
കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി വിഷയ ത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശവു മായി കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍ എം. പി.
ഗവര്‍ണ്ണര്‍ സ്ഥാനം രാജി വെച്ച് പോകാന്‍ തയ്യാറായില്ല എങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തെരുവില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ല എന്നും നരേന്ദ്ര മോഡി യുടെയും അമിത് ഷാ യുടെയും ഏജന്റ് ആയി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണ്ണര്‍ എന്നു വിളിക്കുവാന്‍ കഴിയില്ല എന്നും കെ. മുരളീധരന്‍.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കുറ്റ്യാടിയില്‍ നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുക യായി രുന്നു അദ്ദേഹം. ഗവര്‍ണ്ണര്‍ പരിധി വിട്ടാല്‍ നിയന്ത്രി ക്കുവാന്‍ ഭരണ ഘടനാ പ്രകാരം കൂടുതല്‍ അധികാരമുള്ള മുഖ്യമന്ത്രി തയ്യാറാ കണം എന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.




തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.
























