ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു

March 21st, 2017

mb-faisal-malapuram-by-election-ldf-candidate-ePathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെടു പ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാ നാ ര്‍ത്ഥി യായി എം. ബി. ഫൈസൽ നാമ നിർദ്ദേ ശ പത്രിക സമർപ്പിച്ചു.

സി. പി. എം. ജില്ലാ ഒാഫീസിൽ നിന്ന് പ്രകടന മായി എത്തിയ ഫൈസൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി യോടെ വരണാധി കാരി യും മല പ്പുറം ജില്ലാ കലക്ടറുമായ അമിത് മീണക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.

തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ. ടി. ജലീൽ, സി. പി. എം. നേതാ ക്കളായ പാലോളി മുഹമ്മദ്കുട്ടി, പി. പി. വാസു ദേവൻ, പി. പി. സുനീർ എന്നിവർ ഫൈസലിനോടൊപ്പം എത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി

March 15th, 2017

kunjalikutty1-epathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെ ടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി യായി പി. കെ. കുഞ്ഞാലി ക്കുട്ടി മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി യില്‍ ചേര്‍ന്ന യു. ഡി. എഫ്. നേതൃ യോഗ മാണ് പി. കെ. കുഞ്ഞാലി ക്കുട്ടിയെ സ്ഥാനാര്‍ത്ഥി യായി പ്രഖ്യാപിച്ചത്.

മലപ്പുറം എം. പി. യായി രുന്ന ഇ. അഹ മ്മദിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിട ക്കുന്ന മലപ്പുറം ലോക് സഭാ മണ്ഡല ത്തില്‍ കുഞ്ഞാലി ക്കുട്ടി മല്‍സരി ക്കുന്ന തോടെ അദ്ദേഹ ത്തിന്റെ നിയമ സഭാ മണ്ഡല മായ വേങ്ങര യില്‍ ഉപ തെരഞ്ഞെ ടുപ്പ് നടത്തേണ്ടി വരും. ഈ വിഷയം യു. ഡി. എഫ്. യോഗ ത്തിൽ ഉന്നയിച്ചു എങ്കിലും ചർച്ച ഉണ്ടായില്ല എന്നറിയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍

March 5th, 2017

mv jayarajan

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ നിയമിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഭരണത്തിന്റെ വേഗത കൂട്ടാനാണ് ഈ പുതിയ തീരുമാനം. നിലവില്‍ ഐ. ടി സെക്രട്ടറി എം .ശിവശങ്കറാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കൈകാര്യം ചെയ്യുന്നത്.ലോട്ടറി ക്ഷേമനിധി ചെയര്‍മാനാണ് എം വി ജയരാജന്‍ ഇപ്പോള്‍.

പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നതോടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

March 1st, 2017

pinarayi-vijayan-epathram

തിരുവനന്തപുരം : ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്തുള്ള ചില സംഘടനകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നുണ്ടെന്നും അവരെ ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ ഇതു മുന്‍നിര്‍ത്തി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ വികസനം മുടക്കികളെന്നേ പറയാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിനു വേഗത വരും മാസങ്ങളില്‍ കൂടുമെന്നും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനുള്ള ഉത്തരമായി പിണറായി അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘടി പ്പിച്ചു

February 5th, 2017

ogo-norka-roots-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള  നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചു.

മുഖ്യ മന്ത്രി ചെയര്‍ മാനായും നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി, പ്രവാസി വ്യവായ പ്രമുഖ രായ എം. എ. യൂസഫലി, സി. കെ. മേനോന്‍, ഡോ. ആസാദ് മുപ്പന്‍, രവി പിള്ള, എം. അനി രുദ്ധന്‍, കെ. വരദ രാജന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി എന്നി വര്‍ ഡയറക്ടര്‍ മാരും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറു മായി ട്ടാണ് നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചി രിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ. അഹമ്മദിനു വിട : ജന്മ നാട്ടിൽ അന്ത്യ വിശ്രമം
Next »Next Page » ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി »



  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine