തിരുവനന്തപുരം:റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
തിരുവനന്തപുരം:റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്
തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ തയാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ചാണു അന്വേഷണം കൊണ്ടുപോകുന്നത് എന്നും അതിനായി അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ . ശരിയായ രീതിയില്‍ നടന്ന അന്വേഷണത്തില്‍ തെറ്റായ ഇടപെടല്‍ ഉണ്ടായിരിക്കുന്നു. സി. പി. എമ്മിന്റെ രണ്ടു പ്രമുഖ നേതാക്കളെ കസ്‌റ്റഡിയിലെടുക്കാന്‍ സംഘത്തിലെ പ്രധാനിയോട് ആവശ്യപ്പെട്ടെന്നാണു മാധ്യമവാര്‍ത്തകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തെളിവില്ലാതെ അത് സാധ്യമല്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് അന്വേഷണ സംഘത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപെടുകയായിരുന്നു. പകരം യു. ഡി. എഫിന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വടകര റൂറല്‍ എസ്. പി. രാജ്‌മോഹനാണ് ഇപ്പോള്‍ ചുമതല. കേസില്‍ മനപൂര്‍വ്വം സി. പി. എമ്മിനെ കുടുക്കാനാണ് ഇത്. അതിനു ഉദാഹരണമാണ് അന്വേഷണ സംഘത്തെ മാറ്റിയത് പിണറായി വിജയന്‍ ആരോപിച്ചു.
അറസ്‌റ്റ് ചെയ്‌ത രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ പാര്‍ട്ടി നിലപാടില്‍നിന്നു വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചോയെന്നു പരിശോധിക്കുമെന്നും അങ്ങനെയുണ്ടെങ്കില്‍ പാര്‍ട്ടി സംഘടനയെന്ന നിലയില്‍ ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. പോലീസ് പ്രതിയാക്കിയതുകൊണ്ടുമാത്രം എല്‍. സി. അംഗങ്ങളെ കുറ്റവാളികളായി കാണാനാവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം
തലപ്പുഴ: വയനാട്ടിലെ ആദിവാസികള്‍ തലപ്പുഴയിലും കുടില്‍കെട്ടല്‍ സമരം ആരംഭിച്ചു. നിക്ഷിപ്ത വനഭൂമി കൈയേറി കുടിലുകള്‍ കെട്ടി സമരം ആരംഭിച്ചു. ഇതോടെ വയനാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ആദിവാസി ഭൂസമരം വ്യാപിക്കുകയാണ്. ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് തലപ്പുഴയില്‍ കുടില്‍കെട്ടല്‍ സമരം ആരംഭിച്ചത്. സമരം വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ചീയമ്പം 73 ആദിവാസി കോളനിക്കടുത്ത വനഭൂമിയിലും ഇരുളം മാതമംഗലത്തും മാനന്തവാടി താലൂക്കില്‍ രണ്ടിടങ്ങളിലും ചൊവ്വാഴ്ച സമരം തുടങ്ങിയിരുന്നു. കൂടാതെ മാനന്തവാടി പഞ്ചായത്തിലെ പഞ്ചാരക്കൊല്ലിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വെണ്മണിയിലും ആദിവാസി കോണ്‍ഗ്രസും പഞ്ചാരക്കൊല്ലിയില്‍ ആദിവാസി ക്ഷേമ സമിതിയും നിക്ഷിപ്ത വനഭൂമി കൈയേറി.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പോലീസ്
വടകര : റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേര്‍ പിടിയിലായി. ഇതില്‍ സി. പി. എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ പടയങ്കണ്ടി രവീന്ദ്രന്‍, ദീപു എന്ന കുട്ടന്‍, ലംബു പ്രദീപ്, രഞ്ചിത്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് എന്നറിയുന്നു. ഇവര്‍ക്കൊപ്പം സി. പി. എമ്മിന്റെ മറ്റൊരു നേതാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം കൊലയ്ക്ക് വേണ്ടി ഉപയോഗിച്ച അഞ്ച് വടിവാളുകള്‍ ചൊക്ലിയിലെ ഒരു കിണറ്റില്‍ നിന്നും കണ്ടെടുത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്
കാസര്‍കോട്: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ സി. പി. എം പിളര്‍പ്പിനെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും അത് ഉടന്‍ യാഥാര്‍ത്ഥ്യമായി കാണാമെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും പാര്‍ട്ടി സെക്രെട്ടറി പിണറായി വിജയനും തമ്മിലുള്ള ഗ്രൂപ്പ്‌യുദ്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണ് അക്രമ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് സി പി എമ്മില്‍
ഇപ്പോഴത്തെ പോര്. ഒരു ഭാഗത്ത് അക്രമത്തെ അനുകൂലിക്കുന്നവരും മറുഭാഗത്ത് പ്രതികൂലി ക്കുന്നവരുമാണ് കണ്ണൂരിലെ സി. പി. എം. എന്നാല്‍ ഗുണ്ടാ, ക്വട്ടേഷന്‍ സംഘം മാത്രമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം