

- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്

- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്

തിരുവനന്തപുരം: നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. തച്ചങ്കരിയെ തിരിച്ചെടുത്തത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്. തച്ചങ്കരിയെ തിരിച്ചെടുത്തത് എന്‍. ഐ. എ യുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും വി. എസ് ചൂണ്ടിക്കാട്ടി.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, തട്ടിപ്പ്, പോലീസ്, വിവാദം

തൃശൂര്‍ : പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ് വകുപ്പ് കണ്ടെത്തി. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി. എന്‍. ശശിധരന്‍ സമര്‍പ്പിച്ച 90 പേജ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
- ജെ.എസ്.
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം

തൃശൂര്‍: തൃശൂര്‍ രാമനിലയത്തിനു സമീപം സംഗീത നാടക അക്കാദമിയുടെ കൂത്തമ്പലം കത്തിച്ചതാണ് എന്ന് സൂചന. കത്തിയ തൂണിന് അരികില്‍ നിന്നും വെടി മരുന്നിന്റെ അംശം കണ്ടെത്തിയതാണ് സംശയം വര്‍ദ്ധിപ്പിക്കാന്‍ കാരണം, കൂടാതെ പ്രദേശത്ത് വെടി മരുന്നിന്റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായി സാക്ഷികള്‍ പറയുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവം നടന്ന ഇടം പരിശോധന നടത്തയ ശേഷം വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറും. ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ നിര്‍മിച്ച കൂത്തമ്പലമാണ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അട്ടിമറിയാണോ എന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.
-