എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

November 1st, 2010

dr-m-leelavathy-epathramകൊച്ചി : സംസ്ഥാന സര്‍ക്കാരിന്‍റെ   ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി അര്‍ഹയായി. മലയാള ഭാഷ യ്ക്കും സാഹിത്യ ത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം, ഡിസംബര്‍ ആദ്യവാരം തിരുവനന്ത പുരം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സമ്മാനിക്കും.
 
പ്രൊഫ.  ഒ. എന്‍. വി. കുറുപ്പ് അദ്ധ്യക്ഷനായും സുഗതകുമാരി, പി. വത്സല, എം. എന്‍. കാരശ്ശേരി എന്നിവര്‍ അംഗങ്ങളു മായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബിയുടെ നേതൃത്വ ത്തില്‍, സമിതി അംഗങ്ങള്‍ ഞായറാഴ്ച വൈകീട്ട് തൃക്കാക്കര യിലെ ഡോ. എം. ലീലാവതി യുടെ വസതിയില്‍ എത്തിയാണ് അവാര്‍ഡ് വിവരം അറിയിച്ചത്.
 
ഗുരുവായൂരി നടുത്ത്‌ കോട്ടപ്പടി യില്‍ 1927 ലാണ്‌ ലീലാവതി ജനിച്ചത്‌. കേരള സര്‍വ്വകലാ ശാല യില്‍നിന്ന്‌ 1972 ല്‍ പി. എച്ച്‌. ഡി. നേടി.
.
പാലക്കാട്‌ വിക്‌ടോറിയ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, തലശേരി ബ്രണ്ണന്‍ കോളജ്‌ എന്നിവിട ങ്ങളില്‍ അദ്ധ്യാപിക യായിരുന്നു. 1983 ല്‍ വിരമിച്ചു. കവിത യും ശാസ്‌ത്രവും അര്‍ഥാന്തരങ്ങള്‍, വര്‍ണ്ണരാജി, കവിതാധ്വനി, അപ്പുവിന്‍റെ അന്വേഷണം എന്നിവയാണ്‌ പ്രധാന കൃതികള്‍.  ‘വര്‍ണ്ണരാജി’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘കവിതാ ധ്വനിക്ക്‌’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അപ്പുവിന്‍റെ അന്വേഷണത്തിന്‌ വയലാര്‍ അവാര്‍ഡും ലഭിച്ചു.

1978 ല്‍ ഓടക്കുഴല്‍ അവാര്‍ഡ്‌, 1980 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, 1986 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലീലാവതി യെ തേടിയെത്തി. 1999 ല്‍ ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്‌, 2002 ല്‍ വള്ളത്തോള്‍ അവാര്‍ഡ്‌, 2005 ല്‍ ബഷീര്‍ പുരസ്‌കാരം, 2007 ല്‍ ഗുപ്‌തന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌ എന്നിവയ്‌ക്കും ലീലാവതി അര്‍ഹ യായിട്ടുണ്ട്‌.  2007ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

- pma

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഓ.എന്‍.വി.ക്ക് ജ്ഞാനപീഠം

September 25th, 2010

onv-kurup-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഓ. എന്‍. വി. കുറുപ്പിന് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു. ജ്ഞാന പീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് അദ്ദേഹം. ജി. ശങ്കരക്കുറുപ്പ്, എസ്. കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം. ടി. വാസുദേവന്‍ നായര്‍ എന്നിവരാണ് ജ്ഞാനപീഠം ലഭിച്ച മറ്റു മലയാളികള്‍.

2007ല്‍ നല്‍കേണ്ട 43ആമത്തെ ജ്ഞാനപീഠം പുരസ്കാരമാണ് ഓ. എന്‍. വി. ക്ക് ലഭിച്ചത്.

മാനവികതയിലൂടെ സഞ്ചരിക്കുമ്പോഴും സാമൂഹിക പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച ഓ.എന്‍.വി. സമകാലിക കവികളില്‍ അദ്വിതീയ സ്ഥാനമാണ് അലങ്കരിക്കുന്നത് എന്ന് കവി കെ. സച്ചിദാനന്ദന്‍ അംഗമായ ജ്ഞാനപീഠം സമിതി വിലയിരുത്തി. “ഉജ്ജയിനി”, “സ്വയംവരം” എന്നീ കവിതകളെ പേരെടുത്തു ശ്ലാഘിച്ച പുരസ്കാര സമിതി ഓ.എന്‍.വി. കവിതകളിലെ പാരിസ്ഥിതിക അവബോധവും കേരളത്തിന്റെ നാടന്‍ പാരമ്പര്യവും പ്രത്യേകം പരാമര്‍ശിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക്‌ അഭിമാനമായി മണികണ്ഠന്‍ പുരസ്കാരം ഏറ്റുവാങ്ങി

September 21st, 2010

p-manikantan-award-speech-epathram

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ പുരസ്കാര ജേതാക്കള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാവും എന്നതിനാലാണ് മന്ത്രി ചടങ്ങില്‍ നിന്നും മാറി നിന്നത്.

p-manikantan-award

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചത് പ്രവാസി സമൂഹത്തിന് അഭിമാനമായി. പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ചാണ് പുരസ്കാര ദാനം നടന്നത്.

മറ്റ് പുരസ്കാരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര സമര്‍പ്പണം

September 13th, 2010

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ച് സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാര ജേതാക്കള്‍ക്ക്‌ സമ്മാനിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളില്‍ സുഗതകുമാരി വിശിഷ്ടാ തിഥിയായിരിക്കും.

ഒന്‍പതു വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹരായവരില്‍ പ്രവാസ ലോകത്ത് നിന്നും ഒരു പ്രതിനിധിയുമുണ്ട് ഈ തവണ. എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചത് ദുബായില്‍ എഞ്ചിനിയര്‍ ആയ പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്കാണ്.

p-manikantan-epathram

പി. മണികണ്ഠന്‍

സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത് എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത്


നാല്‍പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ഡോ. ആര്‍. ബി. ശ്രീകല യുടെ വചന കവിത: ചരിത്രവും വര്‍ത്തമാനവും എന്ന പ്രബന്ധത്തിനാണ്.

വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക നോവലിനുള്ള പുരസ്കാരം ശ്രീ. ടി. ഡി. രാമകൃഷ്ണന്റെ “ഫ്രാന്‍സിസ്‌ ഇട്ടിക്കോര”, ശ്രീ. ജോസ്‌ പാഴൂക്കാരന്‍ രചിച്ച “അരിവാള്‍ ജീവിതം” എന്നീ നോവലുകള്‍ പങ്കു വെയ്ക്കുന്നു.

നാല്‍പ്പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത ചെറുകഥയ്ക്കുള്ള പുരസ്കാരം ശ്രീ. ബിജു സി. പി. യുടെ ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരി ത്താഴംകാരന്‍ നേടിയിരിക്കുന്നു.

കെ. എം. ജോര്‍ജ്ജിന്റെ പേരിലുള്ള നിരൂപണ / ഗവേഷണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ശ്രീ. എന്‍. കെ. രവീന്ദ്രന്‍ രചിച്ച “പെന്നെഴുതുന്ന ജീവിതം” എന്ന കൃതിക്കാണ്.

നാല്‍പ്പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത നിരൂപണ / ഗവേഷണ പുരസ്കാരം ഡോ. ഷംസാദ് ഹുസൈന്റെ മലയാള സിനിമയിലെ മുസ്ലീം സ്ത്രീ പ്രതിനിധാനം എന്ന നിരൂപണ ലേഖനത്തിനാണ്.

ഡോ. എം. പി. കുമാരന്റെ പേരിലുള്ള വിവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ. കെ. പി, ശശിധരന്‍ പരിഭാഷ നിര്‍വഹിച്ച ദോസ്തോവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്നതിനാണ് നല്‍കുന്നത്.

നാല്‍പ്പതു വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വിവര്‍ത്തനത്തിനുള്ള പുരസ്കാരം ശ്രീ രാജേഷ്‌ ചിറപ്പാട് വിവര്‍ത്തനം ചെയ്ത രാംപുനിയാനിയുടെ Fundamentalist Threat to secular democracy എന്ന പുസ്തകത്തിലെ ഹിന്ദുത്വവും ദളിതരും (Hindutva & Dalit), വര്‍ഗ്ഗീയ കലാപം (Communal Violence) എന്നതിനാണ്.

ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ചടങ്ങുകളുടെ ഭാഗമായി “സാഹിത്യത്തിലെ സെന്സര്ഷിപ്പ്‌” എന്ന വിഷയത്തില്‍ സംവാദം നടക്കും. സാവിത്രി രാജീവന്‍, ഡോ. വി. സി. ഹാരിസ്‌, കെ. ആര്‍. മല്ലിക, എന്‍ എസ്. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കെ. ഇ. എന്‍. മോഡറേറ്റര്‍ ആയിരിക്കും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പി. മണികണ്ഠന് എന്‍.വി. കൃഷ്ണവാര്യര്‍ പുരസ്കാരം

August 19th, 2010

p-manikantan-epathram

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചു.

p-manikantan-book-epathram

മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍

സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത്. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത് എന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ അറിയിച്ചു.

2010ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരത്തിനാണ് ഈ കൃതി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

മലപ്പുറം ജില്ലയിലെ പന്താവൂരില്‍ ജനിച്ച ഇദ്ദേഹം പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനിയറിംഗ് ബിരുദം എടുത്തു. ബോംബെ സര്‍വകലാശാല യുടെ കീഴിലുള്ള എഞ്ചിനിയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ പി. എം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊഫഷണല്‍ പ്രോജക്റ്റ്‌ മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ നേടി. ഇന്ത്യന്‍ എന്ജിനിയേഴ്സ് അസോസിയേഷന്‍, യു. എ. ഇ. സൊസൈറ്റി ഓഫ് എന്ജിനിയേഴ്സ് എന്നീ പ്രൊഫഷണല്‍ അംഗത്വങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ ഡോ. സ്മൃതി. മക്കള്‍ ഋത്വിക്‌, അഭിരാം. കഴിഞ്ഞ 18 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം യു.എ.ഇ. യിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ സജീവമാണ്. ആനുകാലികങ്ങളില്‍ സംസ്കാര വിമര്‍ശനങ്ങളും നോവല്‍ പഠനങ്ങളും എഴുതി വരുന്നു.

തന്റെ ആദ്യ കൃതിയായ “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന ഗ്രന്ഥത്തിന് മഹാനായ എന്‍.വി. കൃഷ്ണവാര്യരുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ തനിക്ക്‌ അതിയായ സന്തോഷമുണ്ട് എന്ന് മണികണ്ഠന്‍ e പത്ര ത്തോട് പറഞ്ഞു. എന്നാല്‍ ഇത് തന്നില്‍ വലിയൊരു ഉത്തരവാദിത്തം കൂടിയാണ് ഏല്‍പ്പിക്കുന്നത് എന്ന ബോദ്ധ്യവും തനിക്കുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റാന്‍ ഉള്ള ശ്രമമാവും ഇനിയുള്ള തന്റെ സാഹിത്യ സാംസ്കാരിക സപര്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

23 of 241020222324

« Previous Page« Previous « തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവാസം: കെ.മുരളീധരന്‍
Next »Next Page » മലയാളി താരം പ്രണോയിക്ക് വെള്ളി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine