കോട്ടയം : മുന്‍ മന്ത്രിയും എം. എല്‍. എ. യുമായ സി. എഫ്. തോമസ് (81 വയസ്സ്) അന്തരിച്ചു. രോഗ ബാധിത നായി സ്വകാര്യ ആശുപത്രി യില്‍ ചികില്‍സയില്‍ ആയിരുന്നു.
കേരള കോണ്‍ഗ്രസ്സ് സ്ഥാപക നേതാവും നിലവിൽ കേരള കോൺഗ്രസ്സ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍ മാനുമാണ് ചങ്ങനാശ്ശേരി എം. എല്‍. എ. കൂടി യായ സി. എഫ്. തോമസ്.
1980 മുതൽ 2016 വരെ എല്ലാ തെരഞ്ഞെടുപ്പു കളിലും മല്‍സരിച്ചു വിജയിച്ചിട്ടുണ്ട്. എ. കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രി സഭ കളിൽ രജിസ്ട്രേഷൻ, ഗ്രാമ വികസനം, ഖാദി വകുപ്പു കളുടെ മന്ത്രി ആയിരുന്നു.
കേരള കോണ്‍ഗ്രസ്സ് നേതൃ സ്ഥാനത്ത് കെ. എം. മാണി ഉണ്ടായിരുന്ന കാലം അത്രയും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ സ്ഥാനം സി. എഫ്. തോമസ് വഹിച്ചിരുന്നു. മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും 2010 ല്‍ ലയിച്ചതിനു ശേഷം ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറുകയും ചെയ്തു.