കൂടംകുളത്ത്‌ വിഎസ്‌ പോകുന്നതിനെതിരെ പാര്‍ട്ടി

April 11th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം  വി. എസ്. അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിനിടെ പാര്‍ട്ടിയുടെ തടയിടല്‍.  തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്‌ എതിരായ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ വി.എസിനെ വിലക്കണമെന്ന തമിഴ്‌നാട്‌ ഘടകത്തിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രനേതൃത്വത്തില്‍ നിന്നും  ഈ തീരുമാനമെന്ന് അറിയുന്നു. കൂടംകുളം നിലയത്തിന്‌ അനുകൂല നിലപാടാണ്‌ സിപിഎം തമിഴ്‌നാട്‌ ഘടകത്തിന്റേത്‌. ആണവ നിലയങ്ങളോട്‌ സിപിഎമ്മിന്‌ എതിര്‍പ്പാണെങ്കിലും കൂടംകുളം നിലയത്തോടുള്ള നിലപാട്‌ ഇതുവരെ സിപിഎം വ്യക്‌തമാക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കൂടംകുളം വിരുദ്ധ സമരക്കാര്‍ തന്നെ സമരത്തില്‍ നിന്ന്‌ പിന്മാറിയ സാഹചര്യത്തില്‍ താനിടപ്പെട്ട്‌ സമരം വീണ്ടും കുത്തിപ്പൊക്കണോ എന്ന്‌ കരുതിയാണ്‌ കുടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്ന്‌ പിന്മാറുന്നതെന്ന്‌ വി.എസിന്റെ ഓഫീസ്‌ അറിയിച്ചു. മുമ്പ് മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ച സിപിഎം കേന്ദ്രനേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ കൂടംകുളം സമരത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിലപാടുമായി വിഎസ്‌ മുന്നോട്ട് തന്നെയാണ് എന്നതിന് സൂചനയാണ് തിരുവനന്തപുരത്തെത്തിയ സ്വാമി അഗ്നിവേശുമായി വി.എസ്‌ കൂടിക്കാഴ്‌ച. കൂടംകുളം സമരത്തില്‍ സമാന ആഭിമുഖ്യമുള്ളവരെ ക്ഷണിക്കുന്നതിനായിരുന്നു അഗ്നിവേശിന്റെ വരവ്‌. ലത്തീന്‍ രൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസാപാക്യവുമായി അഗ്നിവേശ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വി എസിന്റെ ഈ നീക്കം പാര്‍ട്ടിക്ക്‌ കൂടുതല്‍ തലവേദന സൃഷ്ടിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഞ്ചാം മന്ത്രി : ലീഗ് കാത്തിരിപ്പ് തുടരുന്നു

April 11th, 2012

kunjalikutty-epathram

മലപ്പുറം : തങ്ങൾക്ക് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യം നടപ്പിലാക്കി കിട്ടാൻ കാത്തിരിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന തിരിച്ചറിവിലാണ് മുസ്ലിം ലീഗ് എന്ന് സൂചന. പാർട്ടിക്ക് ഈ കാര്യത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കാനുള്ള തീരുമാനമൊന്നും ഇപ്പോഴില്ല. ബുധനാഴ്ച്ച നടക്കുന്ന ഐക്യ ജനാധിപത്യ മുന്നണി യോഗം കഴിയുന്നത് വരെ ഏതായാലും കാത്തിരിക്കാം എന്നാണ് പാർട്ടി നേതാവായ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്.

അഞ്ചാം മന്ത്രി സ്ഥാനം തങ്ങൾക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്ന് പാണക്കാട്ട് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ലീഗ് സെക്രട്ടറിയേറ്റ് സമ്മേളനത്തിനു ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡുമായി പാർട്ടി പ്രസിഡണ്ട് ഇ. അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എന്നിവർ നടത്തിയ ചർച്ചകളുടെ ഫലം ശുഭോദർക്കമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നത് കള്ളപ്രചാരണം: പ്രകാശ് കാരാട്ട്

April 10th, 2012
prakash-karat-epathram
കോഴിക്കോട്: വി. എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നതു കള്ളപ്രചാരണമാണെന്ന് സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ചെറുപ്പക്കാര്‍ക്ക് അവസരം കൂടുതല്‍ നല്‍കുവാനാണ് പാര്‍ട്ടി തീരുമാനമെന്നും അച്ചടക്ക ലംഘനമോ വിഭാഗീയതയോ പി. ബിയില്‍ നിന്നുള്ള വി. എസിന്റെ  ഒഴിവാക്കലിനു കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതു കഴിഞ്ഞവരെ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാക്കുവാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ വി. എസിനു പ്രത്യേക പരിഗണന നല്‍കുകയായിരുന്നു എന്നും കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതു സമ്മേളനത്തില്‍ നിന്നും വി. എസ്  വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്നും വി. എസ് പങ്കെടുക്കാത്തതില്‍ അണികള്‍ക്ക് നിരാശയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍  പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടു നിന്ന ബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവിനെ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ  പി. ബിയില്‍ നിന്നും ഒഴിവാക്കിയതില്‍ കേരളത്തിലെ അണികളിലും സാധാരണക്കാരിലും പ്രതിഷേധം പുകയുകയാണ്. നീലേശ്വരത്ത് ഇന്നലെ രാത്രി തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തെ വിമര്‍ശിച്ചു കൊണ്ട് വി. എസ് അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു

April 9th, 2012

Pannyan_ravindran-epathram

തിരുവനന്തപുരം: സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി മുന്‍ എം. പിയും സി. പി. ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. സി. എന്‍. ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവരാണ് അസി. സെക്രട്ടറിമാര്‍. രാവിലെ മുതല്‍ എം. എന്‍. സ്മാരകത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ അഭിപ്രായ ഭിന്നതകളും ഉണ്ടായതിനാല്‍ സമവായം എന്ന നിലയ്ക്ക് ദേശീയ നേതൃത്വം ഇടപെട്ട് പന്ന്യനെ നിശ്ചയിക്കുകയായിരുന്നു. സി. ദിവാകരന്‍, കെ. ഇ ഇസ്മില്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാദ്ധ്യത കല്പിച്ചിരുന്നത്. ഇസ്മിലിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല സി.ദി വാകരനും, കാനം രാജേന്ദ്രനും വേണ്ടി രണ്ടുപക്ഷങ്ങളായി സി. പി. ഐ. സംസ്ഥാന കൗണ്‍സിലിലും നിര്‍വാഹക സമിതി യോഗത്തിലും നേതാക്കള്‍ ചേരി തിരിഞ്ഞു വാദിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമാകാത്തതിനാല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നാല് തവണയാണ് ചേര്‍ന്നാണ് ഒടുവില്‍ സമവായത്തിലൂടെ പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലീഗിന് അഞ്ചാം മന്ത്രിയില്ലെന്ന് ഹൈക്കമാന്‍ഡ്

April 9th, 2012

kunjalikutty-epathram
ന്യൂഡല്‍ഹി : അവസാനം ലീഗിന് അഞ്ചാം മന്ത്രി നല്‍കേണ്ടതില്ല എന്ന് തന്നെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു. എന്നാല്‍ പകരം മറ്റൊരു സ്ഥാനം നല്‍കി തല്‍കാലം പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. സ്പീകര്‍ സ്ഥാനം ലീഗിന് നല്‍കി ഒരു അനുനയിപ്പിക്കാനാണ് കൊണ്ഗ്രസിന്റെ തീരുമാനം. ഇതിനായി കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ ലീഗ്‌ നേതാക്കളുമായി നേരിട്ട്‌ ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രി സ്ഥാനത്തില്‍ ലീഗ്‌ നേതാക്കളുമായി ചര്‍ച്ച നടത്താനായി മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്‌, അഹമ്മദ്‌ പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ ചുമതലപ്പെടുത്താനും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു‌ . ഇതോടെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കാനായി ലീഗ് നടത്തിയ ശ്രമങ്ങള്‍ പാളി. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ല എന്നാണു ലീഗ് നേതൃത്വം പറയുന്നത്. അഞ്ചാം മന്ത്രിയില്ല എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത തമാശയാണത്. ഇതേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. യാതൊരു വസ്തുതയുമില്ല. വെറും തമാശയാണതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസ്. പുറത്ത് തന്നെ; ബേബി പി.ബിയില്‍
Next »Next Page » സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine