മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം

September 3rd, 2013

മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ന്നു. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് ഹര്‍ത്താലനുകൂലികള്‍ തടയുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും അക്രമികളെ തുരത്തുവാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. നിരവധി അക്രമികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ദീര്‍ഘദൂര വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് വരുന്ന ചരക്കുകളും ഹര്‍ത്താല്‍ കാരണം എത്തുവാന്‍ വൈകും. ഹര്‍ത്താല്‍ മൂലം പച്ചക്കറികള്‍, കോഴി എന്നിവയുടെ വില വീണ്ടും വര്‍ദ്ധിക്കുവാനും ഇടയുണ്ട്.ഹര്‍ത്താല്‍ മൂലം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നു നടക്കാനിരുന്ന വിവാഹങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും നികൃഷ്ടജീവികള്‍: എം.എം.മണി

August 21st, 2013

ഇടുക്കി: തന്നെ ഇടുക്കി ജില്ലയില്‍ നിന്നും അകറ്റിയത് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും അടങ്ങുന്ന മൂന്ന് നികൃഷ്ടജീവികളാണെന്ന് സി.പി.എം നേതാവ് എം.എം.മണി. ഇവര്‍ മൂവ്വരും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കി രാഷ്ടീയമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഈ പമ്പര വിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും,സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൂവ്വര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് എം.എം.മണി നടത്തിയത്. ആരുവിചാരിച്ചാലും തന്റെ ശൈലി മാറ്റാനാകില്ലെന്നും മണി വ്യക്തമാക്കി. മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണിയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതിയുടെ വിലക്കുണ്ടായിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മണിക്ക് സി.പി.എം വന്‍ സ്വീകരണ പരിപാടികളാണ് ജില്ലയില്‍ ഒരുക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വി.എസ്. കോടതിയിലേക്ക്

August 18th, 2013

vs-achuthanandan-epathram

ന്യൂഡൽഹി : സോളാർ അഴിമതി കേസിൽ നിയമ യുദ്ധം നടത്താൻ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് സി. പി. ഐ. (എം.) കേന്ദ്ര കമ്മിറ്റി അനുമതി നൽകി. ശനിയാഴ്ച്ച രാവിലെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് തൊട്ടു മുൻപ് ഇത് സംബന്ധിച്ച് വി.എസ്. സി. പി. ഐ. (എം.) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചർച്ച നടത്തിയിരുന്നു.

സോളാർ വിഷയത്തെ കുറിച്ചും, നിയമ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചി വി.എസ്. പ്രകാശ് കാരാട്ടിനെ വിശദമായി ധരിപ്പിച്ചു. സംസ്ഥാന നേതൃത്വം നേരത്തേ തന്നെ വി.എസിന് നിയമ നടപടികളുമായി മുന്നോട്ട് പോവാനുള്ള അനുമതി നൽകിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജിയില്ലാതെ രാജിയായി

August 13th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കും വരെ തുടരുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍‌വലിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ഉച്ചയോടെ പിന്‍ വലിക്കുകയായിരുന്നു. സമര വേദിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് സെട്ടേറിയേറ്റ് ഉപരോധ സമരം പിന്‍‌വലിക്കുന്ന പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി രാജി വെയ്ക്കും വരെ സെക്രട്ടേറിയേറ്റ് ഉപരോധ സമരം തുടരും എന്ന് പറഞ്ഞ ഇടതു മുന്നണി നേതാക്കള്‍ പൊടുന്നനെയാണ് നിലപാട് മാറ്റിയത്. ഇതോടെ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യവുമായി ആരംഭിച്ച സമരം ലക്ഷ്യം കാണാതെ പോയി.

സമരം ഭാഗിക വിജയമായതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ പ്രഖ്യാപിച്ചെങ്കിലും ഇടതു പക്ഷം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് ബി.ജെ.പി. യുടെ നിലപാട്.

മുഖ്യമന്ത്രി രാജി വെയ്ക്കാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന്റെ ചുവട് പിടിച്ച് ഉപരോധ സമരം പിന്‍‌വലിച്ചെങ്കിലും മുഖ്യമന്ത്രിയ്ക്കെതിരായ ബഹിഷ്കരണം തുടരും. ഇത് പിണറായി വിജയന്‍ സമര വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. നിഷപ്ക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിനായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് സമരം ചെയ്ത ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടെന്നിജോപ്പനു ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍
Next »Next Page » വി.എസ്. കോടതിയിലേക്ക് »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine