിനീയറിംഗ് പ്രവേശന പരീക്ഷാ തിയ്യതി മാറ്റി »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine