ഷാര്‍ജ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി സൗദ പോലീസില്‍ കീഴടങ്ങി

June 21st, 2011

girl-racket-sharjah-epathram

പത്തനംതിട്ട: ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ല വീട്ടില്‍ ഷഹന മന്‍സിലില്‍ സൗദ ബീവി പത്തനംതിട്ട സി. ഐ. മുമ്പാകെ കീഴടങ്ങി. ഇവര്‍ ഡല്‍ഹി, ഭൂട്ടാന്‍, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും പെണ്‍വാണിഭ സംഘത്തിലെ മുഖ്യ സൂത്രധാരനുമായ കാസര്‍കോഡ് ആലമ്പാടി അഹമ്മദ്കുട്ടി, സൗദയുടെ മകളും മൂന്നാം പ്രതിയുമായ ഷെമിയ എന്നിവരെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു.

2007 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 2007 ജൂലൈ 19ന് സൗദയുടെ അയല്‍വാസിയായ യുവതിയെ കൊണ്ടു പോയി സെക്‌സ് റാക്കറ്റിന് കൈമാറുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലിക്കു പകരം സെക്‌സ് റാക്കറ്റിന്റെ കൈയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കിയ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. അതിനു ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 2007 ആഗസ്റ്റ് 13ന് നാട്ടിലെത്തിയ യുവതി സൗദ ബീവിയ്ക്ക് എതിരെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല ഉന്നതര്‍ക്കും ബന്ധമുള്ള ഈ കേസ്‌ തേച്ചു മാച്ചു കളയാന്‍ പല ശ്രമങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടാണ് വീണ്ടും കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടതും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തതും. പത്തനംതിട്ടയിലെ മുന്‍ സി. ഐ., രണ്ട് എസ്. ഐ. മാര്‍ എന്നിവരെ ഇതു സംബന്ധിച്ച് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയുമാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തണം : ഡി.ജി.പി

June 19th, 2011

തിരുവനന്തപുരം:സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഡി.ജി.പി. വരെയുളള എല്ലാ ഉദ്യോഗസ്ഥരും സ്വത്തു വിവരം പ്രഖ്യാപിക്കണമെന്നും പോലീസുകാരുടെ അടുത്ത ബന്ധുക്കളുടെ ഇടപാടുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. കൂടാതെ പോലീസുകാരുടെ ക്രിമിനല്‍ ബന്ധങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് ഡി.ജി.പി.ശുപാര്‍ശ നല്‍കി. അടിയന്തര പ്രാധാന്യത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരമായി രേഖകളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. സേനാംഗങ്ങള്‍ എല്ലാ സംശയങ്ങള്‍ക്കും അതീതരായിരിക്കണം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പുതിയ ശുപാര്‍ശകള്‍ നല്‍കിയത്. അനധികൃത ഭൂമി ഇടപാടുകളില്‍ പങ്കാളികളാകുന്ന പോലീസുകാരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. എന്നാല്‍ പല കേസുകളിലും പോലീസുകാരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവേണ്ടിവരുന്നുണ്ട്. ഇതേക്കുറിച്ച് സമ്പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമാക്കാനും ഇത്തരം നടപടികളെ പ്രതിരോധിക്കാനുമാണ് സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നത് ”. ഡി.ജി.പി പറഞ്ഞു. എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും സി.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ഡി.ഐ.ജിക്കും എസ്.പി റാങ്കിന് മുകളിലുള്ളവര്‍ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഐ.ജിക്കുമാണ് സ്വത്തുവിവരങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പ്രസ്താവനകള്‍ നല്‍കേണ്ടത്. കൂടാതെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, കരാര്‍ വ്യവസ്ഥയില്‍ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്, വാഹനങ്ങള്‍ ഓടിക്കുന്നവരുടെ പേര് തുടങ്ങിയ എല്ലാ വിവരങ്ങളും ഉടന്‍തന്നെ മേലു ദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം നല്‍കണം. പോലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ ജീവിതം നിരീക്ഷിക്കാനും മാഫിയാ ബന്ധമുള്ളവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. പോലീസ്‌ വകുപ്പില്‍ സമഗ്ര മാറ്റത്തിന് ഈ നടപടികള്‍ വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ഗീസ്‌ വധം: നാല്‍പത്‌ വര്‍ഷത്തിനു ശേഷം ഐ. ജി ലക്ഷ്മണക്ക് ജീവപര്യന്തം

June 14th, 2011

കൊച്ചി: ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളികൊണ്ട്  നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്‌മണയുടെ ജീവപര്യന്തം ഹൈക്കോടതി  ശരിവച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച സി ബി ഐ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ  മൂന്നാം പ്രതി ഡി ജി പി പി വിജയനെ വെറുതെവിട്ട നടപടിയും കോടതി ശരിവച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ് സതീഷ്‌ ചന്ദ്ര  എന്നിവര്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 1970 ഫെബ്രുവരി 18-ന് തിരുനെല്ലി കാട്ടില്‍ വെച്ചാണ്  നക്‌സല്‍ വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ വെടിവെച്ച് കൊന്നത്. കേസിലെ ഒന്നാം പ്രതിയായ രാമചന്ദ്രന്‍  നായരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. 40 വര്‍ഷത്തിന് ശേഷമാണ് കോടതിവിധി വന്നത്. എന്നാല്‍  ലക്ഷ്മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന ഹര്‍ജി കോടതി തള്ളി. വര്‍ഗീസിന്റെ സഹോദരന്‍ തോമസ്‌ ആണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍

June 11th, 2011

gold-burglary-kerala-epathram

തൃശ്ശൂര്‍ : തൃശ്ശൂര്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലു പേര്‍ പോലീസിന്റെ പിടിയിലായി. പിടിയിലായവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്. ഇവര്‍ കവര്‍ന്ന സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം കണ്ടെടുത്തിട്ടുണ്ട്. ഇനിയും നാലു പേരെ പിടികിട്ടാനുണ്ട്.

വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ ആണ് ഒരു സംഘം ബൈക്കിലെത്തി തട്ടിയെടുത്തത്. പാലക്കല്‍ സ്വദേശിയുടെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവുമായി വന്ന ഗോപിയെന്ന ജീവനക്കാരനെ ആക്രമിച്ച് സംഘം സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയ പ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുത്: വി.എസ്.

June 10th, 2011

tomin-thachankary-epathram

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ കത്തയച്ചു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണത്തില്‍ കഴിയുന്നതിനാല്‍ സര്‍വീസില്‍ തിരിച്ചെടുത്താല്‍ അന്വേഷണത്തെ വഴി തെറ്റിക്കാന്‍ കഴിയുമെന്നും, കേസിനെ തന്നെ അട്ടിമറിക്കാന്‍ സാഹചര്യം ഒരുക്കി കൊടുക്കലാകും അതെന്നും വി. എസ്. കത്തില്‍ സൂചിപ്പിച്ചു. അനധികൃതമായി സ്വത്ത്‌ സമ്പാദിക്കല്‍, കള്ളക്കടത്ത്, ലോക്കപ്പ് മര്‍ദ്ദനം, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌ തുടങ്ങി നിരവധി ആരോപണങ്ങള്‍ക്ക് വിധേയനാണ് തച്ചങ്കരിയെന്നും വി. എസ്. ചൂണ്ടിക്കാട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും
Next »Next Page » 230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine