

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, പീഡനം, പോലീസ്

മമ്പാട്: സര്‍ക്കാര്‍ താഴെ വീണാലും വേണ്ടില്ല ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത മത സൗഹാര്‍ദം തകര്‍ക്കുന്നതാണ്. അതിനാല്‍ ആരെന്തു പറഞ്ഞാലും കേസെടുക്കുക തന്നെ ചെയ്യും. വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ല. മന്ത്രിസഭാ യോഗത്തില്‍ താനും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുമാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും. ആര്യാടന്‍ പറഞ്ഞു. എം. ഇ. എസ് മമ്പാട് കോളജില്‍ പുതിയ പദ്ധതികളുടെ ശിലാസ്ഥാപന നിര്‍വഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് നേതാക്കളും ജനപ്രതിനിധികളുമടക്കം 258 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്‍്റലിജന്‍സ് മേധാവി രേഖാ മൂലം ആവശ്യപ്പെട്ട സംഭവം മാധ്യമമാണ് പുറത്ത് കൊണ്ടുവന്നത്.
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്, പ്രതിരോധം

കൊച്ചി: കൊഫെപോസ നിയമ പ്രകാരം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയും, അഞ്ഞൂറു കോടിയിലധികം രൂപയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയുമായ അലക്സ് സി. ജോസഫിന്‍െറ വ്യാജ പാസ്പോര്‍ട്ട് പ്രതിക്കു തന്നെ തിരിച്ചു കൊടുത്ത പൊലീസ് നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതല്‍ പ്രതിക്ക് തിരിച്ച് നല്‍കിയ നടപടി അവിശ്വസനീയമാണ്. പത്തനംതിട്ടയിലെ പൊലീസിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കോടതിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി. അലക്സിന്‍െറ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. ഇജാസ് പത്തനംതിട്ട പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കുറ്റകൃത്യം, കോടതി, തട്ടിപ്പ്, പോലീസ്

പാനൂര്‍: കൃഷിമന്ത്രി കെ. പി. മോഹനന്‍, സോഷ്യലിസ്റ്റ് ജനത-ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്‍റ് എം. പി. വീരേന്ദ്രകുമാര്‍ എന്നിവരടക്കം സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന വേദിക്കരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം മുന്‍മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി. ആര്‍. കുറുപ്പിന്‍െറ 11ാം ചരമവാര്‍ഷികാചരണ അനുസ്മരണ റാലിയും പൊതുയോഗവും നടക്കുന്ന പാറാട് ടൗണിലെ വേദിക്കു സമീപത്തു നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് കണ്ടെടുത്തത്. സ്റ്റേജ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത് ഉടനെ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ എസ്. ഐ ഫായിസ് അലി സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ സി. ഐ ജയന്‍ ഡൊമിനിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ്

തിരുവനന്തപുരം : പ്രമുഖ വെക്തികളുടെ അടക്കം ഇ-മെയില്‍ ചോര്‍ത്തി എന്ന വിവാദം മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ച് കാട്ടി എന്ന് പോലിസ്. മുസ്‌ലിം ലീഗ് നേതാക്കളും പത്രപ്രവര്‍ത്തകരരും ഉള്‍പ്പെടെയുള്ള 268 ഇ-മെയില്‍ ചോര്‍ത്തുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വന്നിരുന്നു. ഡി. ജി. പി. ജേക്കബ് പുന്നൂസും ഇന്‍റലിജന്‍സ് എ. ഡി. ജി. പി ടി.പി.സെന്‍കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഇ-മെയില്‍ വിവാദം സംബന്ധിച്ച പോലീസ് ഭാഷ്യം ധരിപ്പിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പോലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് 268 ഇ-മെയില്‍ ഐ.ഡികള്‍ ലഭിച്ചുവെന്നും ആ ഇ-മെയിലുകളില്‍ നിന്ന് ഒരാളുടെ ഐ. ഡി തിരിച്ചറിയാനും അയാളുടെ വിലാസം കണ്ടുപിടിക്കാനും ഹൈടെക് സെല്ലിലേക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടികയാണ് മുസ് ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗൂഗിള്‍, യാഹു പോലുള്ള ആഗോള ഐ. ടി. സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഇ-മെയിലുകള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ കേരള പോലീസിന്റെ പക്കലില്ലെന്നുമാണ് പോലിസ് ഭാഷ്യം. കേരള മുസ്‌ലിങ്ങളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡി. ജി. പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, തീവ്രവാദം, പോലീസ്, വിവാദം