സേവനാവകാശ നിയമം നിയമസഭ പാസാക്കി

July 29th, 2012

kerala-secretariat-epathram

സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട് സേവനാവകാശ നിയമം നിയമസഭ പാസാക്കി. ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭ ചര്‍ച്ച കൂടാതെ നിയമം പാസാക്കിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനങ്ങള്‍ ലഭിക്കും എന്നത് ഉറപ്പാക്കുകയാണ് നിയമത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കുവാന്‍ നിയമം അനുശാസിക്കുന്നു. ഇരുനൂറ്റമ്പതു മുതല്‍ പരമാവധി അയ്യായിരം രൂപ വരെ ആണ് പിഴ. ഏതൊക്കെ സേവനങ്ങള്‍ എത്ര സമയത്തിനുള്ളില്‍ നല്‍കണം എന്നതു സംബന്ധിച്ച് വിവിധ വകുപ്പുകള്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. സേവനത്തിനായി നല്‍കുന്ന അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണം കൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനെ അറിയിച്ചിരിക്കണം. സേവനം നിഷേധിച്ചതു സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതു സംബന്ധിച്ച് രണ്ടു തട്ടില്‍ ഉള്ള അപ്പീല്‍ അവസരം അപേക്ഷകനു ലഭിക്കും. ഒന്നാമത്തെ അപ്പീലില്‍ അപേക്ഷകനു ലഭിക്കേണ്ടതായ സേവനം ഉദ്യോഗസ്ഥന്‍ നിഷേധിക്കുകയാണെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാവുന്നതാണ്.

വിവരാവകാശ നിയമം പോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ ഒന്നാണ് സേവനാവകാശ നിയമം. എന്നാല്‍ വിവരവകാശ നിയമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌരപൂര്‍വ്വം കാണുന്നില്ല. പലര്‍ക്കും അപേക്ഷിച്ചാല്‍ ആവശ്യമായ മറുപടിയോ രേഖകളൊ ലഭിക്കുന്നില്ല. ഇതിനെതിരെ പരാതി നല്‍കുവാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും അവരും വേണ്ടത്ര കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ഫലത്തില്‍ വിവരാവകാശ നിയമം പലപ്പോഴും ദുര്‍ബലമായി മാറുന്നു. വിവരാവകാശ നിയമത്തിനു സംഭവിച്ചതു പോലെ സേവനാവകാശ നിയമത്തിന്റെ കാര്യത്തിലും സംഭവിച്ചാല്‍ അതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാതെ ആകും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിക്ക് എതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

July 29th, 2012

appukuttan-vallikunnu-epathram

കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചു വിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്. സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി പുറത്താക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ. ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.

പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി. പി. എം. നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയപരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും

July 27th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയം പ്രത്യക്ഷത്തില്‍ വി. എസിനെതിരെയുള്ള ഒരു കുറ്റപത്രം ആയി മാറിയെന്നും ഇത് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തഃസ്സത്തക്ക് നിരക്കാത്തതാണെന്നും വി. എസ്. പറഞ്ഞു. പ്രമേയത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന ഭാഗം ഉണ്ടായിരുന്നു. കൂടാതെ പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരന്‍ ആക്കുന്ന രീതിയിലാണ് പ്രമേയം മുഖപത്രത്തില്‍ വന്നത് എന്നും ഇത് തന്നെ പറ്റി ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടിയാണെന്നും വി. എസ്‌. പറഞ്ഞു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട്  വി. എസ്. അച്യുതാനന്ദന്‍ എല്ലാ പി. ബി. അംഗങ്ങള്‍ക്കും കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചു വന്ന കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വി. എസ്. കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്

July 27th, 2012

electricity-epathram

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു ഭാരം കൂടി ഇറക്കി വെച്ചു കൊണ്ട് സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജ്‌ കാലവര്‍ഷം ചതിച്ചതിനു പുറമെ സര്‍ക്കാര്‍ നല്‍കിയ അടിയായി. വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ് വരുത്തിയതു മൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് വര്‍ധിപ്പിച്ച നിരക്കും വരുന്നത്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ് – 1.50 രൂപ, 41-80 യൂണിറ്റ് – 1.90 രൂപ, 81-120 യൂണിറ്റ് – 2.20 രൂപ, 121-150 യൂണിറ്റ് – 2.40 രൂപ, 151-200 യൂണിറ്റ് – 3.10 രൂപ, 201-300 യൂണിറ്റ് – 3.50 രൂപ, 301-500 യൂണിറ്റ് – 4.60 രൂപ.

വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നടപടി ജനദ്രോഹപരമായി എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്ക്  പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനു സിമി ബന്ധം

July 26th, 2012

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനു നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്. സംസ്ഥാനത്ത് നടന്ന 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും ഇന്റലിജെന്‍സ് എ. ഡി. ജി. പി. യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം പരേഡിനു അനുമതി നിഷേധിച്ചിരുന്നു. പരേഡിനു അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏറനാടന്‍ തമാശ ഏശിയില്ല ടി. കെ. ഹംസയ്ക്കെതിരെ നടപടി
Next »Next Page » ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ് »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine