ആർ. ബാലകൃഷ്ണ പിള്ളക്ക് വിട

May 4th, 2021

balakrishna-pillai-arrested-epathram
കൊല്ലം : മുന്‍ മന്ത്രിയും കേരള കോൺഗ്രസ്സ് സ്ഥാപക നേതാവുമായ ആർ. ബാലകൃഷ്ണ പിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. കൊട്ടാരക്കര യിലെ സ്വകാര്യ ആശുപത്രി യില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

കൊട്ടാരക്കരയിലെ വീട്ടിലും പത്തനാപുരം എൻ. എസ്സ്. എസ്സ്. താലൂക്ക് യൂണിയൻ ഹാൾ എന്നിവി ടങ്ങളിൽ പൊതു ദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് വൈകുന്നേര ത്തോടെ വാളകത്തുള്ള തറവാട്ടു വീട്ടിൽ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു.

കേരള കോൺഗ്രസ്സ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ നില കളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബന്ധുനിയമന വിവാദം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു

April 13th, 2021

dr-kt-jaleel-ePathram
തിരുവനന്തപുരം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു. ബന്ധു നിയമന വിവാദ ത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്നുള്ള ലോകായുക്ത ഉത്തരവിന് എതിരേയുള്ള കെ. ടി. ജലീലി ന്റെ ഹര്‍ജി ഹൈക്കോടതി യുടെ പരിഗണന യില്‍ ഇരിക്കെയാണ് രാജി. ‘എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്ന വര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം’ എന്ന് ഫേയ്സ് ബുക്കി ലൂടെ കെ. ടി. ജലീല്‍ പ്രതികരിച്ചു.

ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷ പാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്നുള്ള ലോകായുക്തയുടെ വിധി കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ലോകാ യുക്ത യില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ ധാര്‍മ്മികമായ വിഷയങ്ങള്‍ മുന്‍ നിറുത്തി രാജി വെക്കുന്നു എന്നാണ് കെ. ടി. ജലീല്‍ രാജി ക്കത്തില്‍ പറയുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

March 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ നാമ നിർദ്ദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നീ മണ്ഡല ങ്ങളില്‍ ബി. ജെ. പി. നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ പത്രിക, സാങ്കേതിക പിഴവിന്റെ പേരില്‍ വരണാധികാരികള്‍ തള്ളിയിരുന്നു.

ഇതിന്നെതിരെ ഗുരുവായൂര്‍ മണ്ഡലം ബി. ജെ. പി. സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരി യിലെ സ്ഥാനാര്‍ത്ഥി ഹരിദാസ്, ദേവി കുളത്തെ സ്ഥാനാര്‍ത്ഥി ധന ലക്ഷ്മി എന്നിവര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങി എന്നതിനാല്‍ ഇത്തരം ഹര്‍ജി കളില്‍ ഇട പെടു ന്നതിന് കോടതിക്ക് നിയമ പരമായ പരിമിതികള്‍ ഉണ്ട് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു

December 13th, 2020

ആലപ്പുഴ : കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ആർ. ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ബാംഗ്ലൂര്‍ കാര്‍ഷിക കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് കൃഷി രംഗത്ത് സജീവമായി. മലയാള ത്തില്‍ ഫാം ജേര്‍ണ്ണലിസത്തിന് തുടക്കം കുറിച്ചത് ആര്‍. ഹേലി യാണ്. കാർഷിക മേഖല യിൽ നിരവധി ക്രിയാത്മക നിർദ്ദേശങ്ങള്‍ അദ്ദേഹം നടപ്പാക്കി.

ആകാശ വാണിയില്‍ വയലും വീടും, ദൂരദര്‍ശനില്‍ നാട്ടിന്‍പുറം എന്നീ പരിപാടി കള്‍ പ്രൊഫസര്‍. ആര്‍. ഹേലി ആയിരുന്നു ഒരുക്കിയത്. കൃഷി സംബന്ധിച്ചുള്ള നിരവധി ലേഖന ങ്ങള്‍ ദിനപത്ര ങ്ങളിലും ആനു കാലിക ങ്ങളിലും എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകം പള്ളി സുരേന്ദന്ദ്രൻ  എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുന്‍ മന്ത്രി സി. എഫ്. തോമസ് അന്തരിച്ചു

September 27th, 2020

ex-minister-and-mla-cf-thomas-ePathram
കോട്ടയം : മുന്‍ മന്ത്രിയും എം. എല്‍. എ. യുമായ സി. എഫ്. തോമസ് (81 വയസ്സ്) അന്തരിച്ചു. രോഗ ബാധിത നായി സ്വകാര്യ ആശുപത്രി യില്‍ ചികില്‍സയില്‍ ആയിരുന്നു.

കേരള കോണ്‍ഗ്രസ്സ് സ്ഥാപക നേതാവും നിലവിൽ കേരള കോൺഗ്രസ്സ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍ മാനുമാണ് ചങ്ങനാശ്ശേരി എം. എല്‍. എ. കൂടി യായ സി. എഫ്. തോമസ്.

1980 മുതൽ 2016 വരെ എല്ലാ തെരഞ്ഞെടുപ്പു കളിലും മല്‍സരിച്ചു വിജയിച്ചിട്ടുണ്ട്. എ. കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രി സഭ കളിൽ രജിസ്ട്രേഷൻ, ഗ്രാമ വികസനം, ഖാദി വകുപ്പു കളുടെ മന്ത്രി ആയിരുന്നു.

കേരള കോണ്‍ഗ്രസ്സ് നേതൃ സ്ഥാനത്ത് കെ. എം. മാണി ഉണ്ടായിരുന്ന കാലം അത്രയും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ സ്ഥാനം സി. എഫ്. തോമസ് വഹിച്ചിരുന്നു. മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും 2010 ല്‍ ലയിച്ചതിനു ശേഷം ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1546781020»|

« Previous Page« Previous « എഞ്ചിനീയറിംഗ് – ഫാർമ്മസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം പ്രഖ്യാപിച്ചു  
Next »Next Page » കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine