ദേശാഭിമാനിക്ക് എതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

July 29th, 2012

appukuttan-vallikunnu-epathram

കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചു വിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്. സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി പുറത്താക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ. ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.

പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി. പി. എം. നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയപരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും

July 27th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയം പ്രത്യക്ഷത്തില്‍ വി. എസിനെതിരെയുള്ള ഒരു കുറ്റപത്രം ആയി മാറിയെന്നും ഇത് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തഃസ്സത്തക്ക് നിരക്കാത്തതാണെന്നും വി. എസ്. പറഞ്ഞു. പ്രമേയത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന ഭാഗം ഉണ്ടായിരുന്നു. കൂടാതെ പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരന്‍ ആക്കുന്ന രീതിയിലാണ് പ്രമേയം മുഖപത്രത്തില്‍ വന്നത് എന്നും ഇത് തന്നെ പറ്റി ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടിയാണെന്നും വി. എസ്‌. പറഞ്ഞു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട്  വി. എസ്. അച്യുതാനന്ദന്‍ എല്ലാ പി. ബി. അംഗങ്ങള്‍ക്കും കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചു വന്ന കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വി. എസ്. കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്

July 27th, 2012

electricity-epathram

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു ഭാരം കൂടി ഇറക്കി വെച്ചു കൊണ്ട് സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജ്‌ കാലവര്‍ഷം ചതിച്ചതിനു പുറമെ സര്‍ക്കാര്‍ നല്‍കിയ അടിയായി. വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ് വരുത്തിയതു മൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് വര്‍ധിപ്പിച്ച നിരക്കും വരുന്നത്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ് – 1.50 രൂപ, 41-80 യൂണിറ്റ് – 1.90 രൂപ, 81-120 യൂണിറ്റ് – 2.20 രൂപ, 121-150 യൂണിറ്റ് – 2.40 രൂപ, 151-200 യൂണിറ്റ് – 3.10 രൂപ, 201-300 യൂണിറ്റ് – 3.50 രൂപ, 301-500 യൂണിറ്റ് – 4.60 രൂപ.

വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നടപടി ജനദ്രോഹപരമായി എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്ക്  പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനു സിമി ബന്ധം

July 26th, 2012

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനു നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്. സംസ്ഥാനത്ത് നടന്ന 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും ഇന്റലിജെന്‍സ് എ. ഡി. ജി. പി. യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം പരേഡിനു അനുമതി നിഷേധിച്ചിരുന്നു. പരേഡിനു അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസിനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്ന് പിണറായി

July 19th, 2012

pinarayi-vijayan-epathram

ന്യൂഡെല്‍ഹി: എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിനു വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്നും എല്ലാ സമ്മേളനത്തിനും എല്ലാവരെയും ക്ഷണിക്കാറില്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളുടെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

ജൂലൈ 26 മുതല്‍ 29 വരെ പാലക്കാട്ട് വച്ചു നടക്കുന്ന എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിലേക്ക് പ്രമുഖ സി. പി. എം. നേതാക്കളേയും ജില്ലയില്‍ നിന്നുള്ള എം. എല്‍. എ. മാരെയും ക്ഷണിച്ചിട്ടുണ്ട്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയന്‍ ആണ്. എന്നാല്‍ ചടങ്ങിലേക്ക് വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാത്തത് ഇതിനോടകം വിവാദമായിട്ടുണ്ട്. നേരത്തെ എസ്. എഫ്. ഐ. യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലേക്ക് പ്രാസംഗികനായി വി. എസിനെ ക്ഷണിക്കുകയും പിന്നീട് അവസാന നിമിഷം പരിപാടി റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « വിശാലിന്റെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Next »Next Page » ജീവനെടുക്കും നാടന്‍ ഷവര്‍മ »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine