വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു

August 22nd, 2023

ghs-manathala-global-alumni-logo-ePathram

ചാവക്കാട് : മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, നാളിതു വരെയുള്ള എല്ലാ വിദ്യാർത്ഥി കളെയും ഉൾപ്പെടുത്തി രൂപീകരിച്ച ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.

നിലവിലെ ഏറ്റവും മുതിര്‍ന്ന പൂർവ്വ വിദ്യാർത്ഥി ടി. വി. മുഹമ്മദ് യൂസഫ്, ഏറ്റവും ജൂനിയറും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിമ മർവ്വ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

global-alumni-of-ghs-manathala-logo-release-ePathram

ചാവക്കാട് സിംഗേഴ്സ് മ്യൂസിക് അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ കെ. വി. ശശി, ഫൈസൽ കാനാമ്പുള്ളി, നൗഷാദ് അലി, കമറു ബാവ സാഹിബ്, അഷ്‌റഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.

logo-release-global-alumni-of-ghs-manathala-ePathram

ആര്‍. വി. നാസിറുദ്ധീൻ, സൈനുദ്ധീൻ ഇരട്ടപ്പുഴ, കെ. എസ്‌. ശിവദാസ്, ടി. വി. ഇസ്മായിൽ, രാജേഷ് മാക്കൽ, ഗണേഷ് ശിവജി, ജയൻ ക്രയോൺസ്, ഹസീന റസാഖ്, സന്ധ്യ ടീച്ചർ, സബരിയ, ശാമില, നസ്റിയ എന്നിവര്‍ നേതൃത്വം നല്‍കി.  ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ അഡ്മിന്‍ ടീം മെംബര്‍മാരായ നൗഷാദ് കാട്ടിൽ സ്വാഗതവും നാസർ ബാവ നന്ദിയും പറഞ്ഞു. WhatsApp Group Link

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ – ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

June 6th, 2023

k-fon-kerala-s-internet-wifi-k-phone-ePathram
തിരുവനന്തപുരം : എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌ വര്‍ക്ക്, അഥവാ കെ – ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമ സഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ – ഫോണ്‍ ഇന്‍റര്‍ നെറ്റ് എത്തും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യം ആയും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്‍റര്‍ നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് കെ – ഫോണ്‍ പദ്ധതിയിലൂടെ.

ജനങ്ങളുടെ അവകാശമാണ് ഇന്‍റര്‍ നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് സര്‍ക്കാര്‍ കെ – ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് ലഭ്യമാക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അങ്ങനെ ഇന്‍റര്‍ നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു.

ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ – ഫോണ്‍ പദ്ധതി. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവന ദാതാക്കളു ടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് കെ – ഫോണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.

മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ കെ – ഫോണ്‍ സേവനങ്ങള്‍ ലഭ്യമാകും. നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ കേരളത്തില്‍ ആകമാനം ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാര ത്തോടു കൂടിയും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കേരള പുരസ്കാരം : നാമ നിർദ്ദേശങ്ങൾ ഇന്നു മുതല്‍ സമർപ്പിക്കാം

June 5th, 2023

excellence-award-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 2023 ലെ കേരള പ്പിറവി ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന കേരള പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നാമ നിർദ്ദേശ ങ്ങൾ ഓൺ ലൈനില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ സമർപ്പിക്കാം.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ നല്‍കി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

കല, സാമൂഹ്യ സേവനം, പൊതു കാര്യം, സയന്‍സ് & എഞ്ചീനിയറിംഗ്, വ്യവസായം & വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.

കേരള പുരസ്കാരം എന്ന വെബ് സൈറ്റ് മുഖേനയാണ് നാമ നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിക്കേണ്ടത്.

kerala-government-special-award-kerala-puraskaram-ePathram

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച സര്‍ക്കാര്‍ മാർഗ്ഗ നിർദ്ദേശങ്ങളും ഓണ്‍ ലൈനില്‍ നാമ നിര്‍ദ്ദേശം സമർപ്പിക്കുമ്പോൾ പാലിക്കേണ്ടതായ നിബന്ധനകളും വെബ് സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.

വിശദ വിവരങ്ങള്‍ക്ക്  0471 2518531, 0471 2518223 എന്നീ നമ്പറുകളിലും, സാങ്കേതിക സഹായങ്ങൾക്ക് കേരള സംസ്ഥാന ഐ. ടി. മിഷന്‍റെ 0471 2525444 എന്നീ നമ്പറിലും ബന്ധപ്പെടാം. P R D , Twitter

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആലപ്പുഴ നിലയം ഭാഗികമായി അടച്ചു പൂട്ടുവാനുള്ള തീരുമാനം മരവിപ്പിച്ചു

November 9th, 2020

all-india-radio-air-malayalam-streaming-ePathram
ആലപ്പുഴ : ആകാശ വാണിയുടെ ആലപ്പുഴ നിലയത്തില്‍ നിന്നുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനി പ്പിക്കു വാനുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയ ത്തിന്റെ തീരുമാനം താല്‍ക്കാലിക മായി മരവിപ്പിച്ചു. എ. എം. ആരിഫ് എം. പി. യുടെ ഇട പെടലിനെ തുടര്‍ ന്നാണ് നടപടി.

200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷി യുള്ള എഫ്. എം. ട്രാന്‍സ്മിറ്റര്‍ എന്നിവ യാണ് ആലപ്പുഴ കേന്ദ്ര ത്തില്‍ ഉള്ളത്. ഇതു വഴിയാണ് തിരുവനന്ത പുരം നിലയ ത്തില്‍ നിന്നുള്ള പരി പാടികള്‍ വിവിധ ഇട ങ്ങളില്‍ ലഭിക്കുന്നത്. എഫ്. എം. സ്റ്റേഷന്‍ നിലനിര്‍ത്തി എ. എം. പ്രവര്‍ത്തനം അവസാനി പ്പിക്കുവാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയിരുന്നു.

Tag : Media 

പ്രവാസി മാധ്യമ പ്രവർത്തകരുടെ വിവര ശേഖരം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെയ്ന്‍ കോറല്‍കോവും നിലംപതിച്ചു; ഇനി ഗോള്‍ഡന്‍ കായലോരം

January 12th, 2020

maradu flat_epathram

കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളില്‍ ജെയ്ന്‍ കോറല്‍കോവ് എന്ന 16 നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 9 സെക്കന്‍റിനുള്ളിലാണ് ജെയ്ന്‍ കോറല്‍കോവ് തവിടുപൊടിയായത്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലുതാണ് ജെയ്ന്‍ കോറല്‍കോവ്. അവ സാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ജെയ്ന്‍ കോറല്‍കോവ് തകര്‍ത്തത്. നാല് നില കെട്ടിടത്തിന്‍റെ വലിപ്പത്തിലാണ് കെട്ടിട അവശിഷ്ടം അടിഞ്ഞ് കൂടിയിരിക്കുന്നത്.

10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതിനു ശേഷം 11.01 ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെ 11.02 ന് ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കുകയായിരുന്നു. 122 അപ്പാര്‍ട്ട്‌മെന്‍റുകളാണ് ജെയന്‍ കോറല്‍ കോവിലുള്ളത്. ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാണ് സ്‌ഫോടനം നടത്തിയത്. 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ജെയിൻ കോറൽ കോവ് തവിടു പൊടിയാക്കിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 1812310»|

« Previous Page« Previous « സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല
Next »Next Page » മകര വിളക്ക് തെളിഞ്ഞു; ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തര്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine