യു.ഡി.എഫ്. മാര്‍ച്ച് കുഞ്ഞിമംഗലം പഞ്ചായത്തില്‍ എ. പി. അബ്ദുള്ളക്കുട്ടി എം. എല്‍. എ. അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
യു.ഡി.എഫ്. മാര്‍ച്ച് കുഞ്ഞിമംഗലം പഞ്ചായത്തില്‍ എ. പി. അബ്ദുള്ളക്കുട്ടി എം. എല്‍. എ. അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍
കോഴിക്കോട് : ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങ ളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു യു. ഡി. എഫിനു തന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും, ധാരാളം നേതാക്കന്മാര്‍ യു. ഡി. എഫില്‍ ഉണ്ടെന്നും കെ. മുരളീധരന് പറഞ്ഞു. ഒരു കാരണ വശാലും എല്‍. ഡി. എഫിനെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞ മുരളീധരന്‍ താന്‍ യു. ഡി. എഫുമായി ഒരിടത്തും വേദി പങ്കിടില്ലെന്നും, എന്നാല്‍ പ്രാദേശികമായ നീക്കുപോക്കു കള്‍ക്ക് സാധ്യത യുണ്ടെന്നും വ്യക്തമാക്കി.
-
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍
ചിറ്റൂര്‍ : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ കള്ളു കച്ചവടം നിര്‍ത്തുന്നതായി ചിറ്റൂര്‍ എം. എല്‍. എ. കെ.അച്യുതന് പ്രഖ്യാപിച്ചത് കോണ്ഗ്രസില്‍ ആശയ കുഴപ്പത്തിന് ഇടയാക്കി. മുപ്പതു വര്‍ഷത്തോളമായി കള്ളു വ്യവസായ രംഗത്തുള്ള എം.എല്‍.എ വ്യാജക്കള്ള് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തതില്‍ അപാകത ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പ്രത്യേകിച്ചും താന്‍ വ്യാജക്കള്ള് കൊണ്ട് വന്നത് ചിറ്റൂരില്‍ നിന്നുമാണെന്ന് പിടിയിലായ ദ്രവ്യന്‍ പോലീസിനോട് പറഞ്ഞ സാഹചര്യത്തില്‍ അച്യുതന്റെ പ്രഖ്യാപനം അണികളില്‍ ആശങ്ക ഉളവാക്കും എന്ന് ഇവര്‍ കരുതുന്നു.
മലപ്പുറത്തെ ദുരന്തത്തില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പങ്കുമില്ലെന്നും സി.പി.എം തന്നെ വേട്ടയാടുകയാണെന്നും എം. എല്‍. എ. പറയുന്നുണ്ടെങ്കിലും കള്ള് കച്ചവടം നിര്‍ത്താനുള്ള പ്രഖ്യാപനം അച്യുതന് കേസുമായുള്ള ബന്ധത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കും എന്നാണ് നേതാക്കളുടെ ഭയം.
താന്‍ കാരണം യു.ഡി.എഫിനും പാര്ട്ടിക്കും പ്രശ്നം ഉണ്ടാകാന്‍ പാടില്ലെന്നും, ഇതു സംബന്ധിച്ച് നേതാക്കളുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനത്തില്‍ എത്തിയതെന്നും അച്യുതന്‍ പറഞ്ഞു.
ചിറ്റൂരില്‍ നിന്നും ആരും വ്യാജക്കള്ളു കൊണ്ടു പോകുന്നില്ലെന്നും, ചിറ്റൂരില്‍ നിന്ന് പോകുന്ന ഓരോ കുപ്പി കള്ളിനും തനിക്ക് കമ്മീഷന്‍ കിട്ടുന്നുണ്ടെന്ന ആരോപണം സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് ഇത്തരമൊരു കുറ്റസമ്മതം നടത്തിയത് അച്യുതന് വ്യാജക്കള്ള് ദുരന്തവുമായി ബന്ധമുണ്ടെന്ന സംശയം ജനിപ്പിക്കുന്നു എന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. തന്റെ വീടിനോട് ചേര്‍ന്നുള്ള ഗൊഡൗണില്‍ കള്ളു കച്ചവടം നടത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹം അവിടെ തന്റെ അനിയനും സുഹൃത്തുക്കളും പാര്‍ട്ടി ഓഫീസായി ഉപയോഗിക്കുകയാണ് എന്ന് പത്ര സമ്മേളനത്തിനിടെ പറഞ്ഞതും കോണ്ഗ്രസിന് ക്ഷീണമായി.
കോണ്ഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊരു കള്ളം പറഞ്ഞത് അണികളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനവും മൂന്നാം മുറയും അനുവദിക്കില്ല എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇത്തരം മുറകള്‍ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത നടപടി നേരിടേണ്ടി വരും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പേരൂര്‍ക്കടയില്‍ പുതിയ ബാച്ച് പോലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിംഗ് ഔട്ട് പരേഡ് അഭിസംബോധന ചെയ്തു സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി.
ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. “അഴിമതി രഹിത പോലീസ് – ജന സൌഹൃദ പോലീസ്” എന്ന ലക്‌ഷ്യം നടപ്പിലാക്കാന്‍ എല്ലാവരും സഹകരിക്കണം. ജനത്തെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും ഉള്ള ഒരു ഉപകരണമായിട്ടാണ് പോലീസിനെ പലരും കാണുന്നത്. ഈ അവസ്ഥ മാറ്റി പോലീസിനെ ഒരു സംരക്ഷകന്റെ വേഷം അണിയിക്കണം. ക്രമ സമാധാനം പാലിക്കപ്പെടുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അഴിമതി ഇല്ലാതാവേണ്ടത് അത്യാവശ്യമാണ് എന്നും വി. എസ്. ചൂണ്ടിക്കാട്ടി.
സഹായം ആവശ്യപ്പെട്ടു ഏതു നേരത്തും ഭയരഹിതരായി പോലീസ് സ്റ്റേഷനില്‍ കയറി വരാന്‍ പൊതു ജനത്തിന് കഴിയണം. പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലീസ് ബാദ്ധ്യസ്ഥരാണ്.
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളാ പോലീസ്. എന്നിട്ടും കേരളാ പോലീസിനു പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സേനയിലെ ഒരു ന്യൂനപക്ഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ്.
പുതിയതായി നടപ്പിലാക്കിയ ജന മൈത്രി പോലീസ് സംവിധാനം ഏറെ ഫലപ്രദമാണ് എന്ന് കണ്ടിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുവാനും ജനത്തെ സഹായിക്കുവാനും ഈ പദ്ധതിക്ക് കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 20 പോലീസ് സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ ജന മൈത്രി പദ്ധതി 23 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. താമസിയാതെ 100 പോലീസ് സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കും എന്നും അദ്ദേഹം അറിയിച്ചു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, പോലീസ് അതിക്രമം, മനുഷ്യാവകാശം
തിരുവനന്തപുരം : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന കെ. എം. ഷാജഹാന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നു. അദര്‍കേരള ഡോട്ട് ഇന്‍ എന്ന ഈ പോര്‍ട്ടല്‍ മറ്റാരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ പലതും തുറന്നു പറയും എന്ന് പറയുന്ന ഇദ്ദേഹം ഒന്ന് രണ്ടാഴ്ച്ച കള്‍ക്കുള്ളില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും പറയുന്നു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി. എസ്. അച്യുതാനന്ദന്‍ ജന പ്രിയ നേതാവായതിനു പുറകിലെ പ്രധാന ബുദ്ധി കേന്ദ്രങ്ങളില്‍ ഒരാളായിരുന്നു കെ. എം. ഷാജഹാന്‍ എന്നാണ് കരുതപ്പെടുന്നത്. വി. എസ്. അക്കാലത്ത് ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങള്‍ ഇദ്ദേഹമായിരുന്നു വി. എസിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു.
എന്നാല്‍ പിന്നീട് വി. എസുമായി അഭിപ്രായ ഭിന്നതയുണ്ടായ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നും അകലുകയും പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു.
താന്‍ തുടരുന്ന പോരാട്ടം ശക്തിപൂര്‍വ്വം മുന്നോട്ട് കൊണ്ട് പോകാനാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നത് എന്ന് ഷാജഹാന്‍ വ്യക്തമാക്കുന്നു. വരും കാലത്തിന്റെ മാധ്യമം വെബ് തന്നെയാണ് എന്ന് താന്‍ മനസ്സിലാക്കുന്നു. ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തിയായി ഓണ്‍ലൈന്‍ മാധ്യമം മാറുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവാതെ പുറം തിരിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന ചില “താപ്പാനകള്‍” മാധ്യമ രംഗത്ത് വിഹരിക്കുന്നുണ്ട്. ഇവര്‍ മൂഢ സ്വര്ഗ്ഗത്തിലാണ് കഴിയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അപാരമായ സാദ്ധ്യത മനസ്സിലാക്കിയാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന ആശയത്തില്‍ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍