വിവാദ അറബിക്കല്ല്യാണം; യത്തീംഖാന ഭാരവാഹികള്‍ രാജി വെച്ചു

September 1st, 2013

child-marriage-epathram

കോഴിക്കോട്: യത്തീംഖാന അന്തേവാസിയായ പതിനേഴുകാരിയെ അറബിക്ക് വിവാഹം കഴിച്ച് ആഴ്ചകള്‍ക്കകം ഉപേക്ഷിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിയസ്കോ യത്തീംഖാന ഭാരവാഹികള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു. യത്തീം ഖാന ചെയര്‍മാന്‍ പി. എൻ. ഹംസക്കോയ, സെക്രട്ടറി പി. ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ബി. വി. മാമുക്കോയ എന്നിവരാണ് രാജി വെച്ചത്. അടിയന്തിരമായി ചേര്‍ന്ന സിയെസ്കോ യോഗത്തില്‍ സത്യം തെളിയുന്നത് വരെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുടെ രാജി അംഗീകരിക്കുകയായിരുന്നു.

ജുണ്‍ 13 നാണ് യു. എ. ഈ. പൌരത്വമുള്ള ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന അറബി യത്തീംഖാനയിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രേഖകളില്‍ അറബിയാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇയാള്‍ സ്വദേശമായ യു. എ. ഈ. യിലേക്ക് മടങ്ങിപ്പോയി. പെണ്‍കുട്ടിയെ താന്‍ മൊഴി ചൊല്ലിയതായി മധ്യസ്ഥന്‍ വഴി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും പരാതി നല്‍കുകയായിരുന്നു. കേരളത്തിലെ പല റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിച്ച് ഏതാനും ദിവസം ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊഴി ചൊല്ലുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറബി, അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍ മറ്റൊരു ബന്ധു എന്നിവരെയും ഓര്‍ഫനേജ് അധികൃതരേയും പ്രതിയാക്കി പോലീസ് കേസെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

August 7th, 2013

eid-mubarak-eid-ul-fither-in-kerala-ePathram
കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് ശവ്വാല്‍ മാസ പ്പിറവി കണ്ടതിന്‍റെ അടിസ്ഥാന ത്തില്‍ വ്യാഴാഴ്ച കേരള ത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ഹുസൈന്‍ മടവൂര്‍ എന്നിവരാണ് മാസ പ്പിറവി കണ്ടത് സ്തിരീകരിച്ചത്. തെക്കന്‍ കേരള ത്തിലും വ്യാഴാഴ്ച തന്നെ യായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് പാളയം ഇമാം അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം

June 30th, 2013

കോഴിക്കോട്: പെണ്‍കുട്ടികള്‍ സദാചാരപരമായും മറ്റും വഴിതെറ്റി പോകാതിരിക്കുവാന്‍ അവരുടെ വിവാഹപ്രായം 16 വയസ്സാക്കുന്നത് സഹാ‍യകരമാകുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മറ്റുള്ളവര്‍ക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 16 വയസ്സിനു ശേഷം ഉള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമായി കാണാന്‍ കഴിയില്ലെന്നും വിവാഹപ്രായം 16 വയസ്സാക്കി കുറക്കുകയാണെങ്കില്‍ തങ്ങള്‍ അത് സ്വാഗതം ചെയ്യും. അഖിലേന്ത്യാ സുന്നി ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറികൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണ് ഇന്ത്യയില്‍ എന്നിരിക്കെയാണ് 16 വയസ്സുള്ളവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് 16 വയസ്സ് കഴിഞ്ഞവരുടെ ജൂണ്‍ 27 വരെ ഉള്ള വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതി എന്ന് മറ്റൊരു സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ജൂണ്‍ 27 വരെ ആയി നിജപ്പെടുത്തിയാലും പ്രത്യക്ഷത്തില്‍ ഇത് 18 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമത്തിന്റെ ലംഘനമായി മാറുമെന്നാണ് പ്രായപരിധി യെ 16 ആയി കുറക്കുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

May 7th, 2013

കണ്ണൂര്‍: നാറാ‍ത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേടുകള്‍ തര്‍ത്ത് മുന്നോട്ടു പോകുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടയില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. അല്പ സമയത്തേക്ക് സംഘര്‍ഷം ഉണ്ടയെങ്കിലും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.13ആം തിയതി വരെ നാറത്ത് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് മാരകായുധങ്ങളും ലഘുലേഘകളും പിടിച്ചെടുത്തിരുന്നു. 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കര്‍ണ്ണാടക പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. അതിനിടയില്‍ ആയുധ പരിശീലന ക്യാമ്പിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചത്. ഇതിനെ ചെറുക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. എങ്കിലും ഇരുവിഭാങ്ങളും തമ്മില്‍ ഏറ്റുമുട്ടാതെ പോലീസ് ഇടപെടുകയയിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷം ഒഴിവായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലന ക്യാമ്പ്: അന്വേഷണം ഐ.എന്‍.എയ്ക്ക് വിടുവാന്‍ ശുപാര്‍ശ

April 28th, 2013

തിരുവനന്തപുരം: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിനു തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. ഡി.ജി.പി കെ.എസ്.ബാലസുബ്രമണ്യന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (ഐ.എന്‍.എ) യെ ഏല്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു ശുപാര്‍ശ ചെയ്തു. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രഹസ്യ വിവരത്ഥിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നടത്തിയ പോലീസ് റെയ്ഡില്‍ മാരകായുധങ്ങളും നിരവധി ലഘുലേഖകളും ഇറാനിയന്‍ പൌരത്വം ഉള്ള ഐഡന്റിറ്റികാര്‍ഡും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര മേഘല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി രാഹുല്‍ നായര്‍ അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി സംഘം അന്വേഷണം നടത്തിവരികയാണ്. ഇതിനിടയില്‍ ക്യാമ്പില്‍ റെയ്ഡ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട കമറുദ്ദീന്റെ തറവാട്ടില്‍ നിന്നും വാളുകളും, മഴു, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളും നിരവധി ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ക്യാമ്പില്‍ പങ്കെടുത്ത ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കര്‍ണ്ണാടക പോലീസും കരുതുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടക പോലീസില്‍ നിന്നും ഉള്ള ഉദ്യോഗസ്ഥര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പില്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവര്‍ കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

13 of 251012131420»|

« Previous Page« Previous « എം.എം.ലോറന്‍സിനു പരസ്യ ശാസന
Next »Next Page » വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine