മദ്യ ഉപയോഗം : പ്രായ പരിധി 23 വയസ്സാക്കാൻ തീരുമാനം

December 6th, 2017

liquor_epathram

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള പ്രായ പരിധി 21ൽ നിന്ന് 23 വയസ്സാക്കാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യും. ജൂൺ 8 നു ചേർന്ന എൽഡിഎഫ് യോഗമാണ് പുതിയ മദ്യ നയത്തിന് അംഗീകാരം നൽകിയത്. പ്രായം കുറഞ്ഞവർക്ക് മദ്യം നൽകിയാൽ വിൽക്കുന്നവരെ ശിക്ഷിക്കുവാനും ശുപാർശ ചെയ്തിരുന്നു.

പ്രായപരിധി ഉയർത്തണമെങ്കിൽ അബ്കാരി നിയമത്തിലെ പോലെ ഫോറിൻ ലിക്വർ റൂളിലും ഭേദഗതി വരുത്തണം. നിയമസഭ കൂടാത്തതിനാലാണ് ഓഡിനൻസ് പുറപ്പെടുവിച്ചത്. നിയമസഭ ചേർന്നാലുടനെ പുതിയ ബിൽ കൊണ്ടുവരും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ

November 26th, 2017

bjp-harthal-epathram

കയ്പമംഗലം: കഴിഞ്ഞ ദിവസം നടന്ന സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ സതീശൻ ഇന്നു പുലർച്ചെ മരിച്ചു. മരണത്തെ തുടർന്ന് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മരിച്ച സതീശൻ കയ്പമംഗലം സ്വദേശിയാണ്.

സംഘർഷത്തിൽ പരിക്കേറ്റ ബാക്കി 3 ബിജെപി പ്രവർത്തകരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷ സാധ്യത നില നിൽക്കുന്ന പ്രദേശങ്ങളിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തോമസ് ചാണ്ടി രാജി വെച്ചു

November 15th, 2017

thomas-chandi_epathram
തിരുവനന്തപുരം: കായൽ കയ്യേറ്റ ക്കേസിൽ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചു. എൻ. സി. പി. നേതാവ് ടി. പി. പീതംബരൻ മുഖേന തോമസ് ചാണ്ടി മുഖ്യമന്ത്രി പിണ റായി വിജയന് രാജി ക്കത്ത് കൈമാറി.

കായൽ കൈയ്യേറ്റം നടത്തി എന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോർട്ടിന് എതിരെ തോമസ് ചാണ്ടി നൽകിയ ഹരജി ഹൈക്കോടതി തള്ളുകയും ചാണ്ടിയെ രൂക്ഷ ഭാഷയിൽ വിമർശി ക്കുകയും ചെയ്ത സാഹചര്യ ത്തി ലാണ് മന്ത്രി സ്ഥാനം രാജി വെക്കുന്നത്.

തോമസ് ചാണ്ടി യുടെ രാജി ക്കത്ത് ലഭിച്ചു എന്നും കത്ത് ഗവർണ്ണ ർക്ക് കൈമാറി എന്നും മുഖ്യമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേവസ്വം ഒാർഡിനൻസിൽ ഗവർണ്ണര്‍ ഒപ്പു വെച്ചു

November 15th, 2017

kerala-legislative-assembly-epathram
തിരുവനന്ത പുരം : തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡി ന്റെ കാലാ വധി രണ്ട് വര്‍ഷ മായി വെട്ടി ച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡി നന്‍സില്‍ ഗവര്‍ണ്ണര്‍ പി. സദാ ശിവം ഒപ്പു വെച്ചു.

ഓര്‍ഡിനന്‍സി ന്റെ നിയമ സാധുത സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചു കൊണ്ടാണ് നടപടി. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നേരിട്ട് രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കി യിരുന്നു. ഇതോടെ പ്രയാര്‍ ഗോപാല കൃഷ്ണനും അജയ് തറയിലും ദേവസ്വം ബോർഡിൽ നിന്നും ഒഴിവായി.

എ. പത്മകുമാര്‍ (പ്രസിഡണ്ട്) കെ. പി. ശങ്കരദാസ് (മെമ്പര്‍) എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണത്തി നായി നിയമിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍
Next »Next Page » തോമസ് ചാണ്ടി രാജി വെച്ചു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine