
ശ്രീലങ്കയില്‍ ആനസവാരി നടത്തുന്ന ബാറ്റണ്‍
കൊച്ചി: കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാക്കിയ ആനപ്രേമി സംഘത്തിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കായിക രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്ന ആരോപണത്തില്‍ കഴമ്പില്ല എന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ വ്യക്തമാക്കുന്നു.

ബാറ്റണ്‍
2009 ഒക്ടോബര്‍ 29ന് എലിസബത്ത് രാജ്ഞി ഗെയിംസ് ബാറ്റണ്‍ ഇന്ത്യന്‍ പ്രസിഡണ്ട് പ്രതിഭാ പാട്ടീലിന് കൈമാറിയതിനു ശേഷം ഈ ബാറ്റണ്‍ ഒട്ടേറെ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയില്‍ എത്തിയത്. ഇതിനിടയില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികളുടെ കൈകളിലൂടെ ഈ ബാറ്റണ്‍ സഞ്ചരിച്ചു. പല സ്ഥലങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി ബാറ്റണ്‍ മൃഗങ്ങളുടെ സ്പര്‍ശവും ഏറ്റുവാങ്ങി. ഫെബ്രുവരി രണ്ടിന് നമീബിയയില്‍ എത്തിയ ബാറ്റണില്‍ ഒരു നീര്‍നായ മുത്തമിട്ടു.

നമീബിയയില്‍ വെച്ച് ബാറ്റണില്‍ ഒരു നീര്‍നായ ചുംബിക്കുന്നു
ഫെബ്രുവരി 16ന് ഫോക്ക്ലാന്‍ഡ് ദ്വീപില്‍ എത്തിയ ബാറ്റണെ വരവേറ്റത് അവിടത്തെ 3000 ത്തിലേറെ വരുന്ന പെന്‍ഗ്വിന്‍ പക്ഷികളാണ്.

ഫോക്ക് ലാന്‍ഡില്‍ ബാറ്റണ്‍ വരവേറ്റ പെന്‍ഗ്വിന്‍ പക്ഷിക്കൂട്ടമാണ്
ജൂണ്‍ 20ന് ശ്രീലങ്കയില്‍ എത്തിയ ബാറ്റണ്‍ പിന്നവേല ആന വളര്‍ത്തു കേന്ദ്രത്തിലും എത്തി. ഇവിടെ 60 ലേറെ ആനകളുണ്ട്. ഇവിടെ ബാറ്റണ്‍ ഒരു ആന സവാരി തന്നെ നടത്തി.
ഇതെല്ലാം കഴിഞ്ഞാണ് ബാറ്റണ്‍ കേരളത്തില്‍ എത്തിയതും രാജകീയമായ വരവേല്‍പ്പിന്റെ ഭാഗമായി ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചതും.
ഈ ചരിത്രമൊന്നും അറിയാതെയാണ് ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും മറ്റും പറഞ്ഞ് ആനപ്രേമി സംഘം പരാതി ഉയര്‍ത്തിയതും ജില്ലാ കളക്ടറെ കോടതി കയറ്റും എന്ന് ഭീഷണി മുഴക്കുന്നതും.




സിംഗപ്പൂര്‍ : യൂത്ത് ഒളിമ്പിക്സില്‍ ആണ്‍ കുട്ടികളുടെ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്. എസ്. പ്രണോയ് വെള്ളി മെഡല്‍ നേടി. മികച്ച പ്രകടനം കാഴ്ച വെച്ച പ്രണോയ്ക്ക് സ്വര്‍ണ്ണ പ്രതീക്ഷ യുണ്ടായിരുന്നു എങ്കിലും ഫൈനലില്‍ തായ്‌ലന്റിന്റെ പിസിത് പൂഡ് ചലാറ്റിനു മുമ്പില്‍ അടിയറവു പറഞ്ഞു. 15-21, 16-21 ആയിരുന്നു സ്കോര്‍ നില. സിംഗപ്പൂരില്‍ മത്സരം നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാണികളുടെ പിന്തുണ തായ്‌ലന്റ് താരത്തിനായിരുന്നു.


























