മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന മീഡിയാ അവാര്‍ഡ് ടി. കെ. സുജിത്തിന്

March 20th, 2012
t.k.sujith-epathram
തിരുവനന്തപുരം: 2011-ലെ മികച്ച കാര്‍ട്ടൂണിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മീഡിയാ അവാര്‍ഡിന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത്ത് അര്‍ഹനായി.  അഴിമതി തുടച്ചു നീക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ അടിസ്ഥാനമാക്കി കേരള കൌമുദിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് സമ്മാനാര്‍ഹമായത്.  25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് സാംസ്കാരിക മന്ത്രി കെ. സി. ജോസഫ് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.   2005,2007,2008,2009 എന്നീ വര്‍ഷങ്ങളിലും മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന മീഡിയാ അവാര്‍ഡ് സുജിത്തിനു ലഭിച്ചിട്ടുണ്ട്. കൂടാതെ ലളിതകലാ അക്കാദമി അവാര്‍ഡ്, കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ പാമ്പന്‍ മാധവന്‍ അവാര്‍ഡ്, തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള അവാര്‍ഡ്, എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
t.k.sujith-cartoon-epathramഅവാര്‍ഡ്‌ ലഭിച്ച കാര്‍ട്ടൂണ്‍
തൃശ്ശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍.  കുമാരന്റേയും തങ്കമണിയുടേയും മകനായ സുജിത്ത് വിദ്യാര്‍ഥിയായിരിക്കുമ്പോളേ കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. എല്‍. എല്‍. എം ബിരുദ ധാരിയായ സുജിത്ത് 2001 മുതല്‍ കേരള കൌമുദിയില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു വരുന്നു. അഡ്വ. എം. നമിതയാണ് ഭാര്യ. അമല്‍, ഉമ എന്നിവര്‍ മക്കളാണ്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സുജിത്ത് ഈ-പത്രത്തോട് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂസന്‍ നഥാനെ നാടുകടത്തണമെന്ന് ഹൈക്കോടതി

March 17th, 2012
Susan-Nathan-epathram
കൊച്ചി: വിസാചട്ടങ്ങള്‍ ലംഘിച്ച് കോഴിക്കോട് താമസിക്കുന്ന ഇസ്രയേലി എഴുത്തുകാരി സൂസന്‍ നഥാനിനെ നാടുകടത്തുവാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. നേരത്തെ സൂസനെതിരെ സിങ്കിള്‍ ബെഞ്ച് ഉത്തവരവുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ട് സൂസന്‍ നഥാന്‍ സമര്‍പ്പിച്ച അപ്പീല്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍ രാമചന്ദ്ര മേനൊന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഇന്റലിജെന്‍സ് ബ്യൂറോയും, സ്പെഷ്യല്‍ ബ്രാഞ്ചും സൂസനെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത് അവിശ്വസിക്കാന്‍ കാരണമില്ലെന്നും നാടുകടത്തുവാനുള്ള ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വിലയിരുത്തി. വിസയുമായി ബന്ധപ്പെട്ട് യാത്രോദ്ദേശ്യങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാലിയേറ്റീവ് മെഡിസിന്‍ രംഗത്ത് സേവനത്തിനെന്നു താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  വിസാചട്ടങ്ങള്‍ ലംഘിച്ച സൂസന്‍ ഇന്ത്യവിട്ടു പോകണമെന്ന് നേരത്തെ കോഴിക്കോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഇവര്‍ അദര്‍ ബുക്സ് എന്ന പ്രസാദകരുമായി ബന്ധപ്പെട്ട്  ‘ദി അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍’ എന്ന പുസ്തകത്തിന്റെ മലയാള പതിപ്പായ ‘ഇസ്രയേല്‍-ആത്മവഞ്ചനയുടെ പുരാ‍വൃത്തം‘ എന്ന പുസ്തകം കുറച്ചു നാള്‍ മുമ്പ് പുറത്തിറങ്ങിയിരുന്നു.  2009-ല്‍ സൂസന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ബ്രിട്ടീഷ് പാസ്പോര്‍ട്ടില്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ വന്നിരിക്കുന്നത് ഇസ്രയേലി പാസ്പോര്‍ട്ടിലാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു

February 27th, 2012

George Josheph-epathram

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹി ഐ. എ. എന്‍. എസ് സ്പെഷ്യല്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ശ്രീനഗറിലെ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനഗറില്‍ ജോലി ചെയ്യവേ അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ജീവന്‍ ടിവി, ഫോബ്സ് ടിവി എന്നിവയുടെ ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പിളളി വെട്ടിയാംങ്കല്‍ കുടുംബാംഗമാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരം പയ്യാമ്പലത്ത് സംസ്കരിച്ചു

January 25th, 2012
sukumar-azhikode1-epathram
കണ്ണൂര്‍: വാക്കുകളില്‍ അഗ്നി നിറച്ച് സമൂഹത്തിലെ ദുര്‍വാസനകളെ ശുദ്ധീകരിക്കുവാന്‍ നിരന്തരം പ്രയത്നിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരത്തെ ഒടുവില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. നിരവധി രണധീരന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്ത് പരമ്പരാഗത രീതിയില്‍ ഒരുക്കിയ ചിതക്ക് ഉച്ചക്ക് 12.15 നു മരുക്കള്‍ തീ കൊളുത്തി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിച്ച ഭൌതിക ശരീരം പിന്നീട് കണ്ണൂര്‍ ടൌന്‍ സ്ക്വയറില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തി.  കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍, മന്ത്രി കെ. സി. ജോസഫ്, പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എം. പി, എം. മുകുന്ദന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി. ജെ. പി. നേതാക്കളായ വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിനു നിറകണ്ണുകളോടെ സാംസ്കാരിക നഗരിയുടെ വിട

January 25th, 2012
Azhikode-body-epathram
തൃശ്ശൂര്‍: അഴീക്കോട് സഹിത്യ അക്കാദമിയുടെ അങ്കണത്തിലേക്ക് കടന്നു വന്നതും തിരികെ പോയിരുന്നതും ഒരിക്കലും നിശ്ശബ്ദനായിട്ടായിരുന്നില്ല. അക്കാദമിയുടെ സ്റ്റേജില്‍ പലതവണ പ്രസംഗത്തിലൂടെ കുളിര്‍ത്തെന്നലും കൊടും കാറ്റും ഉയര്‍ത്തിവിട്ട കുറിയ മനുഷ്യന്‍ ഇത്തവണ കടന്നു വന്നതും തിരികെ പോകുന്നതും നിശ്ശബ്ദനായിട്ടാണ്. അക്കാദമിയിലേക്കുള്ള അഴീക്കോടിന്റെ അവസാനത്തെ സന്ദര്‍ശനം.  അഴീക്കോടിന്റെ ശാബ്ദം നിലച്ചെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ ഇപ്പോളും ഒരു സാഗരം പോലെ അലയടിച്ചുകൊണ്ടിരിക്കുന്നു. പ്രസക്തമായ ആശയങ്ങള്‍ക്ക് ഒരിക്കലും നിത്യമായ നിശ്ശബ്ദതയില്ലല്ലോ. സാംസ്കാരിക-രാഷ്ടീയ മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ സൌഹൃദവലയം. അതുകൊണ്ടു തന്നെ വാഗ്‌ദേവതയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിക്കാവുന്ന അദ്ധേഹത്തിന്റെ നിശ്ചലമായ ശരീരത്തെ കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയത് കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെ ആയിരുന്നു. പതിനൊന്നു മണിയോടെ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിനായി എത്തിച്ച ഭൌതിക ശരീരം വൈകീട്ട് നാലുമണിയോടെ ആയിരുന്നു കണ്ണൂരിലേക്ക് കൊണ്ടു പോകുവാനായി പുറത്തെക്ക് എടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട അഴീക്കോട് മാഷെ നിറകണ്ണുകളൊടെയാണ് സാംസ്കാരിക നഗരി യാത്രയാക്കിയത്.
സാംസ്കാരിക നഗരിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യം. അഴീക്കോടിന്റെ വിയോഗത്തില്‍ ശൂന്യമാകുന്നത് സാംസ്കാരിക നഗരിയുടെ തിലകക്കുറി തന്നെയാണ്. ദീര്‍ഘനാളായി അദ്ദേഹം താമസിച്ചു വരുന്നത്  നഗരത്തില്‍ ഒരു വിളിപ്പാടകലെ ഇരവിമംഗലത്താണ്. തൃശ്ശൂരുമായി അഭേദ്യമായ ബന്ധം ഉള്ള അഴീക്കോടിന്റെ അന്ത്യ വിശ്രമം തൃശ്ശൂരില്‍ ആകണമെന്ന് ആഗ്രഹിച്ചതും അതുകൊണ്ടു തന്നെയാണ്. അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക നഗരിയുടെ കണ്ണുകളെ ഈറനണിയിച്ചു. തേക്കിന്‍‌കാട് മൈതാനത്തായാലും സാഹിത്യ അക്കാദമിയിലായാലും സുകുമാര്‍ അഴീക്കോടിനെ ശ്രവിക്കുവാന്‍ തൃശ്ശൂരുകാര് എന്നും മനസ്സുവച്ചു. ആ കുറിയ മനുഷ്യനില്‍ നിന്നും പുറത്തു വന്ന വാചകങ്ങള്‍ പലര്‍ക്കും വിചിന്തനത്തിനു വഴിയൊരുക്കി. ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്കും  മലയാളിയുടെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വാക്കുകള്‍കൊണ്ട് കുളിര്‍മഴയും അഗ്നിവര്‍ഷവും തീര്‍ത്ത മഹദ് വ്യക്തിത്വം. കല-രാഷ്ടീയം-സാഹിത്യം വിഷയം എന്തുതന്നെ ആയാലും കേരളം ശ്രദ്ധിച്ച വിവാദങ്ങളുടെയെല്ലാം മുമ്പില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഈ ചെറിയ മനുഷ്യന്‍ ഉണ്ടായിരുന്നു.  ആത്യന്തികമായ പ്രപഞ്ച സത്യത്തിന്റെ നിത്യതയില്‍ നിശ്ശബ്ദമായി ലയിച്ചു എങ്കിലും അദ്ദേഹത്തിന്റെ പൌഢമായ പ്രഭാഷണ ശകലങ്ങള്‍ തൃശ്ശൂരിന്റെ അന്തരീക്ഷത്തില്‍ ഇപ്പോളും മുഴങ്ങുന്നു. പ്രഭാഷണത്തില്‍ ഗഹനമായ വിഷയങ്ങള്‍ കടന്നു വരുമെങ്കിലും കൊച്ചു കുട്ടികള്‍ക്ക് പോലും തിരിച്ചറിയാവുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും അദ്ദെഹം പിന്നീട് തൃശ്ശൂരുകാരന്‍ ആകുകയായിരുന്നു. ആദ്യം വിയ്യൂരില്‍ ആയിരുന്നു പിന്നീട് ഇരവിമംഗലത്ത് സ്വന്തമായി വീടുവച്ചു താമസം  അങ്ങോട്ട് മാറി. രണ്ടരപതിറ്റാണ്ടത്തെ തൃശ്ശൂര്‍ വാസത്തിനൊടുവില്‍  മരണമെന്ന മഹാനിദ്രയില്‍ ലയിച്ച് ജനിച്ചു വളര്‍ന്ന് കണ്ണൂരിലെ മണ്ണിലേക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 231012131420»|

« Previous Page« Previous « മലയാളത്തില്‍ ബുദ്ധിയുടെ ചിരി പരത്തിയ വി. കെ. എന്‍
Next »Next Page » പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി »



  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine