തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച ഇ – മെയില്‍ വിവാദ അടിസ്ഥാനമായ രേഖകള്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഹെടെക്‌സെല്‍ എസ്. ഐ. എസ്. ബിജുവിനെ ഡി. ജി. പി. ജേക്കബ്ബ് പുന്നൂസ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഹൈടെക് സെല്‍ എ. സി എന്‍. വിനയകുമാരന്‍ നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തുവന്നത് എസ്. പി അയച്ച യഥാര്‍ഥ കത്തല്ലെന്നും കത്തിന്റെ പകര്‍പ്പ് എസ്. പിയുടെ കള്ളയൊപ്പിട്ട് ബിജു കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതാണ് പെട്ടെന്നുള്ള അച്ചടക്ക നടപടിയിലേക്കു നയിച്ചത്. ഹൈടെക് സെല്ലിലേക്ക് ഇന്റലിജന്‍സ് ആസ്ഥാനത്തുനിന്ന് എസ്. പി അയച്ച കത്തും ഇ-മെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയെടുത്ത് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ചതാണ് വിവാദത്തിനു കാരണമായത്.