ശബ്ദിക്കുന്ന കലപ്പ നിലച്ചു

July 2nd, 2011

ponkunnam-varkey-epathram

പൊന്‍കുന്നം വര്‍ക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടു പോയിട്ട് ഏഴു വര്ഷം. (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാര പ്രഭുക്കളുടെയും കൊള്ളരുതായ്മ കള്‍ക്കെതിരെ രോഷത്തിന്റെ വിത്തു പാകിതായിരുന്നു വര്‍ക്കിയുടെ രചനകള്‍. ജീവിത അവസാനം വരെ താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നു. ജീവിതത്തിന്റെ മധ്യാഹ്നം വരെയേ എഴുതിയുള്ളൂ എങ്കിലും വര്‍ക്കി മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവത്തതാണ്‌.

‘തിരുമുല്‍ക്കാഴ്ച’ എന്ന ഗദ്യ കവിതയുമായാണ്‌ വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമ കൃതിക്കു തന്നെ മദ്രാസ്‌ സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകള്‍ വിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകള്‍ മത മേലധ്യക്ഷന്മാരെയും അധികാര വര്‍ഗ്ഗത്തെയും വിളറി പിടിപ്പിച്ചു. കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍ നിന്നു പുറത്താക്കി. തിരുവതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946-ല്‍ ആറു മാസം ജയിലില്‍ കിടക്കേണ്ടി വന്നു.

നാടകവും ചെറുകഥയും ഉള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാ സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരില്‍ ഒരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. താന്‍ തുടങ്ങി വെച്ച പുരോഗമന സാഹിത്യ സംരംഭങ്ങള്‍ക്ക്‌ അദ്ദേഹം ജീവിതാവസാനം വരെ ഊര്‍ജ്ജം പകര്‍ന്നു.

2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയില്‍ വച്ചാണ് മരണമടഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

തകഴി ജന്മ ശതാബ്ദി ആഘോഷം

June 26th, 2011

thakazhi-shivashankara-pillai-epathram

കോട്ടയം: തകഴി ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ആദ്യ വാരം പുരോഗമന കലാ സാഹിത്യ സഘം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടക്കും. ഉദ്ഘാടന സമ്മേളനം, തകഴി ശിവശങ്കര പിള്ളയുടെ സാഹിത്യത്തെയും ജീവിതത്തെയും ആസ്പദമാക്കിയുള്ള വിവിധ അവതരണങ്ങള്‍, ചര്‍ച്ചകള്‍, തകഴിയുടെ കഥാപാത്രങ്ങള്‍ പ്രമേയമാക്കി വരുന്ന ചിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

ആഘോഷങ്ങള്‍ക്കായി 251 അംഗങ്ങള്‍ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ., ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ, കെ. ജെ. തോമസ്‌, വി. ആര്‍. ഭാസ്കര്‍, ഡോ. ബി. ഇഖ്‌ബാല്‍, അഡ്വ. പി. കെ. ഹരികുമാര്‍, പാലീത്ര നാരായണന്‍, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് എന്നിവര്‍ രക്ഷാധികാരികളും, വി. എന്‍. വാസവന്‍ ചെയര്‍മാനും, ബി. ശശികുമാര്‍ ജന. കണ്‍വീനറും ആയി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ യോഗം വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം. ജി. ബാബുജി അധ്യക്ഷത വഹിച്ചു. സി. പി. ഐ. എം. ജില്ലാ സെക്രട്ടറി കെ. ജെ. തോമസ്‌, സംസ്ഥാന കമ്മിറ്റി അംഗം വി. ആര്‍. ഭാസ്കര്‍, പുരോഗമന കലാ സാഹിത്യ സഘം സംസ്ഥാന സെക്രട്ടറി, സുജ സൂസന്‍ ജോര്‍ജ്ജ്, പൊന്‍കുന്നം സെയ്ത്, ഡോ. ജയിംസ്  മണിമല, ബി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എന്‍. ചന്ദ്രബാബു സ്വാഗതവും, കെ. ടി. ജോസഫ്‌ നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. ടി ശ്രീകുമാറിന്റെ പുസ്തക പ്രകാശനം

June 25th, 2011

കോട്ടയം: പ്രശസ്ത എഴുത്തുകാരനായ ടി. ടി ശ്രീകുമാറിന്റെ  “നവ സാമൂഹികത : ശാസ്തരം, ചരിത്രം, രാക്ഷ്ട്രീയം” എന്ന കൃതിയുടെ പ്രകാശനം  ജൂണ്‍ 28 ബുധനാഴ്ച വൈകിട്ട് നാലിന് കോട്ടയം സി ഏസ് ഐ റിട്രീറ്റ് സെന്റര്‍ ഹാളില്‍ കെ സി നാരായണന്‍, ശിഹാബുദീന്‍ പൊയ്തുംകടവ് എന്നിവര്‍ നിര്‍വഹിക്കുന്നു.കോഴിക്കോട് പ്രതീക്ഷ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ന് വായനാദിനം

June 19th, 2011

reading-day-epathram

“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.

കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു.  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.

മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതിക വിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.

ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ. എ. എന്‍. എഫ്. ഇ. ഡി. സ്ഥാപകനുമായ പി. എന്‍. പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

രശ്മി ചലച്ചിത്രോല്‍സവം സമാപിച്ചു

June 13th, 2011

മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ ചലച്ചിത്രോല്‍സവം പുതിയൊരു അനുഭവമായി. ചാര്‍ളി ചാപ്ലിന്റെ ‘ദി കിഡ്, മജീദ്‌ മജീദിയുടെ ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, റോബര്‍ട്ട് എന്‍റിക്കോയുടെ ആന്‍ ഒക്കറന്‍സ്‌ അറ്റ്‌ ഔള്‍ക്രീക്ക് ബ്രിഡ്ജ്, ആല്‍ബര്‍ട്ട് ഖമോസിന്റെ ദി റെഡ്‌ ബലൂണ്‍ എന്നീ സിനിമകളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്ത് ജി. ഹിരണ്‍ നിര്‍വഹിച്ചു. എം. എഫ് ഹുസൈന്റെ നിര്യാണത്തില്‍ അനിശോചനം രേഖപ്പെടുത്തികൊണ്ടാണ് ചലചിത്രോല്സവം തുടങ്ങിയത്. രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്‍റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷനായിരുന്നു. വൈസ്‌ പ്രസിഡന്റ് ജി. കെ രാംമോഹന്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കാപ്പില്‍ വിജയന്‍ സ്വാഗതവും, ജോ: സെക്രട്ടറി ഹനീഫ രാജാജി നന്ദിയും പറഞ്ഞു. നിരവധി കുട്ടികളും മുതിര്‍ന്നവരും സിനിമകള്‍ കാണാന്‍ എത്തിയിരുന്നു. പ്രദര്‍ശനശേഷം കുട്ടികള്‍ക്കായി നടത്തിയ ചലച്ചിത്രാസ്വാദനമെഴുത്ത് മല്‍സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിവധി കുട്ടികള്‍ പങ്കെടുത്തു. എ.ബാബു, കെ.ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

22 of 2510212223»|

« Previous Page« Previous « സി.പി.എം. പാര്‍ട്ടി കോണ്ഗ്രസിനു കേരളം വേദിയാകും
Next »Next Page » മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാര്‍ സന്ദര്‍ശിച്ചു, കയ്യേറ്റം വ്യാപകം »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine