കോല്‍ക്കത്ത : സന്തോഷ് ട്രോഫിയില്‍ ഇന്നലെ നടന്ന കേരളത്തിന്‍റെ രണ്ടാം മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെ എതിരില്ലാത്ത 10 ഗോളിന് കേരളം തോല്‍പ്പിച്ചു.
കേരളത്തിനു വേണ്ടി ഒ. കെ. ജാവേദ് 3 ഗോള്‍ അടിച്ചു ഹാട്രിക് സ്വന്തമാക്കി. കെ. രാജേഷ് , സക്കീര്‍ എന്നിവര്‍ 2 വീതവും, മാര്‍ട്ടിന്‍ ജോണ്‍, ബിജേഷ്, സുബൈര്‍ എന്നിവര്‍ 1 വീതവും ഗോളുകള്‍ നേടി.
കേരളത്തിന്റ അടുത്ത മത്സരം നാളെ ക്ലെസ്റ്റെര്‍ 7 ല്‍ മുന്‍നിരയിലുള്ള ആസാമുമായാണ്. ഈ മല്‍സരത്തില്‍ കേരളത്തിനു വിജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീ കോര്‍ട്ടറില്‍ എത്താന്‍ കഴിയും. ഹിമാചല്‍പ്രദേശനെതിരെയുള്ള 10 ഗോള്‍ വിജയത്തിന്റെ മനക്കരുത്ത് നാളത്തെ നിര്‍ണ്ണായക മല്‍സരത്തിനു സഹായകകരമാകും എന്നതാണ് ഇന്നലത്തെ വിജയത്തിന്റെ പ്രധാന നേട്ടം.



കോഴിക്കോട് : പി.ടി. ഉഷയെ ദേശീയ കായിക അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷയായി നിയമിച്ചു. പതിനേഴ് അംഗങ്ങള്‍ അടങ്ങുന്നതാണ് കമ്മറ്റി. രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജ്ജുന, ധ്യാന്ചന്ദ് തുടങ്ങിയ അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും. ഉഷയെ കൂടാതെ ലിയാണ്ടര്‍ പയസ്സ്, അപര്‍ണ്ണാ പോപ്പട്ട്, കര്‍ണ്ണം മല്ലേശ്വരി തുടങ്ങിയവരും ഈ കമ്മറ്റിയില്‍ അംഗങ്ങളാണ്.
























