തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി യും അറിയ പ്പെടുന്ന ഗാന്ധി യനുമായ കെ. ഇ.മാമ്മന്‍ അന്തരിച്ചു. 96 വയസ്സാ യിരുന്നു. നെയ്യാറ്റിന്‍ കര യിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ച് രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം.
കേരള ത്തിലെ മദ്യ വിരുദ്ധ സമര ങ്ങളുടെ മുന്നണി പ്പോരാളി യായിരുന്നു ഗാന്ധിയ നായ ഇദ്ദേഹം. ക്വിറ്റ് ഇന്ത്യ സമര ത്തിലും തിരുവിതാം കൂർ ദിവാൻ സർ സി. പി. ക്ക് എതിരായ പോരാട്ട ത്തിലും പങ്കെടു ത്തി ട്ടുണ്ട്.
കെ. ടി. ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മ യുടെയും ഏഴു മക്കളിൽ ആറാമത്തെ മകന്‍ ആയിട്ടാണ് 1921 ജൂലൈ 31ന് കണ്ട ത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ. ഇ. മാമ്മൻ ജനിച്ചത്.
അവിവാഹിതനായ കെ. ഇ. മാമ്മന്‍, സഹോദരന്‍ കെ. ഇ. ഉമ്മന്റെ മകന്റെ കൂടെ ആയി രുന്നു താമസം.