മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ

August 25th, 2020

face-mask-to-avoid-spread-of-covid-19-ePathram
തൃശൂർ : സിറ്റി പോലീസിന്റെ കൊവിഡ് പ്രതിരോധ കരുതല്‍ നടപടി കള്‍ ഉള്‍ക്കൊള്ളിച്ച ‘മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ’ ക്യാമ്പയിൻ തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കില്‍ എടുത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധി ക്കുന്ന തിനു വേണ്ടി യാണ് വിപുലമായ ക്രമീ കരണ ങ്ങളോടെ സിറ്റി പോലീസ് ഈ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗ പ്പെടുത്തി മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ’ എന്ന ക്യാമ്പ യിൻ തൃശൂർ സിറ്റി പൊലീസ് ഫേയ്സ് ബുക്ക് പേജിലൂടെ ആഗസ്റ്റ് 24 ന് തത്സമയ സംപ്രേഷണം തുടങ്ങി.

കൊവിഡ് മാനദണ്ഡ ങ്ങൾ പാലിച്ചു കൊണ്ട് ഓണാഘോഷം വീടുകളി ലേക്ക് ഒതുക്കേണ്ടതി ന്റെ പ്രാധാന്യം മനസ്സിലാക്കു വാനും സ്വയം പാലിക്കുന്ന നിയന്ത്രണത്താൽ മാത്രമേ കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങൾ കാര്യക്ഷമ മാക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ. സി. മൊയ്തീൻ തത്സമയ സംപ്രേഷണ ത്തിൽ പറഞ്ഞു.

പോലീസ് സംവിധാനങ്ങൾ നിർബ്ബന്ധ പൂർവ്വം അടിച്ചേൽ പ്പിക്കുന്ന ഒന്നല്ല എന്നും ജീവന്റെ സുരക്ഷക്കു വേണ്ടി യാണ് എന്നും കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ്. സുനിൽ കുമാര്‍ പറഞ്ഞു.

ഓണാഘോഷ വേളകളിലും മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗി ക്കുന്നതും ഉൾപ്പെടെ യുള്ള കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങളെ പ്പറ്റി ജന ങ്ങളിൽ അവ ബോധം ഉണ്ടാക്കു ന്നതിനും കൂട്ടം കൂടി യുള്ള ആഘോഷ പരിപാടികൾ ക്രമീകരിച്ച് ആഘോഷ ങ്ങൾ വീടു കളിലേക്ക് ചുരുക്കുക യുമാണ് ‘മാസ്സാണ് തൃശൂർ… മാസ്‌കാണ് നമ്മുടെ ജീവൻ’ എന്ന ക്യാമ്പ യിനിന്റെ ലക്ഷ്യം.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്

June 2nd, 2020

new-logo-kerala-police-ePathram

തിരുവനന്തപുരം : ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ കൈകാര്യം ചെയ്ത അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്.

കേരളാ പോലീസ് ഫേയ്സ് ബുക്ക് പോസ്റ്റ് :

‘കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളു കളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുവാൻ വൈകുന്ന തിനാൽ ഓൺ ലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺ ലൈൻ പ്ലാറ്റ്‌ ഫോമുകളിലും ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോ കളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരി പ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്’

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഓൺ ലൈൻ പഠനത്തിന് തുടക്കമായി

June 1st, 2020

covid-19-online-class-started-in-kerala-ePathram
തിരുവനന്തപുരം : പതിവു പോലെ ജൂണ്‍ ഒന്നിനു തന്നെ ക്ലാസ്സുകള്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഓണ്‍ ലൈനി ലൂടെ യാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. രാവിലെ 8.30 നാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യക്ലാസ്സ് നടന്നത്. ഒാരോ ക്ലാസ്സുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈം ടേബിൾ പ്രകാരം നിശ്ചിത സമയം വിഷയങ്ങള്‍ എടുക്കും. ഓരോ വിഷയത്തിനും അര മണിക്കൂര്‍ നീളുന്ന ക്ലാസ്സുകളാണ്. രാത്രിയിലും ശനി, ഞായർ ദിവസ ങ്ങളിലും ക്ലാസ്സുകൾ പുനഃ സംപ്രേക്ഷണം ചെയ്യും.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തില്‍ സ്കൂളുകള്‍ അടച്ചിട്ട തോടെ യാണ് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ എന്ന ആശയം പ്രാവര്‍ ത്തിക മാക്കി യത്.

ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പകരം സംവിധാനം ഒരുക്കും. പ്രഥമ അദ്ധ്യാപകര്‍, പി. ടി. എ. കമ്മിറ്റി കള്‍, തദ്ദേശ സ്ഥാപന ങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സഹായത്തോടെ ആയിരിക്കും ഇത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്കൂളുകൾ ജൂൺ 3 നു തന്നെ തുറക്കും

May 28th, 2019

education-minister-prof-c-raveendra-nath-ePathram
തിരുവനന്തപുരം : മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ 3 നു തന്നെ തുറക്കും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി സി. രവീന്ദ്ര നാഥ്.

സ‌്കൂളു കൾ തുറക്കു ന്നത‌് ജൂൺ 12 ലേക്ക‌് മാറ്റി എന്ന എന്ന തര ത്തില്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരിച്ച വാര്‍ത്ത കള്‍ രക്ഷി താക്ക ളില്‍ ആശങ്ക യുണ്ടാ ക്കിയ സാഹചര്യ ത്തി ലാണ് ജൂൺ 3 നു തന്നെ സ്കൂളു കൾ തുറക്കും എന്ന വിശദീ കരണ വുമായി മന്ത്രി എത്തി യത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

7 of 7567

« Previous Page « മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല
Next » നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine