മലപ്പുറം : സോഷ്യൽ മീഡിയകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവര്‍ക്ക് എതിരെ നിയമ നടപടികളുമായി കേരളാ പോലീസ്.
മലപ്പുറം ജില്ലയില്‍ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി പോക്‌സോ, ഐ. ടി. നിയമങ്ങള്‍ പ്രകാരം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും 2 ലാപ്പ് ടോപ്പു കളും കണ്ടെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
കൊച്ചി കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയെ അറസ്റ്റു ചെയ്തു. 6 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകള്‍ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു എന്ന് പോലീസ് അറിയിച്ചു.