തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളു കളിലും ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ മലയാളം പഠിപ്പിക്കണം എന്ന് നിര്‍ ബ്ബന്ധ മാക്കുന്ന നിയമം ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രാബല്യ ത്തില്‍ വരും.
സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, തുട ങ്ങിയ കേന്ദ്ര സിലബസ്സ് സ്‌കൂളു കള്‍, ഭാഷാ ന്യൂന പക്ഷ സ്‌കൂളു കള്‍, ഓറിയന്റല്‍ സ്‌കൂളു കള്‍ എന്നിവിട ങ്ങളില്‍ അടക്കം പത്താം ക്ലാസ് വരെ മലയാളം ഒരു ഭാഷയായി പഠിപ്പി ക്കണം.
2017 ജൂണ്‍ ഒന്നിന് മലയാള ഭാഷാ നിയമം ഗവര്‍ണ്ണര്‍ അംഗീ കരിച്ചു എങ്കിലും സര്‍ക്കാര്‍ ചട്ടങ്ങള്‍ ആകാത്ത തിനാല്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഇത് നടപ്പായി രുന്നില്ല. ഈ വര്‍ഷം മുതല്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടര്‍ ഇത് ഉറപ്പാക്കണം. മാത്രമല്ല മലയാളം പഠിപ്പി ക്കുന്നുണ്ട് എന്ന് എല്ലാ വര്‍ ഷാ രംഭവും പരി ശോധന യുണ്ടാകും.
വിദ്യാ ഭ്യാസ ഓഫീസര്‍ മാരും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളു കളിലെ മലയാളം അദ്ധ്യാപ കരുടെ പ്രതി നിധി കളും അട ങ്ങുന്ന പാനല്‍ ആയി രിക്കും പരിശോധന നടത്തുക. എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കുന്ന പാഠ പുസ്തകം മാത്രമേ പഠിപ്പിക്കാവൂ. മൂല്യ നിര്‍ണ്ണയത്തിന് പരീക്ഷ യും ഉണ്ടാകും.
ഭാഷാ ന്യൂന പക്ഷ സ്‌കൂളു കളിലും ഓറിയ ന്റല്‍ സ്‌കൂളു കളിലും നിലവിലെ പാഠ്യ പദ്ധതി പ്രകാരം മല യാള ഭാഷാ പഠനം നിര്‍ബ്ബന്ധമല്ല. ഇത്തരം സ്‌കൂളു കള്‍ക്ക് എസ്. സി. ഇ. ആര്‍. ടി. പ്രത്യേക പാഠ പുസ്തകം നല്‍കും. ഇവിടെ പരീക്ഷയും ഉണ്ടാകും.
* മലയാളം , * വെബ് സൈറ്റ്